കൊവിഡ് കാലത്ത് കിറ്റ് വിതരണം ചെയ്തതിന്റെ കമ്മീഷൻ റേഷൻ വ്യാപാരികൾക്ക് നൽകാതിരുന്ന സംസ്ഥാന സർക്കാരിന് സുപ്രീം കോടതിയിൽ തിരിച്ചടി. അഞ്ചു രൂപ വച്ച് പത്തുമാസത്തെ കമ്മീഷൻ വ്യാപാരികൾക്ക് നൽകാനുള്ള ഹൈക്കോടതി ഉത്തരവിനെതിരെ സംസ്ഥാന സർക്കാർ സമർപ്പിച്ച ഹർജി സുപ്രീംകോടതി തള്ളി. പത്തുമാസത്തെ കമ്മീഷൻ നൽകണമെന്ന് സുപ്രീം കോടതി നിർദ്ദേശിച്ചു. 14,257 റേഷൻ കടക്കാർക്കാണ് കമ്മീഷൻ നൽകാനുള്ളത്. 13 മാസത്തെ കമ്മീഷനിൽ മൂന്ന് മാസത്തെ മാത്രം കൊടുത്ത സർക്കാർ റേഷൻ വ്യാപാരികൾക്ക് കുടിശ്ശിക നൽകിയിരുന്നില്ല. ഇതിനെതിരെയുള്ള വ്യാപാരികളുടെ നിയമ പോരാട്ടമാണ് ഹൈക്കോടതിക്ക് പിന്നാലെ സുപ്രീംകോടതിയിലും വിജയം കണ്ടത്.
റേഷൻ വ്യാപാരികൾക്ക് കമ്മീഷൻ നൽകാനുള്ള ഹൈക്കോടതി ഉത്തരവിനെതിരെ സംസ്ഥാന സർക്കാർ സമർപ്പിച്ച ഹർജി സുപ്രീംകോടതി തള്ളി
