ദില്ലി, ലഖ്നൗ, പട്ന തുടങ്ങി രാജ്യത്തെ വൻനഗരങ്ങളിൽ തക്കാളി കിലോയ്ക്ക് 90 രൂപയ്ക്ക് വിൽപ്പന ആരംഭിച്ചു. ഒരാൾക്ക് സബ്സിഡി നിരക്കിൽ രണ്ട് കിലോ തക്കാളി മാത്രമേ ലഭിക്കൂ. പ്രതിസന്ധി ലഘൂകരിക്കാൻ ആന്ധ്രാപ്രദേശ്, കർണാടക, മഹാരാഷ്ട്ര സംസ്ഥാനങ്ങളിൽ സംഭരിച്ച തക്കാളി ദില്ലിയിലെത്തിച്ചു. ദില്ലി എൻസിആർ മേഖലയിലെ ഉപഭോക്താക്കൾക്ക് വെള്ളിയാഴ്ചയോടെ തക്കാളി റീട്ടെയിൽ ഔട്ട്ലെറ്റുകൾ വഴി ഡിസ്കൗണ്ട് വിലയിൽ വിതരണം ചെയ്യുമെന്ന് അധികൃതർ ഔദ്യോഗികമായി അറിയിച്ചു.
തക്കാളിക്ക് സബ്സിഡി നൽകി കേന്ദ്ര സർക്കാർ
