സഹല്‍ ഇനി മോഹന്‍ ബഗാന് സൂപ്പര്‍ ജെയ്ന്റ്സില്‍. 26 വയസ്സുകാരനായ സഹൽ 2017ലാണ് കേരള ബ്ലാസ്റ്റേഴ്സിലെത്തിയത്. ഇന്ത്യൻ സൂപ്പർ ലീഗിൽ 90 മത്സരങ്ങൾ താരം കളിച്ചിട്ടുണ്ട്. മോഹൻ ബഗാൻ സൂപ്പർ ജയന്റ്സ് അഞ്ച് വർഷത്തെ കരാറിലാണ് സഹലിനെ സ്വന്തമാക്കിയത്. ബഗാൻ താരം പ്രീതം കോട്ടാൽ മൂന്നു വർഷത്തെ കരാറിൽ ബ്ലാസ്റ്റേഴ്സിലെത്തും. ട്രാൻസ്ഫര്‍ ഫീയായി 90 ലക്ഷം രൂപയാണു കേരള ബ്ലാസ്റ്റേഴ്സിനു ലഭിക്കുക. താരത്തിനു പ്രതിഫലമായി 2.5 കോടി രൂപയാണു ബഗാന്റെ വാഗ്ദാനം.
കേരള ബ്ലാസ്റ്റേഴ്സിലെ മലയാളിയായ സഹൽ അബ്ദുൽ സമദ് ടീം വിട്ടു
