ദില്ലിയിലെ പ്രധാന സ്ഥലങ്ങളുൾപ്പെടെ വെള്ളത്തിലായി. രാജ്ഘട്ടിലേക്കും വെള്ളം കയറി കൊണ്ടിരിക്കുകയാണ്. അവശ്യ സർവീസുകൾ ഒഴികെ മറ്റു സർക്കാർ ജീവനക്കാർക്ക് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ വർക്ക് ഫ്രം ഹോം പ്രഖ്യാപിച്ചിട്ടുണ്ട്. ചെങ്കോട്ട വെള്ളം കയറിയതിനെ തുടർന്ന് അടച്ചിട്ടിരിക്കുകയാണ്. എൻ ഡിആർ എഫിന്റെ 16 സംഘങ്ങളെ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി വിന്യസിച്ചിട്ടുണ്ട്. അതോടൊപ്പം ദില്ലിയിലെ വെളളപ്പൊക്കത്തെക്കുറിച്ചുള്ള സ്ഥിതി വിലയിരുത്തി പ്രധാനമന്ത്രി മോദി. അമിത് ഷായെയും ദില്ലി ലഫ്റ്റനന്റ് ഗവർണറെയും പ്രധാനമന്ത്രി ഫോണിൽ വിളിച്ചാണ് സ്ഥിതിഗതികൾ വിലയിരുത്തിയത്.
ദില്ലിയിൽ വെള്ളക്കെട്ട് രൂക്ഷമായി
