മൂവാറ്റുപുഴയിൽ പ്രൊഫസർ ടി ജെ ജോസഫിന്റെ കൈപ്പത്തിവെട്ടിമാറ്റിയ കേസിൽ സജിൽ, നാസർ, നജീബ്, നൗഷാദ്, മൊയ്തീൻ കുഞ്ഞ്, അയൂബ് എന്നിവരെയാണ് ശിക്ഷിച്ചത്.സജിൽ നാസർ, നജീബ് എന്നീ മൂന്നു പ്രതികൾക്ക് ജീവപര്യന്തവും നൗഷാദ്, അയൂബ്,മൊയ്തീൻ കുഞ്ഞ് എന്നിവർക്ക് മൂന്നു വർഷം തടവുശിക്ഷയും ലഭിച്ചു. വധശ്രമം, ഭീകരപ്രവർത്തനം ഗൂഡാലോചന ഉൾപ്പെടെയുള്ള കുറ്റങ്ങളാണ് ചുമത്തിയത്. ശിക്ഷ കുറഞ്ഞോ കൂടിയോ എന്നു ചർച്ച ചെയ്യേണ്ടത് നിയമ പണ്ഠിതരെന്നും അന്ധവിശ്വാസവും ജാതീയ വിഭാഗീയതകളും ഇല്ലാത്ത ലോകമാണ് തന്റെ സ്വപ്നമെന്നും പ്രൊഫസർ പറഞ്ഞു.
മൂന്ന് പ്രതികൾക്ക് ജീവപര്യന്ത്യം
