Posted inവിനോദം

ഷൈന്‍ ടോം ചാക്കോയുടെ ‘പമ്പരം’ അഞ്ചു ഭാഷകളില്‍

ഷൈന്‍ കേന്ദ്രകഥാപാത്രമായെത്തുന്ന ‘പമ്പരം’ എന്ന ചിത്രം അണിയറയില്‍ ഒരുങ്ങുകയാണ്. അഞ്ചു ഭാഷകളിലാണ് ചിത്രം റിലീസ് ചെയ്യുക. സിനിമയുടെ ആകാംക്ഷയേറുന്ന ടൈറ്റില്‍ ലുക്ക് പുറത്തിറങ്ങി. ടൈം ലൂപ്പോ മിസ്റ്ററി ത്രില്ലറോ സൈക്കോ ത്രില്ലറോ ആണ് ‘പമ്പര’മെന്ന സൂചന നല്‍കുന്നതാണ് ടൈറ്റില്‍ ലുക്ക്. ഒരു വാനിന് സമീപം ആരെയോ രൂക്ഷമായി നോക്കിക്കൊണ്ട് ഷൈന്‍ ടോം നില്‍ക്കുന്നതാണ് ടൈറ്റില്‍ ലുക്കില്‍ ദൃശ്യവത്കരിച്ചിരിക്കുന്നത്. സിനിമയുടെ കഥ, തിരക്കഥ, സംവിധാനം സിധിന്‍ നിര്‍വ്വഹിക്കുന്നു. തോമസ് കോക്കാട്, ആന്റണി ബിനോയ് എന്നിവരാണ് നിര്‍മ്മാതാക്കള്‍. തമിഴ്, ഹിന്ദി, […]

Posted inഓട്ടോമോട്ടീവ്

10,000 ബുക്കിങ്, റെക്കോഡിട്ട് ട്രയംഫ് സ്പീഡ് 400!

വില പ്രഖ്യാപിച്ച് ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ 10,000 ബുക്കിങ് പിന്നിട്ട് റെക്കോഡിട്ട് ട്രയംഫ് സ്പീഡ് 400. ജൂലൈ അഞ്ചിന് രണ്ടു ബൈക്കുകള്‍ പ്രദര്‍ശിപ്പിച്ചെങ്കിലും അതില്‍ സ്പീഡ് 400 ന്റെ വില മാത്രമാണ് പ്രഖ്യാപിച്ചത്. ബുക്ക് ചെയ്യുന്ന ആദ്യ 10000 ഉപഭോക്താക്കള്‍ക്ക് 2.23 ലക്ഷം രൂപയും തുടര്‍ന്നുള്ള ഉപഭോക്താക്കള്‍ക്ക് 2.33 ലക്ഷം രൂപയുമാണ് വില. സ്‌ക്രാംബ്ലര്‍ 400 എക്‌സിന്റെ വില പിന്നീട് പ്രഖ്യാപിക്കും. മികച്ച ബുക്കിങ് ലഭിച്ചതിനെ തുടര്‍ന്ന് നിര്‍മാണം ഉയര്‍ത്തുമെന്നാണ് ബജാജ് അറിയിക്കുന്നത്. ട്രയംഫിന്റെ ഏറ്റവും കുറഞ്ഞ വിലയുള്ള […]

Posted inപുസ്തകങ്ങൾ

സമരകോശം

എം. ശ്രീനാഥിന്റെ ‘സമരകോശം’ മരണമില്ലാത്ത സമരചരിത്രത്തിന്റെ തുടിപ്പുകളാണ് സമാഹരിച്ച് നിത്യതയ്ക്ക് കൈമാറുന്നത്. വാക്കുകളെപ്പോലെ സമരകര്‍മ്മങ്ങളും അനശ്വരത കൈവരിക്കുന്നു. സമരമണ്ഡ ലത്തില്‍ കേരളീയരുടെ സവിശേഷമായ സംഭാവനകള്‍ തിരിച്ചറിയാന്‍ ഈ ഗ്രന്ഥം നമ്മെ സഹായിക്കും. പുതിയതും ഭാവനാപൂര്‍ണ്ണവുമായ സമരസമ്പ്രദായങ്ങള്‍ വികസിപ്പിച്ചെടുക്കുന്നതില്‍ മലയാളികള്‍ ക്കുള്ള പ്രത്യേക പ്രാവീണ്യവും ഈ ഗ്രന്ഥം നമുക്കു വെളിപ്പെടുത്തിത്തരുന്നു. ഇത് ഒന്നാമത്, സമരസംബന്ധിയായ പദാവലികളുടെയും ശീര്‍ഷകങ്ങളുടെയും ഒരു സമാഹാരമാണ്. രണ്ടാമതായി, ആ സമരപരിപാടി അതല്ലെങ്കില്‍ കലാപം, യുദ്ധം, ഏറ്റുമുട്ടല്‍ എന്ന്, എവിടെ, എന്തിനുവേണ്ടി നടന്നു എന്ന ഒരു […]

Posted inആരോഗ്യം

ദന്ത ശുചിത്വം പാലിച്ചാല്‍ തലച്ചോറിന്റെ വാര്‍ധക്യം കുറയ്ക്കാം

മോശം ദന്താരോഗ്യം തലച്ചോറിന്റെ വ്യാപ്തി കുറച്ച് അല്‍സ്‌ഹൈമേഴ്‌സ് പോലുള്ള മേധാശക്തി ക്ഷയിക്കുന്ന രോഗങ്ങളിലേക്ക് നയിക്കാമെന്ന് പഠനം. മോണരോഗവും പല്ല് നഷ്ടവും ഓര്‍മശക്തിയുടെ കാര്യത്തില്‍ മുഖ്യപങ്ക് വഹിക്കുന്ന ഹിപ്പോക്യാംപസിന്റെ ചുരുക്കവുമായി ബന്ധപ്പെട്ടിരിക്കുന്നതായി പഠനത്തില്‍ കണ്ടെത്തി. ജപ്പാനിലെ ടൊഹോകു സര്‍വകലാശാലയിലെ ഗവേഷകരാണ് ഇത് സംബന്ധിച്ച പഠനം നടത്തിയത്. ശരാശരി 67 വയസ്സ് പ്രായമുള്ള 172 പേര്‍ ഗവേഷണത്തില്‍ പങ്കെടുത്തു. പഠനത്തിന്റെ തുടക്കത്തില്‍ ഇവര്‍ക്കാര്‍ക്കും ഓര്‍മപ്രശ്‌നങ്ങള്‍ ഒന്നും ഉണ്ടായിരുന്നില്ല. ഇവരുടെ പല്ലിന്റെ ആരോഗ്യവും ഓര്‍മശക്തിയും ഗവേഷകര്‍ പരിശോധിച്ചു. പഠനത്തിന്റെ തുടക്കത്തില്‍ ഹിപ്പോക്യാംപസിന്റെ […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

ആനിരാജക്കെതിരെ രാജ്യദ്രോഹക്കേസ് ചുമത്തി

സിപിഐ നേതാവ് ആനി രാജക്കെതിരെ രാജ്യദ്രോഹ കുറ്റം ചുമത്തി കേസ് രജിസ്റ്റർ ചെയ്തു. മണിപ്പൂരിലേത് സർക്കാർ സ്പോൺസേര്‍ഡ് കലാപം എന്ന് ആരോപിച്ചതിനാണ് കേസ്.  ഇംഫാൽ പൊലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റർ ചെയ്തത്. നിയമ പോരാട്ടം നടത്തുമെന്നും,കേസെടുത്തത് കൊണ്ട് പ്രസ്താവനകളിൽ നിന്ന് പിന്നാക്കം പോകില്ലെന്നും ആനിരാജ പ്രതികരിച്ചു.

Posted inഷോർട് ന്യൂസ്

മധ്യാഹ്ന വാര്‍ത്തകള്‍

  പേമാരിയും മണ്ണിടിച്ചിലും മഴവെള്ളപ്പാച്ചിലും തുടരുന്ന ഹിമാചല്‍ പ്രദേശില്‍ കുടുങ്ങി മലയാളികളായ വിനോദയാത്രാ സംഘം. സംഘവുമായി ടെലിഫോണിലൂടെ ബന്ധപ്പെടാന്‍ കഴിയുന്നില്ല. മലപ്പുറത്തെ ഒരു കുടുംബവും കൊച്ചി, തൃശൂര്‍ മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാരുമാണു മണാലിയില്‍ കുടുങ്ങിയിത്. ഗള്‍ഫില്‍നിന്നു വന്ന മലപ്പുറം സ്വദേശികളായ ആറുപേര്‍ അടക്കം നാല്‍പതോളം മലയാളികള്‍ ഹിമാചലില്‍ കുടുങ്ങി. ഹിമാചലിലെ ഷിംല, കുളു, സോലന്‍, ലഹോള്‍, കിന്നൗര്‍, മണ്ടി, ബിലാസ്പൂര്‍, സിര്‍മൗര്‍ എന്നീ എട്ടു ജില്ലകളില്‍ റെഡ് അലര്‍ട്ട്. കേന്ദ്ര ദ്രുതകര്‍മസേനയുടെ 12 പ്ലാറ്റൂണുകള്‍ രക്ഷാ പ്രവര്‍ത്തനം […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

സെമിനാറില്‍ പങ്കെടുക്കാനുള്ള തീരുമാനത്തെചൊല്ലി സമസ്തയില്‍ ഭിന്നത

ഡോ. ബഹൗദീന്‍ മുഹമ്മദ് നദ്‌വിയാണ് ഏകവ്യക്തി നിയമത്തില്‍ സിപിഎം സംഘടിപ്പിക്കുന്ന സെമിനാറില്‍ പങ്കെടുക്കാനുള്ള തീരുമാനത്തെചൊല്ലി വിമർശനം ഉന്നയിച്ചിരിക്കുന്നത്. മൂന്നരപതിറ്റാണ്ട് മുമ്പ് ഏകവ്യക്തിനിയമം നടപ്പാക്കുന്നതിന് അനുകൂലമായി വാദിച്ചവര്‍ ഇപ്പോള്‍ മുതലക്കണ്ണീര്‍ ഒഴുക്കുന്നതിന് പിന്നില്‍ അജന്‍ഡ വേറെയാണ്. അത്തരക്കാരെ പ്രത്യേകം ജാഗ്രതയോടെ നിരീക്ഷിക്കണമെന്നും അദ്ദേഹം ഫെയ്സ് കുറിപ്പിലൂടെ അറിയിച്ചു.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

വള്ളംമറിഞ്ഞ് മരിച്ചവരുടെ ബന്ധുക്കള്‍ പരാതി ഒന്നും പറഞ്ഞില്ലെന്ന് മന്ത്രി

മഹിളാ കോണ്‍ഗ്രസ് ,യൂത്ത് കോണ്‍ഗ്രസ് മുന്‍ ഭാരവാഹികളാണ് മുതലപ്പൊഴിയില്‍ ഇന്നലെ പ്രതിഷേധിച്ചതെന്ന് മന്ത്രി ആന്‍റണി രാജു. മല്‍സ്യത്തൊഴിലാളികളും കോണ്‍ഗ്രസുകാരുമായുള്ള സംഘര്‍ഷം ഒഴിവാക്കാനാണ് മന്ത്രിമാര്‍ ശ്രമിച്ചത്. വള്ളംമറിഞ്ഞ് മരിച്ചവരുടെ ബന്ധുക്കള്‍ പരാതി ഒന്നും പറഞ്ഞില്ലെന്നും മന്ത്രി പറഞ്ഞു. അതോടൊപ്പം മുതലപ്പൊഴിയിലെത്തിയ മന്ത്രിമാര്‍ മല്‍സ്യത്തൊഴിലാളികളോട് ക്ഷുഭിതരായി സംസാരിച്ചെന്നും തനിക്കെതിരായ കേസ് പിന്നീട് തയാറാക്കിയ തിരക്കഥയുടെ ഭാഗമാണെന്നും ലത്തീന്‍ അതിരൂപത മോണ്‍സീഞ്ഞോര്‍ യൂജിന്‍ പെരേര.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

കേസെടുത്തത് തീരദേശ ജനങ്ങളോടുള്ള വെല്ലുവിളിയെന്ന് പ്രതിപക്ഷ നേതാവ്

ഫാദർ യൂജിന്‍ പേരേരയ്ക്കെതിരെ കേസെടുത്ത നടപടിയില്‍ കടുത്ത പ്രതിഷേധവുമായി പ്രതിപക്ഷ നേതാവ്. ഇന്നലെ മുതലപ്പൊഴിയില്‍ സന്ദര്‍ശനത്തിനെത്തിയ മന്ത്രിമാരാണ് പ്രകോപനം ഉണ്ടാക്കിയത്.മുതലപ്പൊഴി പ്രശ്നം പരിഹരിക്കുമെന്ന് നിയമസഭയില്‍ ഉറപ്പ് നല്‍കിയ സർക്കാർ ഇതുവരെ ചെറുവിരൽ അനക്കിയില്ല.സർക്കാർ തീര പ്രദേശക്കാരെ ശത്രുക്കളായി കാണുന്നു.യുജിൻ പെരേരയ്ക്കെതിരായ കേസ് അടിയന്തരമായി പിൻവലിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

തൃണമൂൽ കോൺഗ്രസ് മുന്നിൽ

പശ്ചിമബംഗാൾ തദ്ദേശ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ തുടരുന്നു. ആദ്യ ഫലസൂചനകളിൽ തൃണമൂൽ മുന്നിൽ. പേപ്പർ ബാലറ്റിൽ നടന്ന തെരഞ്ഞെടുപ്പിൽ അന്തിമ ഫലപ്രഖ്യാപനം വൈകും. എല്ലാ വോട്ടണ്ണെൽ കേന്ദ്രങ്ങളും കേന്ദ്രസേനയുടെ സുരക്ഷയിലായിരിക്കും. ലോക്സഭ തെരഞ്ഞെടുപ്പിന് മുൻപുള്ള തദ്ദേശ തെരഞ്ഞെടുപ്പ് ഫലം തൃണമൂൽ കോൺഗ്രസ്, ബിജെപി, സിപിഎം, കോൺഗ്രസ് എന്നീ കക്ഷികൾക്ക് നിർണായകമാണ്.തെരഞ്ഞെടുപ്പ് വിജ്ഞാപനം വന്നതിന് പിന്നാലെ നടന്ന അക്രമ സംഭവങ്ങളിൽ 42 പേർ മരിച്ചെന്നാണ് കണക്ക്.