സിപിഐ നേതാവ് ആനി രാജക്കെതിരെ രാജ്യദ്രോഹ കുറ്റം ചുമത്തി കേസ് രജിസ്റ്റർ ചെയ്തു. മണിപ്പൂരിലേത് സർക്കാർ സ്പോൺസേര്‍ഡ് കലാപം എന്ന് ആരോപിച്ചതിനാണ് കേസ്. ഇംഫാൽ പൊലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റർ ചെയ്തത്. നിയമ പോരാട്ടം നടത്തുമെന്നും,കേസെടുത്തത് കൊണ്ട് പ്രസ്താവനകളിൽ നിന്ന് പിന്നാക്കം പോകില്ലെന്നും ആനിരാജ പ്രതികരിച്ചു.
ആനിരാജക്കെതിരെ രാജ്യദ്രോഹക്കേസ് ചുമത്തി
