മഹിളാ കോണ്‍ഗ്രസ് ,യൂത്ത് കോണ്‍ഗ്രസ് മുന്‍ ഭാരവാഹികളാണ് മുതലപ്പൊഴിയില്‍ ഇന്നലെ പ്രതിഷേധിച്ചതെന്ന് മന്ത്രി ആന്റണി രാജു. മല്‍സ്യത്തൊഴിലാളികളും കോണ്‍ഗ്രസുകാരുമായുള്ള സംഘര്‍ഷം ഒഴിവാക്കാനാണ് മന്ത്രിമാര്‍ ശ്രമിച്ചത്. വള്ളംമറിഞ്ഞ് മരിച്ചവരുടെ ബന്ധുക്കള്‍ പരാതി ഒന്നും പറഞ്ഞില്ലെന്നും മന്ത്രി പറഞ്ഞു. അതോടൊപ്പം മുതലപ്പൊഴിയിലെത്തിയ മന്ത്രിമാര്‍ മല്‍സ്യത്തൊഴിലാളികളോട് ക്ഷുഭിതരായി സംസാരിച്ചെന്നും തനിക്കെതിരായ കേസ് പിന്നീട് തയാറാക്കിയ തിരക്കഥയുടെ ഭാഗമാണെന്നും ലത്തീന്‍ അതിരൂപത മോണ്‍സീഞ്ഞോര്‍ യൂജിന്‍ പെരേര.
വള്ളംമറിഞ്ഞ് മരിച്ചവരുടെ ബന്ധുക്കള്‍ പരാതി ഒന്നും പറഞ്ഞില്ലെന്ന് മന്ത്രി
