ഹിമാചലിൽ മഴയ്ക്കു നേരിയ കുറവുണ്ടെങ്കിലും ദേശീയപാതയടക്കം വെള്ളത്തിലായി. എൻഡിആർഎഫിന്റെ 12 സംഘങ്ങൾ സംസ്ഥാനത്തെത്തിയിട്ടുണ്ട്. ഇതുവരെ സംസ്ഥാനത്ത് മഴക്കെടുതിയിൽ മരിച്ചത് 20 പേരാണ്. ഇന്ന് 8 ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു.24 മണിക്കൂർ നേരത്തേക്ക് പുറത്ത് ഇറങ്ങരുതെന്നാണ് ജനങ്ങൾക്ക് നൽകിയിട്ടുള്ള മുന്നറിയിപ്പ്. 400 വിനോദ സഞ്ചാരികൾ പലയിടങ്ങളിലായി കുടുങ്ങിയിട്ടുണ്ട് എന്നാണ് റിപ്പോർട്ട്.
കനത്ത മഴയെ തുടർന്ന് ഹിമാചൽ പ്രദേശിൽ സ്ഥിതി ഗുരുതരം
