Posted inആരോഗ്യം

പ്രോട്ടീന്‍ കുറഞ്ഞാല്‍ രക്തത്തിലെ പഞ്ചസാരയുടെ അളവും കുറയും

ശരീരത്തില്‍ പ്രോട്ടീന്റെ കുറവ് ഉണ്ടായാല്‍ ഹോര്‍മോണ്‍ വ്യതിയാനം, മസിലുകള്‍ക്ക് പ്രശ്‌നങ്ങള്‍, വിളര്‍ച്ച, ത്വക്ക് രോഗങ്ങള്‍ എന്നിവ ഉണ്ടാകാം. പ്രോട്ടീന്‍ കുറയുമ്പോള്‍ രക്തത്തിലെ പഞ്ചസാരയുടെ അളവും കുറയും. ദിവസവും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തേണ്ട പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണങ്ങള്‍ ഏതൊക്കെയാണെന്ന് നോക്കാം. സാല്‍മണ്‍ ഒരു ഫാറ്റി മത്സ്യമായി കണക്കാക്കപ്പെടുന്നു. അതായത് ഒമേഗ -3 ഫാറ്റി ആസിഡുകള്‍ നിറഞ്ഞതാണ്. പ്രോട്ടീന്റെ മികച്ച ഉറവിടം കൂടിയാണ് സാല്‍മണ്‍ മത്സ്യം. പ്രോട്ടീന്‍ ധാരാളം അടങ്ങിയ ഭക്ഷണങ്ങളിലൊന്നാണ് ചിക്കന്‍. വേവിച്ച അരക്കപ്പ് ചിക്കനില്‍ 22 ഗ്രാം പ്രോട്ടീന്‍ […]

Posted inഷോർട് ന്യൂസ്

മധ്യാഹ്ന വാര്‍ത്തകള്‍

  തിരുവനന്തപുരത്ത് മുതലപ്പൊഴിയില്‍ മത്സ്യബന്ധന വള്ളം മറിഞ്ഞ് ഒരാള്‍ മരിച്ചു, മൂന്നു പേരെ കാണാതായി. പുതുക്കുറിച്ചി സ്വദേശി കുഞ്ഞുമോനാണ് മരിച്ചത്. കാണാതായ മൂന്നു പേര്‍ക്കായി തെരച്ചില്‍ തുടരുകയാണ്. പുതുക്കുറിച്ചി സ്വദേശി ആന്റണിയുടെ വള്ളമാണ് മറിഞ്ഞത്. ഹിമാചല്‍ പ്രദേശില്‍ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും മലയാളി ഡോക്ടര്‍മാരുള്‍പ്പെടെ നിരവധി വിനോദസഞ്ചാരികള്‍ കുടുങ്ങിക്കിടക്കുന്നു. ഡെറാഡൂണിലേക്കു വിനോദയാത്രക്കാരുമായി പോയ ബസ് വികാസ് നഗറിലെ വെള്ളപ്പൊക്കത്തില്‍ കുടുങ്ങുകയായിരുന്നു. ജനലിലൂടെ യാത്രക്കാര്‍ പുറത്തിറങ്ങി രക്ഷപ്പെട്ടു. ഹിമാചല്‍ പ്രദേശില്‍ കുടുങ്ങിയ 45 മലയാളികളും സുരക്ഷിതരാണ്. കൊച്ചി മെഡിക്കല്‍ […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

ആക്ഷേപം തള്ളി കേന്ദ്ര കമ്മറ്റി അംഗം ഇ.പി.ജയരാജന്‍

ഏക സിവിൽ കോഡ് വേണമെന്ന് ഇഎംഎസ് പറഞ്ഞിട്ടില്ലെന്നും.85 ലെ നിയമസഭാ പ്രസംഗത്തിൽ സിപിഎം എംഎൽഎമാർ സിവിൽ കോഡിനായി വാദിച്ചിട്ടില്ല.സിപിഎം സിവിൽ കോഡിന് എതിരാണ്.പണ്ട് പറഞ്ഞത് തപ്പി നടക്കേണ്ട കാര്യം എന്താണെന്നും ഇപി ജയരാജൻ.രാജ്യതാത്പര്യം മുൻ നിർത്തിയാണ് ലീഗിനെ ക്ഷണിച്ചതെന്നും.മോദിയെ എതിർക്കുന്നതിനു പകരം കോൺഗ്രസ്‌ സിപിഎമ്മിനെ എതിർക്കുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

മദനിയുടെ ഹർജി സുപ്രീംകോടതി തിങ്കളാഴ്ച്ചയിലേക്ക് മാറ്റി

മദനിക്ക് ബെം​ഗളൂരുവിൽ മാത്രമാണ് താമസിക്കാൻ അനുമതിയുള്ളത്. ഇതുമാറ്റി നാട്ടിലേക്ക് പോകാനുള്ള അനുമതിക്കാണ് സുപ്രീംകോടതിയിൽ നേരത്തെ ഹർജി സമർപ്പിച്ചിരുന്നത്. ഇക്കാര്യത്തിൽ തിങ്കഴാഴ്ച്ച വാദം കേൾക്കാമെന്നാണ് കോടതി അറിയിച്ചിരിക്കുന്നത്. കർണ്ണാടക സർക്കാരിന് വേണ്ടി ഹാജരായ അഭിഭാഷകൻ വിഷയത്തിൽ സമയം വേണമെന്ന് ആവശ്യപ്പെതിന്റെ അടിസ്ഥാനത്തിലാണ് കേസ് തിങ്കളാഴ്ച്ചയിലേക്ക് മാറ്റിയത്.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

ഡെങ്കിപ്പനി ബാധിച്ച് വീണ്ടും മരണം

തൃശൂർ മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്ന ദേശമംഗലം സ്വദേശിനി അമ്മാളുക്കുട്ടിയാണ് ഡെങ്കിപ്പനി ബാധിച്ച് മരിച്ചത്.ആറാം തിയ്യതി മെഡിക്കൽ കോളേജിലെത്തുമ്പോൾ ​ഗുരുതരാവസ്ഥയിലായിരുന്നു. തുടർന്ന് ഐസിയുവിൽ പ്രവേശിപ്പിച്ചിരുന്നു. അതോടൊപ്പം സംസ്ഥാനത്ത് ഇടവിട്ടുള്ള മഴ ഡെങ്കിപ്പനി വ്യാപനത്തിനിടയാക്കുമെന്നതിനാല്‍ കൊതുകിന്റെ ഉറവിട നശീകരണ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

ഹിമാചൽ പ്രദേശിലെ ആറ് ജില്ലകളിൽ പ്രളയ മുന്നറിയിപ്പ്

ഹിമാചൽ പ്രദേശിൽ ആറ് ജില്ലകളിൽ പ്രളയ മുന്നറിയിപ്പ്. ചമ്പ, കുളു, ഷിംല, സിർമാൻ, സോലൻ, മാണ്ഡി ജില്ലകളിൽ 24 മണിക്കൂർ നേരത്തേക്കാണ് മുന്നറിയിപ്പ്. ഹിമാചൽ പ്രളയത്തിൽ കുടുങ്ങിയവരിൽ കേരളത്തിൽ നിന്നു പോയവരും ഉണ്ടെന്ന് റിപ്പോർട്ട്.വിദ്യാർത്ഥികളടക്കം അമ്പതിലേറെ പേർ പല സ്ഥലങ്ങളിൽ ഉണ്ടെന്നും കൊച്ചിയിൽ നിന്നുള്ള 27 മെഡിക്കൽ വിദ്യാർത്ഥികളും ഹിമാചലിൽ ഉണ്ടെന്നും വിദ്യാർത്ഥികൾ എല്ലാവരും സുരക്ഷിതരെന്നും അധികൃതർ അറിയിച്ചു.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

മഹാരാജിന്റെ മൃതദേഹം പുറത്തെടുത്തു

നാൽപ്പത്തിയെട്ട് മണിക്കൂർ നീണ്ടു നിന്ന രക്ഷാദൗത്യത്തിനിടെ തമിഴ്നാട് സ്വദേശിയായ തൊഴിലാളി മഹാരാജിന്റെ മൃതദേഹം പുറത്തെടുത്തു. ശനിയാഴ്ച്ച കിണർ വൃത്തിയാക്കുന്നതിനിടെ മണ്ണിടിഞ്ഞാണ് തൊഴിലാളി കിണറ്റിലേക്ക് വീണത്. പഴയ റിങ്ങുകൾ മാറ്റി പുതിയവ സ്ഥാപിക്കുന്നതിനിടെയായിരുന്നു അപകടം. മൃതദേഹം കണ്ടെത്തിയത് രണ്ട് ദിവസത്തിനു ശേഷം.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

അപേക്ഷിക്കാനുള്ള സമയപരിധി ഇന്ന് അവസാനിക്കും

പ്ലസ് വൺ പ്രവേശനം സംബന്ധിച്ച് ദുരാരോപണങ്ങൾ പടർത്തുന്ന ഒരു ചെറിയ വിഭാഗം നിക്ഷിപ്ത താല്പര്യക്കാരുണ്ടെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. പ്രവേശനത്തിനുള്ള പ്രോസ്പെക്ടസ് തയ്യാറാക്കുന്നതിന് മുമ്പ് തന്നെ ഇത്തരം ആരോപണങ്ങൾ ഉന്നയിച്ച് രംഗത്തെത്തുന്നവർക്ക് നല്ല ഉദ്ദേശമല്ല ഉള്ളതെന്നും മന്ത്രി പറഞ്ഞു. അതോടൊപ്പം പ്ലസ് വൺ സപ്ലിമെന്ററി അലോട്ട്മെന്റിനു അപേക്ഷിക്കാൻ ഉള്ള സമയ പരിധി ഇന്ന് അവസാനിക്കും.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

മുതലപ്പൊഴിയിൽ മത്സ്യബന്ധന വള്ളം മറിഞ്ഞു

മത്സ്യബന്ധന വള്ളം മറിഞ്ഞു കാണാതായ 4 തൊഴിലാളികളില്‍ ഒരാള്‍ മരിച്ചു. തിരുവനന്തപുരത്ത് മുതലപ്പൊഴിയിൽ പുതുക്കുറിച്ചി സ്വദേശി കുഞ്ഞുമോനാണ് മരിച്ചത്. മറ്റ് മൂന്ന് പേര്‍ക്കായി തിരച്ചില്‍ തുടരുകയാണ്. പുതുക്കുറിച്ചി സ്വദേശി ആന്റണിയുടെ ഉടസ്ഥതയിലുള്ള വള്ളമാണ് മറിഞ്ഞത്. പുലർച്ചെ 4 മണിയോടെയാണ് അപകടം. കാണാതായ തൊഴിലാളികൾക്കായി തെരച്ചിൽ തുടരുന്നു.

Posted inഷോർട് ന്യൂസ്

പ്രഭാത വാര്‍ത്തകള്‍ | ജൂലൈ 10

◾കനത്ത പേമാരിയില്‍ വിറങ്ങലിച്ച് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങള്‍. ഉത്തര്‍പ്രദേശ്, ഹിമാചല്‍ പ്രദേശ്, ഉത്തരാഖണ്ഡ്, ജമ്മു കാഷ്മീര്‍ എന്നീ സംസ്ഥാനങ്ങളിലായി 16 പേര്‍ മരിച്ചു. ഉരുള്‍പൊട്ടലും മണ്ണിടിച്ചിലും വെള്ളപ്പൊക്കവുംമൂലം വന്‍ നാശം. പുഴകള്‍ കവിഞ്ഞൊഴുകി. മിന്നല്‍ പ്രളയത്തിലും മരങ്ങള്‍ വീണും നൂറുകണക്കിനു വീടുകള്‍ തകര്‍ന്നു. വാഹനങ്ങള്‍ ഒലിച്ചുപോയി. ഡല്‍ഹിയിലും ശക്തമായ മഴ ജനജീവിതത്തെ ബാധിച്ചു. ◾പശ്ചിമ ബംഗാളിലെ അറുനൂറോളം പോളിംഗ് ബൂത്തുകളില്‍ ഇന്നു റീ പോളിംഗ്. തദ്ദേശ സ്ഥാപനങ്ങളിലേക്കു നടന്ന തെരഞ്ഞെടുപ്പില്‍ അക്രമങ്ങളും ബോംബുസ്ഫോടനങ്ങളും മൂലം വോട്ടെടുപ്പു തടസപ്പെട്ട ഇടങ്ങളിലാണ് […]