ഹിമാചൽ പ്രദേശിൽ ആറ് ജില്ലകളിൽ പ്രളയ മുന്നറിയിപ്പ്. ചമ്പ, കുളു, ഷിംല, സിർമാൻ, സോലൻ, മാണ്ഡി ജില്ലകളിൽ 24 മണിക്കൂർ നേരത്തേക്കാണ് മുന്നറിയിപ്പ്. ഹിമാചൽ പ്രളയത്തിൽ കുടുങ്ങിയവരിൽ കേരളത്തിൽ നിന്നു പോയവരും ഉണ്ടെന്ന് റിപ്പോർട്ട്.വിദ്യാർത്ഥികളടക്കം അമ്പതിലേറെ പേർ പല സ്ഥലങ്ങളിൽ ഉണ്ടെന്നും കൊച്ചിയിൽ നിന്നുള്ള 27 മെഡിക്കൽ വിദ്യാർത്ഥികളും ഹിമാചലിൽ ഉണ്ടെന്നും വിദ്യാർത്ഥികൾ എല്ലാവരും സുരക്ഷിതരെന്നും അധികൃതർ അറിയിച്ചു.
ഹിമാചൽ പ്രദേശിലെ ആറ് ജില്ലകളിൽ പ്രളയ മുന്നറിയിപ്പ്
