ഏക സിവിൽ കോഡിനെരെ സിപിഎം നടത്തുന്ന സെമിനാറിൽ പങ്കെടുക്കേണ്ടെന്ന മുസ്ലീം ലീഗ് തീരുമാനം കോൺഗ്രസിന് വലിയ ആശ്വാസം നൽകുമ്പോഴും പാർട്ടിക്ക് മേൽ ലീഗ് ചെലുത്തുന്നത് കടുത്ത രാഷ്ട്രീയ സമ്മര്‍ദം. ഏക സിവിൽ കോഡിനെതിരെ ദേശീയ തലത്തില്‍ വലിയ പ്രതിഷേധങ്ങള്‍ക്ക് കോണ്‍ഗ്രസ് ഒരുങ്ങണമെന്നാണ് ലീഗിന്റെ ആവശ്യം. ഒന്നിച്ചുള്ള പ്രതിഷേധ പരിപാടികള്‍ക്ക് രൂപം നല്കാന് നാളെ യുഡിഎഫ് യോഗം ചേരും. വോട്ടുറുപ്പ് നല്കുന്ന സമുദായ സംഘടനയെപ്പോലും അകലത്തിൽ നിര്‍ത്തിയാണ് മുന്നണി രാഷ്ട്രീയത്തിന്റെ മര്യാദയ്ക്ക് ലീഗ് കൈകൊടുക്കുന്നത്. സെമിനാറിലേക്കുള്ള സിപിഎം ക്ഷണം തള്ളുമ്പോഴും മുസ്ലിംലീഗ് നേതൃത്വം കോണ്‍ഗ്രസില്‍ ഏറെ പ്രതീക്ഷയര്‍പ്പിക്കുന്നു.
ഏക സിവിൽ കോഡിനെതിരെ ദേശീയ തലത്തില്‍ വലിയ പ്രതിഷേധങ്ങള്‍ക്ക് കോണ്‍ഗ്രസ് ഒരുങ്ങണമെന്ന് ലീഗ്
