അര്‍ദ്ധരാത്രിയില്‍ ഉണര്‍ന്നാല്‍ വീണ്ടും ഉറക്കത്തിലേക്ക് പോകാന്‍ കഴിയാത്തതാണ് മുതിര്‍ന്നവര്‍ നേരിടുന്ന പ്രശ്നം. ഉറങ്ങാന്‍ ബുദ്ധിമുട്ട് നേരിടുന്നതിനൊപ്പം ഇടയ്ക്കിടെ മൂത്രമൊഴിക്കാനുള്ള തോന്നലും അലട്ടുന്നുണ്ടാകും. പ്രായമായാല്‍ നമ്മുടെ ശരീരത്തെ ബാധിക്കുന്നത് പോലെ സ്വാഭാവികമായി ഉറങ്ങുകയും ഉണരുകയും ചെയ്യുന്ന സമയത്തെയും ബാധിക്കും. പ്രായമാകുന്തോറും നമ്മുടെ തലച്ചോറിന്റെ പ്രതികരണശേഷി കുറയുന്നതാണ് ഉറക്ക രീതികളിലെ മാറ്റത്തിന് പിന്നിലെ ഒരു പ്രധാന കാരണം. സൂര്യാസ്തമയം, സൂര്യപ്രകാശം മുതലായ ഇന്ദ്രിയങ്ങളോടുള്ള നമ്മുടെ മസ്തിഷ്കത്തിന്റെ പ്രതികരണങ്ങള്‍ വര്ധക്യത്തോട് അടുക്കുംതോറും മാറ്റം സംഭവിക്കും. ചിലപ്പോള്‍ നമ്മുടെ സമയബോധത്തെയും ഒരു ദിവസം എവിടെ തുടങ്ങുന്നു എന്ന് നിശ്ചയിക്കാനുള്ള കഴിവിനെയും ഈ മാറ്റം തടസ്സപ്പെടുത്തും. ഒരു പ്രായം കഴിഞ്ഞാല്‍ പൂര്‍ണമായും വിശ്രമത്തിലേക്കാണ് പോകുന്നത്. അതിനാല്‍ തന്നെ സാധാരണയെക്കാള്‍ നേരത്തെ ഉണരുകയും ചെയ്യും. പ്രായത്തിനനുസരിച്ച് വരുന്ന കാഴ്ചയിലെ മാറ്റങ്ങള്‍ നമ്മുടെ തലച്ചോറിന് ലഭിക്കുന്ന പ്രകാശ ഉത്തേജനത്തിന്റെ തീവ്രത കുറയ്ക്കുന്നു. ഈ പ്രകാശ ഉത്തേജനം നമ്മുടെ സര്‍ക്കാഡിയന്‍ ക്ലോക്ക് ക്രമീകരിക്കുന്നതില്‍ ഒരു പ്രധാന പങ്ക് വഹിക്കുന്നു. മങ്ങിയ കാഴ്ച, ഇരട്ടിയായി കാണുക, പൊതുവായ കാഴ്ചക്കുറവ് തുടങ്ങിയ പ്രശ്നങ്ങള്‍ കാരണം തിമിരമുള്ള മുതിര്‍ന്നവരില്‍ സാധാരണയായി ഈ അവസ്ഥ അനുഭവപ്പെടാറുണ്ട്. നന്നായി ഉറങ്ങണമെന്നുണ്ടെങ്കില്‍ ഒരിക്കലും നേരത്തെ ഉറങ്ങാന്‍ ശ്രമിക്കരുത്. അതിരാവിലെ എഴുന്നേല്ക്കാതിരിക്കാന് ഇതൊരു പരിധി വരെ സഹായിച്ചേക്കാം. വൈകുന്നേരങ്ങളില്‍, സൂര്യാസ്തമയത്തിന് 30 മുതല്‍ 60 മിനിറ്റ് വരെ പുറത്തുനില്‍ക്കുന്നത് വളരെ നല്ലതാണ്. സൂര്യാസ്തമയത്തിന് മുന്‍പ് പുറത്ത് നടക്കാന്‍ പോവുക. ബ്രൈറ്റ്നസ് കൂടിയ ഒരു ഐപാഡിലോ മറ്റോ വായന ശീലമാക്കുന്നതും നല്ലതാണ്. നേരത്തെയുള്ള മെലറ്റോണിന്‍ ഉത്പാദനം നിലനിര്‍ത്താന്‍ സഹായിക്കുകയും നിങ്ങളുടെ ഉറക്കചക്രം ശരിയാക്കുകയും ചെയ്യാന്‍ ഇത് സഹായകമാകും.
വാര്‍ദ്ധക്യത്തില്‍ ഉറക്കം കുറയുന്നുവോ?
