യഥാര്‍ത്ഥ ഗൗതമന്റെ ജന്മഭൂമിയായ ലുംബിനി മുതല്‍ ബോധ്ഗയ വരെ ഒരു ചോദ്യവുമായി നടത്തിയ യാത്ര. ‘ബുദ്ധാ, നീ എന്നെ അറിയുന്നുവോ’ എന്ന് എഴുത്തുകാരന്റെ തന്നെ ചോദ്യത്തിനുള്ള മറുപടിയാണ് ഈ കുറിപ്പുകള്‍. ആയിരം വര്‍ഷത്തിലേറെ സ്ഫുടം ചെയ്ത ബുദ്ധാശ്രമങ്ങളില്‍ പല നാടുകളില്‍ നിന്നെത്തിയ ഭിക്ഷുക്കളും സഞ്ചാരികളും കൂട്ടമായി നടന്നു കയറുമ്പോള്‍ കെ.ആര് അജയനും അവരില്‍ ഒരാള്‍ ആകുന്നു. പലവിധ സംസ്കാരങ്ങള്‍ അതേ കാലാവസ്ഥയോടെ വായനാനുഭവത്തിലേക്കും വന്നുചേരുന്നുണ്ട്. കാടും മഞ്ഞും പുക മൂടുന്ന കാഴ്ചകളും ഹിമാലയവും അതിര്‍ത്തി ഗ്രാമങ്ങളും സാഹസിക യാത്രകളെ നേര്‍ത്തതാക്കുന്നു. ബുദ്ധ മന്ത്രങ്ങള്‍ കാറ്റിലലയുന്നു. ‘ബുദ്ധാ, നീയെന്നെ അറിയുന്നുവോ’. കെ ആര് അജയന്. ഒലീവ് പബ്ളിക്കേഷന്‍സ്. വില 275 രൂപ.
ബുദ്ധാ, നീയെന്നെ അറിയുന്നുവോ
