Posted inവിനോദം

‘നദികളില്‍ സുന്ദരി യമുന’യിലെ ‘പുതുനാമ്പുകള്‍’ എന്ന ഗാനം

‘നദികളില്‍ സുന്ദരി യമുന’ എന്ന ചിത്രത്തിലെ പുതിയ ഗാനം അണിയറക്കാര്‍ പുറത്തിറക്കി. ‘പുതുനാമ്പുകള്‍’ എന്ന ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് മനു മഞ്ജിത്ത് ആണ്. സംഗീതം നല്‍കി ആലപിച്ചിരിക്കുന്നത് അരുണ്‍ മുരളീധരന്‍. ‘വെള്ളം’ സിനിമയ്ക്ക് ആസ്പദമായ ജീവിതത്തിന് ഉടമ മുരളി അവതരിപ്പിക്കുന്ന ഈ പുതിയ ചിത്രത്തില്‍ ധ്യാന്‍ ശ്രീനിവാസനാണ് നായകന്‍. സിനിമാറ്റിക്ക ഫിലിംസ് എല്‍എല്‍പിയുടെ ബാനറില്‍ വിലാസ് കുമാര്‍, സിമി മുരളി എന്നിവര്‍ ചേര്‍ന്നു നിര്‍മ്മിക്കുന്ന ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത് നവാഗതരായ വിജേഷ് പാണത്തൂര്‍, ഉണ്ണി വെള്ളാറ […]

Posted inഷോർട് ന്യൂസ്

സായാഹ്ന വാര്‍ത്തകള്‍ | ജൂലൈ 8

◾തങ്ങളുടെ കൈവശമുള്ള എല്ലാ രാസായുധങ്ങളും നശിപ്പിച്ചെന്ന് അമേരിക്ക. ഒന്നാം ലോക മഹായുദ്ധം മുതല്‍ ശേഖരിച്ച 30,000 ടണ്‍ ആയുധ ശേഖരം ഇല്ലാക്കിയെന്നാണ് അമേരിക്ക അറിയിച്ചത്. ◾ഡിആര്‍ഡിഒ ശാസ്ത്രജ്ഞന്‍ പ്രദീപ് കുരുല്‍ക്കര്‍ ഇന്ത്യയുടെ മിസൈല്‍ രഹസ്യങ്ങള്‍ പാക് ചാരവനിതയ്ക്കു ചോര്‍ത്തിയെന്ന് കുറ്റപത്രം. സാറാ ദാസ് ഗുപ്ത എന്ന സോഷ്യല്‍ മീഡിയ അക്കൗണ്ടിലൂടെ നടത്തിയ ചാറ്റിംഗിലൂടെയാണ് ഇന്ത്യയുടെ മിസൈല്‍ രഹസ്യങ്ങള്‍ വിശദീകരിച്ചത്. പൂനെയിലെ ഡിആര്‍ഡിഒ ലാബിന്റെ ഡയറക്ടറായിരുന്ന പ്രദീപിനെ മേയ് മൂന്നിനാണ് അറസ്റ്റു ചെയ്തത്. ◾ഗുജറാത്ത് ഹൈക്കോടതി ആക്ടിംഗ് ചീഫ് […]

Posted inവിനോദം

ജവാന്‍ മാറ്റി ധവാന്‍ ആക്കി, ഇനി ‘കൊറോണ ധവാന്‍’

കൊറോണക്കാലത്തെ രസകരമായൊരു കഥ പറയുന്ന ചിത്രമാണ് നവാഗതനായ സി.സി സംവിധാനം ചെയ്ത ‘കൊറോണ ജവാന്‍’. ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസ് ആയപ്പോള്‍ മുതല്‍ പ്രേക്ഷകര്‍ ഏറെ കാത്തിരുന്ന ചിത്രത്തിന്റെ ടൈറ്റില്‍ ചെറുതായൊന്നു മാറ്റാന്‍ ഇപ്പോഴിതാ അണിയറപ്രവര്‍ത്തകര്‍ തീരുമാനിച്ചിരിക്കുകയാണ്. ചില സാങ്കേതികകാരണങ്ങളാല്‍ ചിത്രത്തിന്റെ പുതിയ പേര് ‘കൊറോണ ധവാന്‍’ എന്ന് മാറ്റിയതായി അണിയറപ്രവര്‍ത്തകര്‍ അറിയിച്ചു. ചിത്രം ഉടന്‍തന്നെ തിയറ്ററുകളിലെത്തും. ജെയിംസ് & ജെറോം പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ജെയിംസും ജെറോമും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഒരു മുഴുനീളന്‍ കോമഡി എന്റര്‍ടെയ്നറായി […]

Posted inഓട്ടോമോട്ടീവ്

വില്‍പനയുള്ള ആദ്യ പത്തു കാറുകളില്‍ ആറും മാരുതി!

കഴിഞ്ഞ ആറുമാസം കൊണ്ട് ഇന്ത്യയിലെ കാര്‍ വില്‍പന വില്‍പന 20 ലക്ഷം യൂണിറ്റ് പിന്നിട്ടു. ജൂണ്‍ മാസത്തെ മാത്രം വില്‍പന നോക്കിയാല്‍ 327544 പാസഞ്ചര്‍ കാറുകളാണ് നിരത്തിലെത്തിയത്. കഴിഞ്ഞ വര്‍ഷം ജൂണിനെ അപേക്ഷിച്ച് 2.2 ശതമാനം വളര്‍ച്ചയും 2023 മെയ്യെ അപേക്ഷിച്ച് 2.1 ശതമാനം വില്‍പനക്കുറവുമാണ് ഇത്. ജൂണ്‍ മാസത്തെ വില്‍പന കണക്കുകള്‍ പ്രകാരം പാസഞ്ചര്‍ കാര്‍ വിപണിയിലെ 40.6 ശതമാനം വിഹിതവും മാരുതിയുടെ കൈവശമാണ്. ഏറ്റവും അധികം വില്‍പനയുള്ള ആദ്യ പത്തു കാറുകളില്‍ ആറും മാരുതിയാണ്. […]

Posted inപുസ്തകങ്ങൾ

ചിത്രയാത്രകള്‍

മലയാളത്തിന്റെ സ്വന്തം ചിത്രകാരനായ നമ്പൂതിരി വിവിധ കാലങ്ങളിലായി വെവ്വേറെ ദേശങ്ങളിലേക്ക് എന്‍.പി. വിജയകൃഷ്ണനൊപ്പം നടത്തിയ യാത്രകളുടെ അനുഭവവിവരണങ്ങളാണ് ഈ പുസ്തകം. ഓരോ യാത്രയിലും സന്ദര്‍ശിച്ച സ്ഥലങ്ങള്‍, അവിടെ കണ്ട കാഴ്ചകള്‍, സവിശേഷതകള്‍, വ്യക്തികള്‍, ഓര്‍മകള്‍, അനുഭവങ്ങള്‍, സംഭവങ്ങള്‍ എന്നിവയെല്ലാം വരകളായും വരമൊഴികളായും തെളിയുന്നു. നമ്പൂതിരിയുടെ ചിത്രകലാജീവിതത്തിലെ ഈ വിശേഷയാത്രകളില്‍ നാടും വീടും ഓര്‍മകളും മനസ്സും ഈ പുസ്തകത്തില്‍ മുദ്രിതമാകുന്നു. നമ്പൂതിരിയുടെ ജീവിതയാത്രയുടെ ചിത്രവര്‍ത്തമാനങ്ങള്‍. ‘ചിത്രയാത്രകള്‍’. മാതൃഭൂമി. വില 68 രൂപ.  

Posted inആരോഗ്യം

പകര്‍ച്ചപ്പനി, ഇക്കര്യങ്ങള്‍ ശ്രദ്ധിക്കാം!

മഴക്കാലമായതിനാല്‍ പകര്‍ച്ചപ്പനികള്‍ക്കെതിരെ ജാഗ്രത പാലിക്കേണ്ട സമയമാണ്. ഡെങ്കിപ്പനി, എലിപ്പനി എന്നിവബാധിക്കാതിരിക്കാന്‍ എല്ലാവരും ഒരുപോലെ ജാഗ്രത പാലിക്കേണ്ടതാണ്. ഏത് തരം പനിയാണ് നിങ്ങളെ ബാധിച്ചിരിക്കുന്നതെന്ന് മനസിലാക്കുകയാണ് ആദ്യം ചെയ്യേണ്ടത്. സ്വയം ചികിത്സ പാടില്ല എന്നതാണ് പ്രധാനപ്പെട്ട മറ്റൊരു കാര്യം. പനിയോടൊപ്പം ശക്തമായ തലവേദന, ദേഹവേദന, അമിതമായ ക്ഷീണം എന്നിവ അനുഭവപ്പെടുന്നുണ്ടെങ്കില്‍ ഉടന്‍ തന്നെ ഡോക്ടറെ കണ്ട് പരിശോധന നടത്തുക. കാരണം ഡെങ്കിപ്പനി, എലിപ്പനി എന്നിവയില്‍ രോഗനിര്‍ണയവും ചികിത്സയും വൈകിയാല്‍ രോഗം സങ്കീര്‍ണമാവാം. പ്രമേഹബാധിതര്‍, ഹൃദ്രോഗ പ്രശ്നമുള്ളവര്‍, പ്രായമായവര്‍, കുട്ടികള്‍, […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

സിപിഎം സെമിനാറിലേക്ക് ക്ഷണം ലഭിച്ചെന്ന് ജിഫ്രിതങ്ങൾ

സിപിഎം നടത്താനിരിക്കുന്ന ദേശീയ സെമിനാറിലേക്ക് ക്ഷണം ലഭിച്ചെന്ന് ജിഫ്രി തങ്ങൾ പറഞ്ഞു. ഏക സിവിൽ കോഡില്‍ സിപിഎം സംഘടിപ്പിക്കുന്ന സെമിനാറിലേക്ക് പങ്കെടുക്കുന്ന കാര്യത്തിൽ സംഘടനയിൽ ആലോചിച്ച് തീരുമാനം എടുക്കുമെന്നും ജിഫ്രിതങ്ങൾ പറഞ്ഞു. അതേസമയം, സുന്നി നേതാവ് മുസ്തഫ മുണ്ടുപാറയെ സെമിനാറിന്റെ സംഘാടക സമിതിയിൽ ഉൾപ്പെടുത്തിയിരിക്കുകയാണ് സിപിഎം.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

ബിൽ ചോർന്നതിൽ ദുരൂഹതയെന്ന് ഹൈബി ഈഡൻ

തന്റെ സ്വകാര്യബിൽ ചോർത്തി വിവാദമുണ്ടാക്കിയതിൽ ദുരൂഹതയാരോപിച്ച് ഹൈബി ഈഡൻ എംപി. കേന്ദ്ര സർക്കാരിന് നൽകിയ ബിൽ മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് ചോർത്തി വിവാദമാക്കിയതിൽ ദുരൂഹയുണ്ടെന്ന് ഹൈബി ഈഡൻ ആരോപിച്ചു. വിവാദത്തിന് ശേഷം ആദ്യമായി കേരളത്തിലെത്തിയപ്പോഴായിരുന്നു ഹൈബിയുടെ പ്രതികരണം.

Posted inഷോർട് ന്യൂസ്

മധ്യാഹ്ന വാര്‍ത്തകള്‍

  മഹാരാഷ്ട്രയില്‍ മുഖ്യമന്ത്രി ഏകനാഥ് ഷിന്‍ഡെ നേതൃത്വം നല്‍കുന്ന ശിവസേനയ്ക്കു പുറമേ ബിജെപിയിലും വിമതര്‍ തലപൊക്കുന്നു. അജിത് പവാറിന്റെ നേതൃത്വത്തില്‍ ഒരു വിഭാഗം എന്‍സിപിയെ ഭരണ മുന്നണിയില്‍ ചേര്‍ത്തതിനെതിരേയാണു പ്രതിഷേധം. ഉപമുഖ്യമന്ത്രി സ്ഥാനം അടക്കം ഒമ്പതു മന്ത്രി സ്ഥാനം എന്‍സിപിക്കു നല്‍കിയത് ഇരു പാര്‍ട്ടികളിലേയും മന്ത്രിക്കസേര മോഹിച്ചിരുന്ന നേതാക്കളെ നിരാശരാക്കി. എംഎല്‍എമാരില്‍ പലരും രണ്ടു മാസത്തെ അവധിയെടുത്തതായി ബിജെപി അഖിലേന്ത്യ സെക്രട്ടറി പങ്കജ് മുണ്ടെ സമ്മതിച്ചു. ഇതേസമയം, മുഖ്യമന്ത്രി സ്ഥാനത്തുനിന്നു രാജിവയ്ക്കാന്‍ ഷിന്‍ഡെയോട് ബിജെപി ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ശിവസേന […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

ഉദ്ഘാടനം നടന്ന് ഒരു മാസത്തിനകം കുഴി

ഈരാറ്റുപേട്ട വാഗമൺ റോഡിൽ ഉദ്ഘാടനം നടന്ന് ഒരു മാസത്തിനകം കുഴി. കനത്ത മഴയെ തുടർന്ന് ടാറിങ്ങിനടിയിൽ നിന്ന് ഉറവ പോലെ വെള്ളം വന്നതോടെയാണ് റോഡ് തകർന്നത്. നിർമ്മാണത്തിലെ പ്രശ്നങ്ങൾ അല്ലെന്നും ടൈൽ പാകി കുഴി അടയ്ക്കുമെന്നുമാണ് പൊതുമരാമത്ത് വകുപ്പിന്റെ വിശദീകരണം.കഴിഞ്ഞ മാസം ഏഴിനാണ് പൊതുമരാമത്ത് മന്ത്രി ഈരാറ്റുപേട്ട വാഗമൺ റോഡിന്റെ ഉദ്ഘാടനം നടത്തിയത്.