രാഹുൽ ഗാന്ധിക്ക് മാനനഷ്ടക്കേസിൽ തിരിച്ചടി. രാഹുൽ ചെയ്തത് ഗുരുതര കുറ്റം തന്നെയെന്ന് ഹൈക്കോടതി വിലയിരുത്തി. ഗുജറാത്ത് ഹൈക്കോടതി വിധി പകർപ്പിന്റെ പൂർണരൂപം പുറത്ത്. പാർലമെന്റ് അംഗം എന്ന നിലയ്ക്കും രണ്ടാമത്തെ വലിയ പാർട്ടിയുടെ അധ്യക്ഷനെന്ന നിലയ്ക്കും രാഹുലിന്റെ ഭാഗത്ത് നിന്നുണ്ടായത് ഗുരുതര കുറ്റമാണ്. ഇത് വ്യക്തിപരമായ ഒരു മാനനഷ്ടക്കേസല്ല, ഒരു വലിയ വിഭാഗത്തെ അപമാനിച്ച കേസാണ്. മോദി എന്നത് വ്യക്തമായ സമുദായമല്ലെന്ന വാദം നിലനിൽക്കില്ല. രാഹുലിനെതിരെ പത്തോളം ക്രിമിനൽ കേസുകളുണ്ട്. രാഷ്ട്രീയത്തിൽ സംശുദ്ധി അത്യന്താപേക്ഷിതമാണ് എന്നും വിധിയിൽ പറയുന്നു.
ഗുജറാത്ത് ഹൈക്കോടതി വിധി പകർപ്പിന്റെ പൂർണരൂപം പുറത്ത്
