രാഹുൽ ഗാന്ധിയുടെ ഹർജി തള്ളിയതോടെ വയനാട് ഉപതെരഞ്ഞെടുപ്പിനെക്കുറിച്ചുള്ള ചർച്ച വീണ്ടും സജീവമാകുന്നു. സുപ്രീംകോടതി കേസിൽ ഉടൻ ഇടപെട്ടില്ലെങ്കിൽ മാത്രമേ പ്രഖ്യാപനം ആലോചിക്കൂ എന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ വൃത്തങ്ങൾ നല്കുന്ന സൂചന. രാഹുൽ ഗാന്ധിയുടെ അയോഗ്യതയ്ക്കു പിന്നാലെ വയനാട് മണ്ഡലത്തിലെ മത്സരത്തെക്കുറിച്ചുള്ള ആലോചന തെരഞ്ഞെടുപ്പ് കമ്മീഷൻ നടത്തിയിരുന്നു. എന്നാൽ രാഹുൽ ഗാന്ധിയുടെ നിയമനടപടികൾ നിരീക്ഷിച്ച ശേഷം വയനാടിൻറെ കാര്യം ആലോചിച്ചാൽ മതിയെന്നാണ് കമ്മീഷൻ തീരുമാനിച്ചത്.
വയനാട് ഉപതെരഞ്ഞെടുപ്പിനെക്കുറിച്ചുള്ള ചർച്ച വീണ്ടും സജീവമാകുന്നു
