കുപ്പിയില്‍നിന്നു വെള്ളം കുടിക്കുന്ന സിംഹം. കേരളത്തില്‍ ഇപ്പോള്‍ നല്ല മഴയാണ്. കൊടും വേനലില്‍ ലോകമെങ്ങും വനാന്തരങ്ങളില്പോലും കടുത്ത വരള്‍ച്ചയാണ്. കാട്ടരുവികളും ചോലകളും കുളങ്ങളുമെല്ലാം വറ്റി വരണ്ട് ദാഹജലം കിട്ടാതെ വന്യമൃഗങ്ങള്‍ വലയും. ആനയും സിംഹവുമെല്ലാം അക്കൂട്ടത്തില്‍ പെടും. അങ്ങനെ വരണ്ടുണങ്ങിയ ഒരു വനത്തില്‍ വനപാലകനും വന്യജീവി സംരക്ഷകനുമായ ഒരാള്‍ ഒരു പെണ്‍സിംഹത്തിന് കുപ്പിയില്‍നിന്നു വെള്ളം പകര്‍ന്നു കൊടുക്കുന്ന വീഡിയോ ഈയിടെ വൈറലായി. സുശാന്ത നന്ദ ഐപിഎസ് ആണ് വീഡിയോ പങ്കുവച്ചത്. ‘കുടിവെള്ളത്തിന്റെ ഇന്ദ്രജാലം.’ എന്ന സന്ദേശത്തോടെയാണ് അദ്ദേഹം വീഡിയോ പങ്കുവച്ചത്. കുപ്പിവെള്ളവുമായി നടക്കുന്ന വന്യജീവി സംരക്ഷകന്‍ അരികിലേക്ക് കുറ്റിക്കാട്ടില്‍നിന്ന് ഓടിവന്ന പെണ്‍സിംഹത്തെ കാണുമ്പോള്‍ ആദ്യംആരും ഒന്നു ഭയപ്പെട്ടുപോകും. അടുത്ത നിമിഷം അയാള്‍ ഒരു കുപ്പി വെള്ളം സിംഹത്തിനു നേരെ നീട്ടുന്നു. ചിരപരിചിതമായ ശൈലിയിലെന്ന പോലെ പെണ്‍സിംഹം കുപ്പിയില്‍നിന്നു വെള്ളം കുടിക്കുന്നത്. പ്രാണവായുപോലെ അതിപ്രാധാനമാണു കുടിവെള്ളം. ഭക്ഷണം വേട്ടയാടിപ്പിടിക്കാം. കുടിവെള്ളം അങ്ങനെ കിട്ടില്ല.
കുപ്പിവെള്ളം മോന്തുന്ന സിംഹം
