കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി മോദി സമുദായത്തെ അപമാനിച്ചെന്ന മാനനഷ്ടക്കേസില്‍ രണ്ടു വര്‍ഷത്തെ തടവിനുശിക്ഷിച്ച സെഷന്‍സ് കോടതി വിധി ഗുജറാത്ത് ഹൈക്കോടതി ശരിവച്ചു. വിധ സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് രാഹുല്‍ ഗാന്ധി നല്‍കിയ അപ്പീല്‍ ഗുജറാത്ത് ഹൈക്കോടതി തള്ളി. രാഹുലിന്റെ അയോഗ്യത തുടരും. രാഹുലിനെതിരെ പത്തിലേറെ ക്രിമിനല്‍ കേസുകളുണ്ടെന്നും രാഹുല്‍ സ്ഥിരമായി തെറ്റ് ആവര്‍ത്തിക്കുകയാണെന്നും കോടതി നിരീക്ഷിച്ചു. രാഹുല്‍ കുറ്റക്കാരനെന്ന വിധി ഉചിതമാണെന്നു ഹൈക്കോടതി വ്യക്തമാക്കി. ഗുജറാത്തില്‍ നിന്ന് വര്‍ത്തമാന കാലത്ത് നീതി കിട്ടുമെന്നു പ്രതീക്ഷയില്ലെന്ന […]
സംസ്ഥാനത്ത് ഇന്ന് മഴയിൽ രണ്ടു മരണം
തൃശൂർ പുന്നയൂർക്കുളത്ത് സനീഷ് വിശ്വനി ദമ്പതികളുടെ മകൾ രണ്ടര വയസ്സുകാരി അതിഥി മുങ്ങി മരിച്ചു.വീടിനോട് ചേർന്ന ചാലിലെ വെള്ളക്കെട്ടിൽ കുട്ടി വീഴുകയായിരുന്നു. കുട്ടിയെ കണ്ടെത്തിയതിനെ തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. അതോടൊപ്പം കോട്ടയം അയ്മനത്ത് വൃദ്ധനും മരിച്ചു.
ആർട്ടിസ്റ്റ് നമ്പൂതിരിയുടെ സംസ്ക്കാരം വൈകീട്ട്
ആർട്ടിസ്റ്റ് നമ്പൂതിരിയുടെ വിയോഗത്തോടെ തുടർന്ന് മുക്കാൽ നൂറ്റാണ്ട് ചിത്രകലയിൽ നിറഞ്ഞുനിന്ന വരയുടെ ലാളിത്യമാണ് വിട വാങ്ങുന്നത്. കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയവെയാണ് പ്രശസ്ത ചിത്രകാരൻ ആർട്ടിസ്റ്റ് നമ്പൂതിരിയുടെ അന്ത്യം. 97 വയസായിരുന്നു. മുഖ്യമന്ത്രി ഉൾപ്പെടെയുള്ള പ്രമുഖർ അനുശോചിച്ചു. സസ്ക്കാരം വൈകീട്ട്.
രാഹുലിന്റെ അപ്പീൽ തള്ളിയതില്‍ അതിശയം ഇല്ലെന്ന് കെ സി വേണു ഗോപാൽ
അപ്പീൽ തള്ളിയതിൽ അതിശയം ഇല്ലെന്ന് കെസി വേണുഗോപാൽ. ഗുജറാത്തിൽ നിന്ന് വർത്തമാന കാലത്ത് നീതി കിട്ടും എന്ന് പ്രതീക്ഷ ഇല്ല.വിധി എഴുതുന്നവരും അതിനു കളം ഒരുക്കുന്നവരും എല്ലാം ഓർക്കണം.ഇതിനെ എല്ലാം തരണം ചെയ്യാൻ രാഹുലിന് കഴിയും.വിധിക്ക് എതിരെ സുപ്രീം കോടതിയെ സമീപിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
മഅദനിയെ സന്ദർശിച്ച് മന്ത്രി ദേവർ കോവിൽ
ജാമ്യവ്യവസ്ഥയിൽ ഇളവ് കിട്ടി നാട്ടിലെത്തിയ മഅദനി ഇന്ന് വൈകിട്ട് ബെംഗളുരുവിലേക്ക് മടങ്ങാനാരിക്കെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ മന്ത്രി അഹമ്മദ് ദേവർ കോവിൽ സന്ദർശനം നടത്തി.കൊലപാതകിക്ക് ലഭിക്കുന്ന നീതി പോലും മഅദനിക്ക് ലഭിച്ചില്ലെന്നും, മഅദനിയുടെ ആരോഗ്യാവസ്ഥ മോശം നിലയിലാണ്. കോടതി വിധി മാനിച്ചാണ് ഇന്ന് പോകുന്നത്. സർക്കാർ നിയോഗിച്ച മെഡിക്കൽ ബോർഡിന്റെ റിപ്പോർട്ട് അനുസരിച്ച് സർക്കാർ ഇടപെടൽ നടത്തും. കർണാടക സർക്കാരിന്റെ നിലപാടിനനുസരിച്ച് ബാക്കി കാര്യങ്ങൾ ചെയ്യുമെന്നും മന്ത്രി അഹമ്മദ് ദേവർ കോവിൽ പറഞ്ഞു.
രാഹുൽ ഗാന്ധിയുടെ അയോഗ്യത തുടരും
മോദി സമുദായത്തെ അപമാനിച്ചെന്ന ഹർജിയിൽ രാഹുലിന്റെ അയോഗ്യത തുടരും. മാനനഷ്ട്ടക്കേസിൽ കുറെക്കാരനെന്ന വിധിക്ക് സ്റ്റേ ചെയ്യണമെന്ന ഹർജി തള്ളി. രാഹുൽ സ്ഥിരമായി ഇത്തരം തെറ്റുകൾ ആവർത്തിക്കുന്നുവെന്നും,സൂറത്ത് കോടതി വിധി ഉചിതമെന്നും ഗുജറാത്ത് ഹൈക്കോടതി. ജസ്റ്റിസ് ഹേമന്ദ്ര പ്രചകിന്‍റെ ബഞ്ചാണ് ഹർജിയിൽ വിധി പറഞ്ഞത്.
59,035 കുടുംബങ്ങളുടെ റേഷന്‍ കാര്‍ഡുകള്‍ മാറ്റി
മൂന്ന് മാസം തുടർച്ചയായി റേഷന്‍ വാങ്ങാത്ത 59,035 കുടുംബങ്ങളുടെ റേഷന്‍ കാര്‍ഡുകള്‍ മുന്‍ഗണനേതര നോണ്‍ സബ്‍സിഡി വിഭാഗത്തിലേക്ക് മാറ്റി.ഇവയുടെ ജില്ല തിരിച്ചും താലൂക്ക് സപ്ലെ ഓഫീസുകള്‍ തിരിച്ചുമുള്ള കണക്കുകള്‍ വെബ്‍സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇതില്‍ നിന്ന് ഓരോ വിഭാഗത്തിലെയും കാര്‍ഡ് ഉടമകളുടെ പേരും കാര്‍ഡ് നമ്പറും പരിശോധിക്കാം.നടപടിയില്‍ പരാതിയുള്ളവര്‍ക്ക് താലൂക്ക് സപ്ലെ ഓഫീസര്‍മാര്‍ക്ക് പരാതി നല്‍കാം. ഇതിന്മേല്‍ ഉദ്യോഗസ്ഥര്‍ നേരിട്ടെത്തി പരിശോധന നടത്തിയ ശേഷമായിരിക്കും തീരുമാനം.
ഒററപ്പെട്ടയിടങ്ങളിൽ മഴയ്ക്ക് സാദ്ധ്യത
സംസ്ഥാനത്ത് മഴയുടെ ശക്തി കുറഞ്ഞെങ്കിലും ഒററപ്പെട്ടയിടങ്ങളിൽ മഴയ്ക്ക് സാദ്ധ്യതയെന്ന് കാലാവസ്ഥാ മുന്നറിയിപ്പ്.മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മഴയുടെ ശക്തി കുറയുമെങ്കിലും കഴിഞ്ഞ ദിവസങ്ങളിൽ ശക്തമായ മഴ പെയ്ത മലയോരമേഖലകളിൽ അതീവജാഗ്രത തുടരണം. തീരപ്രദേശങ്ങളിലും പ്രത്യേക ശ്രദ്ധ വേണം. മത്സ്യബന്ധനത്തിനുള്ള വിലക്ക് തുടരുകയാണ്.
രാഹുൽ നൽകിയ അപ്പീലിൽ വിധി ഇന്ന്
ഗുജറാത്ത് ഹൈക്കോടതി ഇന്ന് വിധി പറയും. മാനനഷ്ടക്കേസിൽ കുറ്റക്കാരനെന്ന വിധി സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് രാഹുൽ ഗാന്ധി നൽകിയ അപ്പീലിൽ മെയ് രണ്ടിന് അന്തിമ വാദം പൂർത്തിയായി രണ്ട് മാസത്തിന് ശേഷമാണ് വിധി പറയുന്ന്. അപ്പീൽ അംഗീകരിച്ച് സ്റ്റേ നൽകിയാൽ രാഹുലിന് എംപി സ്ഥാനം തിരികെ ലഭിക്കും. വിധി എതിരായാൽ മേൽക്കോടതിയെ സമീപിക്കേണ്ടി വരും.
പ്രഭാത വാര്‍ത്തകള്‍ | ജൂലൈ 7
◾അഞ്ചു ജില്ലകളിലെ വിദ്യാലയങ്ങള്‍ക്ക് ഇന്ന് അവധി. കോഴിക്കോട്, പത്തനംതിട്ട, കാസര്‍കോട്, കോട്ടയം, കണ്ണൂര്‍ ജില്ലകളിലാണ് അവധി. മലപ്പുറം ജില്ലയിലെ പൊന്നാനി, ആലപ്പുഴ ജില്ലയിലെ ചെങ്ങന്നൂര്‍, കാര്‍ത്തികപ്പള്ളി, കുട്ടനാട് താലൂക്കുകളിലും മാഹിയിലും അവധിയാണ്. പ്രൊഫഷണല്‍ കോളേജുകള്‍ക്കും അവധി ബാധകമാണ്. സാങ്കേതിക സര്‍വകലാശാലയും കണ്ണൂര്‍ സര്‍വലാശാലയും ഇന്നു നടത്താനിരുന്ന പരീക്ഷകള്‍ മാറ്റി. ◾സംസ്ഥാനത്തു മഴക്കെടുതിയില്‍ ആറു മരണംകൂടി. ചങ്ങനാശേരിയിലും തിരുവനന്തപുരം ആര്യനാട്ടും കുളത്തില്‍ മുങ്ങി മരിച്ചതാണെങ്കില്‍ പാറശാലയില്‍ മരക്കൊമ്പു വെട്ടുന്നതിനിടെ തെന്നിവീണാണു മരണം. പൊട്ടിവീണ വൈദ്യുതി കമ്പിയില്‍നിന്നു ഷോക്കേറ്റ് കോഴിക്കോട്ട് […]
