ജാമ്യവ്യവസ്ഥയിൽ ഇളവ് കിട്ടി നാട്ടിലെത്തിയ മഅദനി ഇന്ന് വൈകിട്ട് ബെംഗളുരുവിലേക്ക് മടങ്ങാനാരിക്കെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ മന്ത്രി അഹമ്മദ് ദേവർ കോവിൽ സന്ദർശനം നടത്തി.കൊലപാതകിക്ക് ലഭിക്കുന്ന നീതി പോലും മഅദനിക്ക് ലഭിച്ചില്ലെന്നും, മഅദനിയുടെ ആരോഗ്യാവസ്ഥ മോശം നിലയിലാണ്. കോടതി വിധി മാനിച്ചാണ് ഇന്ന് പോകുന്നത്. സർക്കാർ നിയോഗിച്ച മെഡിക്കൽ ബോർഡിന്റെ റിപ്പോർട്ട് അനുസരിച്ച് സർക്കാർ ഇടപെടൽ നടത്തും. കർണാടക സർക്കാരിന്റെ നിലപാടിനനുസരിച്ച് ബാക്കി കാര്യങ്ങൾ ചെയ്യുമെന്നും മന്ത്രി അഹമ്മദ് ദേവർ കോവിൽ പറഞ്ഞു.
മഅദനിയെ സന്ദർശിച്ച് മന്ത്രി ദേവർ കോവിൽ
