Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

എറണാകുളം കണ്ണമാലിയിൽ കടുത്ത പ്രതിഷേധവുമായി ജനങ്ങൾ

കണ്ണമാലി പൊലീസ് സ്റ്റേഷന് സമീപമാണ് കുട്ടികള്‍ അടക്കമുള്ളവര്‍ റോഡിലിരുന്ന് പ്രതിഷേധിച്ചത്.ശക്തമായ കടൽഭിത്തി വേണമെന്നും അതിനായി സര്‍ക്കാര്‍ വേണ്ട നടപടി സ്വീകരിക്കണമെന്നുമാണ് പ്രദേശവാസികളുടെ ആവശ്യം.ഇനി സര്‍ക്കാര്‍ തന്നെ ഒരു പരിഹാരം കാണണമെന്നും ഇല്ലെങ്കില്‍ ചെല്ലാനത്തുകാർ ചെയ്തതു പോലെ ഞങ്ങളും സമരം ചെയ്യുമെന്നും പ്രദേശവാസികള്‍ പറയുന്നു.  

Posted inഷോർട് ന്യൂസ്

മധ്യാഹ്ന വാര്‍ത്തകള്‍

  നിയമസഭാ കൈയാങ്കളി കേസില്‍ തുടരന്വേഷണം വേണമെന്ന സര്‍ക്കാരിന്റെ ആവശ്യം കോടതി അംഗീകരിച്ചു. 60 ദിവസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കണമെന്ന് ക്രൈംബ്രാഞ്ചിനോട് തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് ഉത്തരവിട്ടു. മന്ത്രി ശിവന്‍കുട്ടി അടക്കമുള്ള എല്‍ഡിഎഫ് നേതാക്കള്‍ പ്രതികളായ കേസില്‍ യുഡിഎഫ് നേതാക്കളെകൂടി പ്രതികളാക്കാനാണ് സര്‍ക്കാരിന്റെ നീക്കം. വാര്‍ഷിക സ്വത്തു വിവരം സ്പാര്‍ക്കില്‍ സമര്‍പ്പിക്കാത്ത സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് സ്ഥാനകയറ്റം, സ്ഥലമാറ്റം എന്നിവയ്ക്ക് അര്‍ഹതയുണ്ടാകില്ലെന്നു സര്‍ക്കാര്‍. സ്വത്ത് വിവരം സമര്‍പ്പിക്കാത്ത സര്‍ക്കാര്‍ ജീവനക്കാര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് ഉദ്യോഗസ്ഥ ഭരണ പരിഷ്‌ക്കാര വകുപ്പ് അഡീഷണല്‍ […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

ഡാമുകളില്‍ ജലനിരപ്പ് ഉയരുന്നുണ്ടെങ്കിലും ആശങ്ക വേണ്ടെന്ന് റവന്യൂമന്ത്രി

ശക്തമായ മഴ 24 മണിക്കൂര്‍ കൂടി തുടരാന്‍ സാധ്യതയുണ്ടെന്ന് റവന്യൂമന്ത്രി കെ. രാജന്‍. നാളെ വൈകുന്നേരത്തോടെ ദുർബലമാകുന്ന മഴ 12ാം തീയതിയോടെ വീണ്ടും ശക്തമാകുമെന്നും കളക്ടർമാരുമായി ദിവസവും രാവിലെ ആശയ വിനിമയം നടത്തുന്നു. ഡാമുകളിലെ ജലനിരപ്പ് ഉയരുന്നുണ്ടെങ്കിലും ആശങ്ക വേണ്ടെന്നും,വെള്ളം തുറന്നു വിട്ട് ഡാമുകളിൽ ജല ക്രമീകരണം നടത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

ശിവസേന ഷിൻഡേ വിഭാഗത്തിലും പിളർപ്പിന് സാധ്യത

മഹാരാഷ്ട്രയിൽ ശിവസേന ഷിൻഡേ വിഭാഗത്തിലും പിളർപ്പിന് സാധ്യത. മുംബൈയിൽ ഏക്നാഥ് ഷിൻഡേയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ നേതാക്കൾ കടുത്ത ഭിന്നത പ്രകടമാക്കി. എൻസിപിയുമായി ഒരു സഖ്യവും പാടില്ലെന്നാണ് പുതിയ സഖ്യത്തെ എതിർക്കുന്നവരുടെ നിലപാട്. തന്നോടൊപ്പമുള്ള നേതാക്കൾ പരസ്യമായി എതിർപ്പ് പ്രകടിപ്പിച്ചതോടെ ഏക്നാഥ് ഷിൻഡേ ഇന്നലെ ഔദ്യോഗിക പരിപാടികളെല്ലാം റദ്ദാക്കി

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

കോൺഗ്രസ് നേതാവിനെതിരെ കേസെടുത്ത് പൊലീസ്

എഐസിസി സെക്രട്ടറി വിശ്വനാഥ പെരുമാളിനെതിരെ കണ്ണൂർ ടൗൺ പൊലീസ് കേസെടുത്തു. സ്വപ്ന സുരേഷ് മുഖ്യമന്ത്രിയുടെ ഗേൾഫ്രണ്ട് എന്നായിരുന്നു കോൺ​ഗ്രസ് നേതാവിന്റെ പ്രയോഗം. കോൺ​ഗ്രസ് സംഘടിപ്പിച്ച കണ്ണൂർ കമ്മീഷണർ ഓഫീസ് മാർച്ചിലെ പ്രസംഗത്തിലാണ് വിശ്വനാഥ പെരുമാൾ വിവാദ പരാമർശം നടത്തിയത്.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

നിയമ നടപടിയുമായി സർക്കാർ

നിയമസഭ പാസാക്കിയ ബില്ലുകളിൽ  ഗവർണർ തീരുമാനമെടുക്കാത്തതിനെ തുടർന്ന് ആരിഫ് മുഹമ്മദ് ഖാനെതിരെ നിയമ നടപടിക്കായി സംസ്ഥാന സർക്കാർ അഡ്വക്കേറ്റ് ജനറലിന്റെ ഉപദേശം തേടി. ബില്ലുകളിൽ അനിശ്ചിതത്വം ഒഴിവാക്കണമെന്നാണ് സർക്കാരിന്റെ ആവശ്യം. ബില്ലുകൾ പിടിച്ചു വെക്കുന്നതിനെതിരെ സുപ്രീം കോടതിയിൽ ഹർജി സമർപ്പിക്കാനാണ് സംസ്ഥാന സർക്കാർ ആലോചിക്കുന്നത്.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

കുതിരാന്‍ ദേശീയപാതയില്‍ വിള്ളലുണ്ടായ ഭാഗം വീണ്ടും ഇടിഞ്ഞു താഴ്ന്നു

മണ്ണുത്തി വടക്കഞ്ചേരി ദേശീയപാതയിലെ വഴുക്കുംപാറയില്‍ വിള്ളലുണ്ടായ പ്രദേശത്ത് വീണ്ടും വിള്ളല്‍ കൂടുതലായി രൂപപ്പെടുകയും ഇടിഞ്ഞു താഴുകയും ചെയ്തു. ഏകദേശം ഒന്നരയടി താഴ്ചയിലും 10 മീറ്റര്‍ നീളത്തിലുമാണ് ഇടിഞ്ഞ് താഴ്ന്നത്.കഴിഞ്ഞ ആഴ്ചയില്‍ കരാര്‍ കമ്പനി ജീവനക്കാരുടെ നേതൃത്വത്തില്‍ വെള്ളമിറങ്ങി റോഡ് ഇടിയാതിരിക്കുന്നതിനുവേണ്ടി സിമന്റ് പരുക്കന്‍ ഉപയോഗിച്ച് വിള്ളല്‍ അടയ്ക്കുകയും മുകളില്‍ പോളിത്തീന്‍ ഷീറ്റ് വിരിക്കുകയും ചെയ്തിരുന്നു. എന്നാല്‍ രണ്ടുദിവസമായി പെയ്യുന്ന കനത്ത മഴയെ തുടര്‍ന്നാണ് പ്രദേശം കൂടുതല്‍ അപകടാവസ്ഥയിലായത്.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

മുന്നറിയിപ്പുമായി ഉദ്യോഗസ്ഥ ഭരണ പരിഷ്ക്കാര വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി

സർക്കാർ ജീവനക്കാർ വാർഷിക സ്വത്ത് വിവരം സ്പാർക്കിൽ സമർപ്പിക്കാത്തതിനാലാണ് മുന്നറിയിപ്പ്. ഇവർക്ക് സ്ഥാനകയറ്റം, സ്ഥലമാറ്റം എന്നിവയ്ക്ക് അർഹതയുണ്ടാകില്ലെന്നും ഉത്തരവിലുണ്ട്. കഴിഞ്ഞ വർഷത്തെ സ്വത്ത് വിവരം സമർപ്പിക്കുന്നതിനുള്ള അവസാന തീയതി ജനുവരി 15 ആയിരുന്നു. എന്നാൽ പല ജീവനക്കാരും ഇനിയും സ്വത്ത് വിവരം സ്പാർക് സോഫ്റ്റ്‌വെയറിൽ സമർപ്പിച്ചിട്ടില്ല.സ്വത്ത് വിവരം സമർപ്പിക്കാത്ത സർക്കാർ ജീവനക്കാർക്കെതിരെ നടപടിയെടുക്കുമെന്നാണ് സർക്കാർ അറിയിച്ചിരിക്കുന്നത്.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

ഇന്നും വ്യാപകമഴയ്ക്ക് സാധ്യത

കാലവര്‍ഷം ശക്തമായതോടെ ഇന്നലെ കണ്ണൂരിലും ആലപ്പുഴയിലും കൊടുങ്ങല്ലൂരിലും ഓരോ മരണം റിപ്പോര്‍ട്ട് ചെയ്തതോടെ കാലവര്‍ഷക്കെടുതിയില്‍ മരണം ഒന്‍പതായി. രാത്രി തുടങ്ങിയ ഒറ്റപ്പെട്ട മഴ പല ഭാഗങ്ങളിലും ഇപ്പോഴും തുടരുന്നു. മലപ്പുറം ഒമാനൂര്‍ കൊടക്കാട് ചുഴലിക്കാറ്റടിച്ചു. 15 വീടുകള്‍ക്ക് കേടുപാട് സംഭവിച്ചു. മേഖലയില്‍ വൈദ്യുതിബന്ധം പൂര്‍ണമായി നിലച്ചു. കാസര്‍കോട് കള്ളാര്‍–ചുള്ളി റോഡില്‍ മണ്ണിടിഞ്ഞ് മണിക്കൂറുകളോളം ഗതാഗത തടസപ്പെട്ടു. ആലപ്പുഴയില്‍ കുട്ടനാട് ജലനിരപ്പ് ഉയരുന്നു.

Posted inഷോർട് ന്യൂസ്

പ്രഭാത വാര്‍ത്തകള്‍ | ജൂലൈ 6

◾കനത്ത മഴയെത്തുടര്‍ന്ന് 11 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി. എറണാകുളം, തൃശൂര്‍, പാലക്കാട്, ആലപ്പുഴ, കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, കോട്ടയം, പത്തനംതിട്ട, ഇടുക്കി, കൊല്ലം ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് അവധി. മലപ്പുറം ജില്ലയിലെ പൊന്നാനി താലൂക്കിലും അവധിയാണ്. കോഴിക്കോട്, കാസര്‍കോട്, കോട്ടയം, പത്തനംതിട്ട, കൊല്ലം, എറണാകുളം, ഇടുക്കി, പാലക്കാട്, കണ്ണൂര്‍ ജില്ലകളില്‍ പ്രൊഫഷണല്‍ കോളജുകള്‍ക്കും അവധിയാണ്. കണ്ണൂരില്‍ സര്‍വകലാശാലാ പരീക്ഷകള്‍ക്ക് അവധി ബാധകമല്ല. എംജി സര്‍വകലാശാല പരീക്ഷകള്‍ മാറ്റി. ◾ശക്തമായ മഴയില്‍ സംസ്ഥാനത്തെ താഴ്ന്ന പ്രദേശങ്ങള്‍ […]