Posted inഷോർട് ന്യൂസ്

രാത്രി വാര്‍ത്തകള്‍

  കനത്ത മഴയെത്തുടര്‍ന്ന് കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, കോട്ടയം ജില്ലകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധി. കോഴിക്കോട്, കാസര്‍കോട്, കോട്ടയം ജില്ലകളില്‍ പ്രൊഫഷണല്‍ കോളജുകള്‍ക്കും അവധിയാണ്. കണ്ണൂരില്‍ സര്‍വകലാശാലാ പരീക്ഷകള്‍ക്ക് അവധി ബാധകമല്ല. പത്തനംതിട്ട ജില്ലയില്‍ തിരുവല്ല, മല്ലപ്പിള്ളി താലൂക്കുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി. ശക്തമായ മഴയില്‍ സംസ്ഥാനത്തെ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളക്കെട്ടിലായി. അപ്പര്‍ കുട്ടനാട് അടക്കമുള്ളിടങ്ങളില്‍ നൂറു കണക്കിന് വീടുകളില്‍ വെള്ളം കയറി. കടലാക്രമണം രൂക്ഷമായതോടെ തീരത്തുനിന്നു വീടുകളൊഴിഞ്ഞു. അന്‍പതോളം വീടുകള്‍ ഭാഗികമായി തകര്‍ന്നു. […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

കോഴിക്കോട്, കണ്ണൂർ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

കോഴിക്കോട്, കണ്ണൂർ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി. പ്രൊഫഷണൽ കോളജുകൾക്കും അവധി ബാധകം. കണ്ണൂർ ജില്ലയിൽ പിഎസ്‌സി, സർവകലാശാല പരീക്ഷകൾക്ക് മാറ്റമില്ല. കോഴിക്കോട് ജില്ലയിൽ പ്രൊഫഷണൽ കോളജുകൾ അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചതായി കളക്ടർ അറിയിച്ചു.ജില്ലയിൽ തീവ്ര മഴയുള്ളതിനാലും നാളെയും ഓറഞ്ച് അലേർട്ട് നിലനിൽക്കുന്നതിനാലുമാണ് അവധിയെന്നും ജില്ലയിലെ അങ്കണവാടികള്‍ക്കും അവധി ബാധകമാണെന്നും അതേസമയം, മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്ക് മാറ്റമില്ലെന്നും കളക്ടർ അറിയിച്ചു. അതേസമയം സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു. ഇടുക്കി ജില്ലയിൽ റെഡ് അലേർട്ട് […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

സംസ്ഥാനത്ത് മഴ മുന്നറിയിപ്പ് പുതുക്കി

സംസ്ഥാനത്ത് മഴ മുന്നറിയിപ്പ് പുതുക്കി. 14 ജില്ലകളിലും മഴമുന്നറിയിപ്പ് നൽകി. തിരുവനന്തപുരത്ത് യല്ലോ അലേർട്ട് പ്രഖ്യാപിച്ചു. 12 ജില്ലകളിൽ ഓറഞ്ച് അലേർട്ട് ആണ്. തിരുവനന്തപുരം കൂടാതെ കൊല്ലത്തും യല്ലോ അലേർട്ട് ആണ്.സംസ്ഥാനത്ത് ജാഗ്രത തുടരും. ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാൽ കേരള -കർണാടക ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യ ബന്ധനത്തിന് ഏർപ്പെടുത്തിയ വിലക്ക് തുടരുന്നു. കേരള തീരത്ത് ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുള്ളതിനാൽ മത്സ്യതൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണം.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

എൻസിപി പിളർന്നതോടെ ശരദ് പവാറിനെ അധ്യക്ഷ സ്ഥാനത്തുനിന്ന് നീക്കി അജിത് പവാർ പക്ഷം

എൻസിപി പിളർന്നതോടെ ശരദ് പവാറിനെ അധ്യക്ഷ സ്ഥാനത്തുനിന്ന് നീക്കി അജിത് പവാർ പക്ഷം. അജിത്ത് പവാർ എൻസിപി അധ്യക്ഷനാണെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് നൽകിയ കത്തിൽ അജിത് പവാർ വിഭാ​ഗം അറിയിച്ചു. ദേശീയ വർക്കിംഗ് പ്രസിഡണ്ട് പ്രഫുൽ പട്ടേലിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വെച്ചാണ് അജിത് പവാറിനെ പാർട്ടിയുടെ അധ്യക്ഷനായി തെരഞ്ഞെടുത്തത്. അതേസമയം, പാർട്ടിയുടെ പേരിനും ചിഹ്നത്തിനും വേണ്ടിയുള്ള പോരാട്ടവും തുടങ്ങിയിരിക്കുകയാണ്. ഇതിനായി തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചിരിക്കുകയാണ് ശരദ് പവാർ- അജിത് പവാർ പക്ഷങ്ങൾ. പാർട്ടിയിൽ അവകാശവാദം ഉന്നയിച്ച് […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

സംവാദം മതിയെന്ന് കെ.പി.സി.സി

ഏക വ്യക്തിനിയമത്തില്‍ തെരുവിലിറങ്ങിയുള്ള സമരം വേണ്ടെന്നും ,സംവാദം മതിയെന്നും കെപിസിസി നേതൃയോഗത്തില്‍ തീരുമാനമായി. അതോടൊപ്പം ഏക വ്യക്തിനിയമത്തിൽ കോൺഗ്രസിനെ കുറ്റപ്പെടുത്തുന്ന സി.പി.എമ്മിന് തിരിച്ചടിയായി മുൻ നിലപാട്. ഏക വ്യക്തിനിയമത്തെ പിന്തുണച്ച് ഇ.എം.എസ് മുമ്പ് പറഞ്ഞതാണ് കോൺഗ്രസ് ആയുധമാക്കിയിരിക്കുന്നത്. ഇ.എം.എസിൻ്റെ പേരിൽ പ്രചരിക്കുന്നത് വ്യാജവാർത്തയാണെന്ന നിലപാടുമായി കേന്ദ്ര കമ്മിറ്റിയംഗം ടി.എം.തോമസ് ഐസക് രംഗത്തെത്തി.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്ര വ്യോമയാന മന്ത്രിക്ക് കത്തയച്ചു

കുതിച്ചുയരുന്ന വിമാന ടിക്കറ്റ് നിരക്ക് കാരണം പലരും കേരളത്തിലേക്കുള്ള യാത്രകൾ മാറ്റിവയ്ക്കുന്ന സാഹചര്യം വന്നിരിക്കുന്നു. അതിനാൽ ഈ വിഷയത്തിലടിയന്തിരമായി ഇടപെടണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്ര വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യക്ക് കത്തയച്ചു. ആവശ്യമെങ്കിൽ ഓഗസ്റ്റ് 15 മുതൽ സെപ്തംബർ 15 വരെയുള്ള ഒരു മാസം യുഎഇയിൽ നിന്നും പ്രത്യേക ചാർട്ടേഡ് ഫ്ലൈറ്റ് ഏർപ്പെടുത്തണമെന്നും മുഖ്യമന്ത്രി അഭ്യർത്ഥിച്ചു.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

ഇടുക്കിയില്‍ അതിതീവ്ര മഴയ്ക്ക് സാധ്യത

ഇടുക്കിയിൽ അതിതീവ്ര മഴയ്ക്ക് സാധ്യതയെന്ന കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പിനെ തുടര്‍ന്ന് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. സംസ്ഥാനത്ത് മഴ മൂന്ന് ദിവസം കൂടി തുടരുമെന്നും മധ്യകേരളത്തിലും വടക്കന്‍ കേരളത്തിലും ജാഗ്രത വേണമെന്നും കാലാവസ്ഥാ നിരീക്ഷണ വകുപ്പ് വ്യക്തമാക്കി. പത്തനംതിട്ടയുടെ മലയോര മേഖലയില്‍ ശക്തമായ മഴ തുടരുകയാണ്. ആലപ്പുഴ തോട്ടപ്പള്ളിയിലെ പൊഴി മുറിച്ചു. അതിനിടെ ചാലക്കുടിയില്‍ മൂന്ന് വാഹനങ്ങള്‍ക്ക് മേല്‍ മരം വീണു. ആളപായമില്ല.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

ഏക സിവിൽ കോഡിനെതിരെ പ്രചാരണത്തിനൊരുങ്ങി കോൺഗ്രസ്

ഏക സിവിൽ കോഡിനെതിരെയുള്ള പ്രചാരണത്തിൽ ആദ്യ സംവാദം കോഴിക്കോട് സംഘടിപ്പിക്കും. അതോടൊപ്പം തലസ്ഥാനം കൊച്ചിക്ക് മാറ്റണമെന്ന ആവശ്യം ഉന്നയിച്ച ഹൈബി ഈഡനെതിരെ വലിയ വിമര്‍ശനമാണ് പാര്‍ട്ടിയില്‍ തന്നെ ഉയര്‍ന്നത്. പാര്‍ട്ടിയോട് ആലോചിക്കാതെ നടത്തിയ നീക്കത്തിനെതിരെയായിരുന്നു വിമര്‍ശനം. സ്വകാര്യ ബില്ലിൽ നിന്ന് പിൻമാറാൻ ഹൈബിയെ ഫോണിൽ വിളിച്ച് പ്രിതിപക്ഷ നേതാവ് തന്നെ നേരിട്ട് ആവശ്യപ്പെട്ടിരുന്നു. ഹൈബി ഈഡന്റെ സ്വകാര്യ ബിൽ അനവസരത്തിലായിരുന്നു എന്ന് കെപിസിസി നേതൃയോഗത്തിൽ കൊടിക്കുന്നിൽ സുരേഷും പറഞ്ഞു.

Posted inഷോർട് ന്യൂസ്

സായാഹ്ന വാര്‍ത്തകള്‍ | ജൂലൈ 5

◾മഹാരാഷ്ട്രയിലെ എന്‍സിപിയിലുള്ള ഭഹുഭൂരിപക്ഷം എംഎല്‍എമാരും ഉമുഖ്യമന്ത്രി അജിത്പവാറിനൊപ്പം. അജിത്പവാര്‍ വിളിച്ച യോഗത്തില്‍ 29 എംഎല്‍എമാരാണു പങ്കെടുത്തത്. എന്‍സിപി അധ്യക്ഷന്‍ ശരത് പവാര്‍ വിളിച്ച യോഗത്തില്‍ പങ്കെടുത്തതു 13 പേര്‍ മാത്രമാണ്. 11 പേര്‍ ഇരുവരും വിളിച്ച യോഗത്തില്‍ പങ്കെടുത്തില്ല. എന്‍സിപി ക്ക് 53 എംഎല്‍എമാരാണ് ഉണ്ടായിരുന്നത്. അയോഗ്യരാക്കാതിരിക്കാന്‍ അജിത് പവാര്‍ പക്ഷത്തിന് 36 പേരുടെ പിന്തുണ വേണം. ◾സിപിഎമ്മില്‍ അഞ്ചാംപത്തികളുടെ ദ്രോഹംമൂലമാണു പാര്‍ട്ടിവിടേണ്ടിവന്നതെന്ന് എസ്എഫ്ഐ മുന്‍ സംസ്ഥാന പ്രസിഡന്റ് സിന്ധു ജോയി. അന്നത്തെ പാര്‍ട്ടി സെക്രട്ടറിയായിരുന്ന പിണറായി […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

വ്യാജ ലഹരി കേസിലെ എഫ്ഐആര്‍ ഹൈക്കോടതി റദ്ദാക്കി

ചാലക്കുടിയിലെ ബ്യൂട്ടി പാര്‍ലര്‍ ഉടമ ഷീല സണ്ണിക്കെതിരായ എഫ്ഐആര്‍ ഹൈക്കോടതി റദ്ദാക്കി.കേസില്‍ നിന്നും ഒഴിവാകുന്നതോടെ ഷീലാ സണ്ണിയ്ക്ക് ബൈക്കും ഫോണും തിരികെ ലഭിക്കും. അതിനിടെ ഷീലയ്ക്കെതിരെ കേസെടുത്ത എക്സൈസ് ഇന്‍സ്പക്ടര്‍ കെ. സതീശന്റെ മൊഴിയും മഹസ്സര്‍ റിപ്പോര്‍ട്ടും തമ്മില്‍ വൈരുധ്യമുണ്ടെന്ന വിവരവും പുറത്തുവന്നു.ഇക്കാര്യങ്ങളും എക്സൈസ് ക്രൈംബ്രാഞ്ച് പരിശോധിക്കും.