ഇടുക്കിയിൽ അതിതീവ്ര മഴയ്ക്ക് സാധ്യതയെന്ന കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പിനെ തുടര്‍ന്ന് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. സംസ്ഥാനത്ത് മഴ മൂന്ന് ദിവസം കൂടി തുടരുമെന്നും മധ്യകേരളത്തിലും വടക്കന്‍ കേരളത്തിലും ജാഗ്രത വേണമെന്നും കാലാവസ്ഥാ നിരീക്ഷണ വകുപ്പ് വ്യക്തമാക്കി. പത്തനംതിട്ടയുടെ മലയോര മേഖലയില്‍ ശക്തമായ മഴ തുടരുകയാണ്. ആലപ്പുഴ തോട്ടപ്പള്ളിയിലെ പൊഴി മുറിച്ചു. അതിനിടെ ചാലക്കുടിയില്‍ മൂന്ന് വാഹനങ്ങള്‍ക്ക് മേല്‍ മരം വീണു. ആളപായമില്ല.
ഇടുക്കിയില്‍ അതിതീവ്ര മഴയ്ക്ക് സാധ്യത
