ഏക വ്യക്തിനിയമത്തില്‍ തെരുവിലിറങ്ങിയുള്ള സമരം വേണ്ടെന്നും ,സംവാദം മതിയെന്നും കെപിസിസി നേതൃയോഗത്തില്‍ തീരുമാനമായി. അതോടൊപ്പം ഏക വ്യക്തിനിയമത്തിൽ കോൺഗ്രസിനെ കുറ്റപ്പെടുത്തുന്ന സി.പി.എമ്മിന് തിരിച്ചടിയായി മുൻ നിലപാട്. ഏക വ്യക്തിനിയമത്തെ പിന്തുണച്ച് ഇ.എം.എസ് മുമ്പ് പറഞ്ഞതാണ് കോൺഗ്രസ് ആയുധമാക്കിയിരിക്കുന്നത്. ഇ.എം.എസിൻ്റെ പേരിൽ പ്രചരിക്കുന്നത് വ്യാജവാർത്തയാണെന്ന നിലപാടുമായി കേന്ദ്ര കമ്മിറ്റിയംഗം ടി.എം.തോമസ് ഐസക് രംഗത്തെത്തി.
സംവാദം മതിയെന്ന് കെ.പി.സി.സി
