സർക്കാർ ജീവനക്കാർ വാർഷിക സ്വത്ത് വിവരം സ്പാർക്കിൽ സമർപ്പിക്കാത്തതിനാലാണ് മുന്നറിയിപ്പ്. ഇവർക്ക് സ്ഥാനകയറ്റം, സ്ഥലമാറ്റം എന്നിവയ്ക്ക് അർഹതയുണ്ടാകില്ലെന്നും ഉത്തരവിലുണ്ട്. കഴിഞ്ഞ വർഷത്തെ സ്വത്ത് വിവരം സമർപ്പിക്കുന്നതിനുള്ള അവസാന തീയതി ജനുവരി 15 ആയിരുന്നു. എന്നാൽ പല ജീവനക്കാരും ഇനിയും സ്വത്ത് വിവരം സ്പാർക് സോഫ്റ്റ്വെയറിൽ സമർപ്പിച്ചിട്ടില്ല.സ്വത്ത് വിവരം സമർപ്പിക്കാത്ത സർക്കാർ ജീവനക്കാർക്കെതിരെ നടപടിയെടുക്കുമെന്നാണ് സർക്കാർ അറിയിച്ചിരിക്കുന്നത്.
മുന്നറിയിപ്പുമായി ഉദ്യോഗസ്ഥ ഭരണ പരിഷ്ക്കാര വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി
