കാലവര്‍ഷം ശക്തമായതോടെ ഇന്നലെ കണ്ണൂരിലും ആലപ്പുഴയിലും കൊടുങ്ങല്ലൂരിലും ഓരോ മരണം റിപ്പോര്‍ട്ട് ചെയ്തതോടെ കാലവര്‍ഷക്കെടുതിയില്‍ മരണം ഒന്‍പതായി. രാത്രി തുടങ്ങിയ ഒറ്റപ്പെട്ട മഴ പല ഭാഗങ്ങളിലും ഇപ്പോഴും തുടരുന്നു. മലപ്പുറം ഒമാനൂര്‍ കൊടക്കാട് ചുഴലിക്കാറ്റടിച്ചു. 15 വീടുകള്‍ക്ക് കേടുപാട് സംഭവിച്ചു. മേഖലയില്‍ വൈദ്യുതിബന്ധം പൂര്‍ണമായി നിലച്ചു. കാസര്‍കോട് കള്ളാര്‍–ചുള്ളി റോഡില്‍ മണ്ണിടിഞ്ഞ് മണിക്കൂറുകളോളം ഗതാഗത തടസപ്പെട്ടു. ആലപ്പുഴയില്‍ കുട്ടനാട് ജലനിരപ്പ് ഉയരുന്നു.
ഇന്നും വ്യാപകമഴയ്ക്ക് സാധ്യത
