ശക്തമായ മഴ 24 മണിക്കൂര്‍ കൂടി തുടരാന്‍ സാധ്യതയുണ്ടെന്ന് റവന്യൂമന്ത്രി കെ. രാജന്. നാളെ വൈകുന്നേരത്തോടെ ദുർബലമാകുന്ന മഴ 12ാം തീയതിയോടെ വീണ്ടും ശക്തമാകുമെന്നും കളക്ടർമാരുമായി ദിവസവും രാവിലെ ആശയ വിനിമയം നടത്തുന്നു. ഡാമുകളിലെ ജലനിരപ്പ് ഉയരുന്നുണ്ടെങ്കിലും ആശങ്ക വേണ്ടെന്നും,വെള്ളം തുറന്നു വിട്ട് ഡാമുകളിൽ ജല ക്രമീകരണം നടത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഡാമുകളില്‍ ജലനിരപ്പ് ഉയരുന്നുണ്ടെങ്കിലും ആശങ്ക വേണ്ടെന്ന് റവന്യൂമന്ത്രി
