വിമാനത്തിന് ഇടിമിന്നലേല്ക്കുന്നതു കണ്ടിട്ടുണ്ടോ? അമേരിക്കയിലെ അര്‍ക്കന്‍സാസ് വിമാനത്താവളത്തില്‍ ടേക്കോഫിനു റെഡിയായി നില്‍ക്കുകയായിരുന്ന അമേരിക്കന്‍ എംബ്രയര്‍ ഇ 175 എന്ന വിമാനത്തിന് ഇടിമിന്നലേറ്റു. വിമാനത്തിന്റെ ഏറ്റവും പുറകില്‍ ഉയര്‍ന്നു നില്ക്കുന്ന ടെയ്ലിലെ വെര്‍ട്ടിക്കല്‍ സ്റ്റെബിലൈസറില്‍ മിന്നലേല്‍ക്കുന്ന വീഡിയോ സാമൂഹ്യ മാധ്യമങ്ങളിലൂടെ പുറത്തുവന്നു. മിന്നലേറ്റയുടെനേ വിമാനത്തിനു ചുറ്റും സെക്കന്‍ഡു നേരത്തേക്ക് അഭൗമമായ ഒരു പ്രകാശം ദൃശ്യമായി. അതോടെ വിമാനംതന്നെ കത്തിപ്പോകുമോയെന്നുപോലും ആശങ്കയുണ്ടാക്കുന്നതായിരുന്നു അത്. വിമാനത്തിനു മിന്നലേറ്റെങ്കിലും അകത്തുണ്ടായിരുന്ന യാത്രക്കാര്‍ക്കു മിന്നലോ വൈദ്യുതാഘാതമോ അനുഭവപ്പെട്ടില്ല. ബ്രേക്കിംഗ് ഏവിയേഷന്‍ ന്യൂസ് ആന്‍ഡ് വീഡിയോയാണ് ഈ ദൃശ്യം ട്വിറ്ററില്‍ പങ്കുവച്ചത്. എയര്‍പോര്‍ട്ടില്‍ മറ്റൊരു വിമാനത്തിനായി കാത്തുനിന്ന ജേസണ്‍ വില്യം ഹാം എന്ന ക്യാമറാമാനാണ് ഈ ദൃശ്യങ്ങള്‍ പകര്‍ത്തിയത്. ‘ഇടിമിന്നല്‍ വിമാനത്തിനേറ്റെന്നു കരുതുന്നില്ലെന്ന്’ പറയുന്ന ഹാമിന്റെ ശബ്ദം വീഡിയോയില്‍ കേള്‍ക്കാം. തൊട്ടുമുമ്പ് പതിച്ച മറ്റൊരു മിന്നലിനെ ഉദ്ദേശിച്ചായിരുന്നു അദ്ദേഹം അങ്ങനെ പറഞ്ഞത്. എന്നാല്‍, അദ്ദേഹത്തിന്റെ വാക്കുകള്‍ പറഞ്ഞുതീരും മുമ്പ് വിമാനത്തിന്റെ ടെയ്ലില്‍ മിന്നലേല്‍ക്കുകയായിരുന്നു. തൊട്ടുപിറകേ ശക്തമായ ഇടിമുഴക്കവും കേള്‍ക്കാം. ആകാശത്തു മുപ്പതിനായിരം അടി ഉയരത്തില്‍ പറക്കുമ്പോള്‍ വിമാനത്തിന് ഇടമിന്നലേറ്റ സംഭവങ്ങളുണ്ടായിട്ടുണ്ട്.
മിന്നലേറ്റ വിമാനം
