കന്റോണ്‍മെന്റ് എസിപിയുടെ നേതൃത്വത്തിലാണ് ദേശാഭിമാനി മുന്‍ അസോസിയേറ്റ് എഡിറ്റര്‍ ജി.ശക്തിധരന്റെ മൊഴിയെടുക്കുന്നത് . സിപിഎമ്മിലെ ഉന്നതന് കൈതോലപ്പായയില്‍ പണം കടത്തിയെന്ന ആരോപണത്തിൻ മേലാണ് മൊഴിയെടുക്കുന്നത്. മാധ്യമങ്ങളോട് പ്രതികരിക്കാനില്ലെന്നും ശക്തിധരന് വ്യക്തമാക്കി. ബെന്നി ബഹനാന് ഡിജിപിക്ക് കൊടുത്ത പരാതിയുടെ അന്വേഷണ ചുമതല കന്റോണ്‍മെന്റ് എസിപിയെ ഏല്‍പ്പിച്ചതിന് പിന്നാലെയാണ് മൊഴിയെടുക്കാന്‍ തീരുമാനിച്ചത്.
ജി.ശക്തിധരന്റെ മൊഴിയെടുക്കുന്നു
