Your paragraph text

മുല്ലപ്പെരിയാർ അണക്കെട്ടിൽ സുപ്രീം കോടതി ഉത്തരവനുസരിച്ച് രൂപീകരിച്ച അഞ്ചംഗ വിദഗ്ദ്ധ സമിതി സമഗ്ര സുരക്ഷാ പരിശോധന തുടങ്ങി. ദേശീയ ജല വൈദ്യുത കോ‍പ്പറേഷൻ മുൻ സിഎംഡി ബൽരാജ് ജോഷി അധ്യക്ഷനായ സമിതിയാണ് പരിശോധന നടത്തുന്നത്. ഒഡീഷ ജലവിഭവ വകുപ്പ് മുൻ മെമ്പർ സെക്രട്ടറി അശുതോഷ് ദാസ് ആണ് കേരളത്തിൻറെ പ്രതിനിധി.

‎സംസ്ഥാനത്തെ പൊലീസ് സേനയുടെ പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കുന്നതിനായി ഉന്നത പൊലീസ് ഉദ്യോഗസ്ഥർ പൊലീസ് സ്റ്റേഷനുകൾ ദത്തെടുത്തു. പത്ത് വർഷത്തിലധികം സർവീസുള്ള, ജില്ലാ പൊലീസ് മേധാവിയോ അതിന് മുകളിലുള്ള റാങ്കിലോ പ്രവർത്തിക്കുന്ന ഉന്നത പൊലീസ് ഉദ്യോഗസ്ഥരാണ് സംസ്ഥാനത്തെ ഓരോ പൊലീസ് സ്റ്റേഷനുകൾ വീതം ദത്തെടുത്തത്.

‎എക്സൈസ് വകുപ്പിലെ അഴിമതിക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്ന് എക്സൈസ് മന്ത്രി എം ലിജു. കോട്ടയത്തെ ക്രമക്കേടിൽ തനിക്ക് പരാതി ലഭിച്ചിരുന്നുവെന്നും പരാതി ലഭിച്ചപ്പോൾ തന്നെ നേരിട്ട് പോലീസ് ക്രമക്കേട് കണ്ടെത്തുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

‎എൽഡിഎഫ് സിപിഐയുടെ കുഞ്ഞാണെന്നും അതിനെ തകർക്കുന്ന യാതൊരു നീക്കവും അനുവദിക്കില്ലെന്നും സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ്‌ വിശ്വം. പ്രതിപക്ഷ ഉപനേതാവ് തർക്കം മുറുകുന്നതിനിടെ സിപിഐ സംസ്ഥാന നിർവാഹക സമിതി ഇന്ന് ദില്ലിയിൽ ചേരും.

‎പ്രിയദർശിനി പദ്ധതിയെ തുടർന്ന് സ്വകാര്യ ബസ് മേഖലയിലുണ്ടായ നഷ്ടം പഠിക്കാൻ നിയോഗിച്ച മുന്‍ ഡിജിപി കെ. പത്മകുമാര്‍ അധ്യക്ഷനായ വിദഗ്ധ സമിതി നാളെ റിപ്പോർട്ട് സമർപ്പിക്കും. സ്വകാര്യ ബസ് മേഖലയിലെ നഷ്ടം നികത്താൻ ശുപാർശകൾ റിപ്പോർട്ടിലുണ്ടാകും.

‎കാന്തപുരത്തിന്റെ സ്ത്രീവിരുദ്ധ പരാമർശത്തിൽ ഉണ്ടായ സിപിഎം നേതാക്കളുടെ വിമർശനത്തിന് പിന്നാലെ വിമർശനവുമായി കാന്തപുരം സമസ്ത സംഘടനകൾ. പ്രത്യയശാസ്ത്ര ശാഠ്യം പാർട്ടി ക്ലാസുകളിൽ മതിയെന്ന് എസ്എസ്എഫും, വിശ്വാസി സമൂഹത്തിന്റെ ആചാര മര്യാദകൾക്ക് നേരെ കപട പുരോഗമനത്തിന്റെ ക്ലാസ് എടുക്കാൻ വരുന്ന പാർട്ടി നേതാക്കളുടെ ഇരട്ടത്താപ്പ് ദാരിദ്ര്യവും പരിഹാസ്യവും ആണെന്ന് എസ്‍വൈഎസും  വിമർശിച്ചു.

‎കാസർകോട് മൗവ്വലിൽ വൈദ്യുതി ലൈനിൽ തട്ടി ട്രക്കിന് തീ പിടിച്ചു. വിവരമറിഞ്ഞയുടൻ അഗ്‌നിരക്ഷാ സേന സ്ഥലത്തെത്തി തീയണച്ചതിനാൽ വൻ അപകടം ഒഴിവായി. ഇന്ന് രാവിലെയാണ് സംഭവം. സംഭവത്തിൽ ആൾ അപായമില്ല.

‎പ്രായപൂർത്തിയാകാത്ത 17 വയസ്സുകാരന് മദ്യം നൽകിയ സംഭവത്തിൽ തൃശൂരിലെ ബാറുടമയ്‌ക്കെതിരെ കേസെടുത്തു. തൃശൂർ മണ്ണുത്തി മയൂര ബാറിലാണ് 17-കാരന് മദ്യം നൽകിയത്.

‎മലപ്പുറത്തെ വെട്ടത്തൂരിൽ കോഴിഫാമിൽവെച്ച് വൈദ്യുതാഘാതമേറ്റ് രണ്ട് സഹോദരങ്ങൾ മരിച്ച സംഭവത്തിൽ  കോഴിഫാം ജീവനക്കാരൻ അസം സ്വദേശിയായ സിറാജുദ്ദീൻ, ഫാം ഉടമ സമീർ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. ഇവർ അനധികൃതമായാണ് കോഴി ഫാമിൽ വൈദ്യുതി ലൈൻ സ്ഥാപിച്ചതെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.


‎പ്രശസ്ത മാപ്പിളപ്പാട്ട് കലാകാരനും സംഗീത സംവിധായകനും തബലിസ്റ്റുമായ കോഴിക്കോട് അബൂബക്കര്‍ അന്തരിച്ചു. അരീക്കാട് ഉള്ളിശേരിക്കുന്നിലെ വീട്ടിൽ എൺപതാം വയസിലായിരുന്നു അന്ത്യം. മൂവായിരത്തിലധികം ഗാനങ്ങൾക്ക് ഈണമിട്ടിട്ടുണ്ട്.

‎തില്ലങ്കേരിയിലെ 20-കാരി കീർത്തനയുടെ ആത്മഹത്യയിൽ ക്രൈംബ്രാഞ്ച് പ്രാഥമിക അന്വേഷണം ആരംഭിച്ചു. ഏപ്രിൽ 30-ന് ജീവനൊടുക്കിയ കീർത്തന മംഗളൂരുവിൽ ഫിസിയോ തെറാപ്പി വിദ്യാർത്ഥിയായിരുന്നു . അന്വേഷണ റിപ്പോർട്ട് ഉടൻ തന്നെ ആഭ്യന്തര വകുപ്പിന് കൈമാറും.

‎പ്രശസ്ത ജാപ്പനീസ് മാധ്യമപ്രവർത്തകനും ബഹിരാകാശ സഞ്ചാരിയുമായ ടൊയോഹിരോ അകിയാമ അന്തരിച്ചു. 84 വയസായിരുന്നു. ബഹിരാകാശത്തുനിന്ന് തത്സമയ വാർത്താ സംപ്രേക്ഷണം നടത്തിയ ലോകത്തിലെ ആദ്യത്തെ മാധ്യമപ്രവർത്തകൻ കൂടിയാണ് ടൊയോഹിരോ അകിയാമ .

‎ഇന്ത്യൻ വ്യോമസേനയ്ക്കായി മിസൈലുകൾ വാങ്ങുന്നതിനുള്ള ടെൻഡറിന് മറുപടിയായി അഞ്ച് എസ്-400 ‘ത്രിയംഫ്’ ദീർഘദൂര ഉപരിതല-വ്യോമ മിസൈൽ സിസ്റ്റങ്ങൾ കൂടി വിൽക്കാൻ റഷ്യ ഓഫർ നൽകിയതായി റിപ്പോര്‍ട്ട്. ‘

‎യുഎസിൽ മലയാളി യുവതികൾ കൊല്ലപ്പെട്ട സംഭവത്തിൽ ഒരാളുടെ പോസ്റ്റ്മോർട്ടം പൂർത്തിയായി. രണ്ടാമത്തെ ആളുടെ പോസ്റ്റ്മോർട്ടം വ്യാഴാഴ്ച നടക്കും. വെള്ളിയാഴ്ചയോടുകൂടി എംബസിയിൽ പേപ്പറുകൾ പൂർത്തിയാകും. ഈയാഴ്ച അവസാനത്തോടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കാനായേക്കുമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപിയാണ് അറിയിച്ചു.

‎സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതോടെ ഗുരുതര പ്രതിസന്ധിയിൽ സ്പൈസ് ജെറ്റ്. ജീവനക്കാർക്ക് ശമ്പളം നൽകാത്തതിലും, വിമാനത്താവളങ്ങൾക്ക് നൽകേണ്ട തുക കുടിശ്ശികയായതിലും കടുത്ത വെല്ലുവിളി നേടുകയാണ് സ്പൈസ് ജെറ്റ്.

‎സ്ത്രീവിരുദ്ധ പരാമർശത്തിലും വിദ്വേഷ പ്രസംഗത്തിലും തമിഴ്നാട്ടിലെ മുതിർന്ന ബിജെപി നേതാവ് എച്ച്. രാജയ്ക്ക്  വിചാരണക്കോടതി വിധിച്ച ആറുമാസം തടവുശിക്ഷ മദ്രാസ് ഹൈക്കോടതി പൂർണ്ണമായും റദ്ദാക്കി. രാജ സമർപ്പിച്ച അപ്പീൽ ഹർജിയിൽ ജസ്റ്റിസ് ലക്ഷ്മി നാരായണന്റേതാണ് ഉത്തരവ്.

‎വാണിജ്യ എൽ പി ജി സിലിണ്ടർ വിലയിൽ വർധനവ്. 9.50 രൂപ കൂട്ടിയിരിക്കുന്നത്. കഴിഞ്ഞ മാസം 197.50 രൂപ കുറച്ചിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ മാസം വർധിച്ചിരിക്കുന്നത്. 19 കിലോ സിലിണ്ടറിന് നിലവിൽ പുതുക്കിയ വില 2783.50 ആണ്.

‎അസംസ്കൃത എണ്ണവില ഉയർന്ന പശ്ചാത്തലത്തിൽ രാജ്യത്ത് വിമാന ഇന്ധന വില വീണ്ടും വർധിപ്പിച്ചു. പൊതുമേഖലാ എണ്ണക്കമ്പനികൾ ലിറ്ററിന് 5.46 ശതമാനം വില വർധിപ്പിച്ചു. ഇതോടെഎവിയേഷന്‍ ടര്‍ബൈന്‍ ഫ്യൂവലിന്റെ വില ലിറ്ററിന് 6.28 രൂപ വർധിച്ച് 121.28 രൂപയായി. നിലവിലെ സാഹചര്യം തുടരുകയാണെങ്കിൽ വിമാനക്കമ്പനികൾ ടിക്കറ്റ് നിരക്ക് വർധിപ്പിക്കാൻ സാധ്യതയുണ്ട്.

‎യുഎഇയെ ലക്ഷ്യമിട്ട് ഇറാൻ നടത്തിയ ഡ്രോൺ ആക്രമണത്തെ ശക്തമായി അപലപിച്ച് ബഹ്റൈൻ. യുഎഇയുടെ പരമാധികാരത്തിന്മേലുള്ള കടന്നുകയറ്റവും മേഖലയിലെ സുസ്ഥിരത തകർക്കുന്നതുമാണ്  ഡ്രോൺ ആക്രമണമെന്ന് ബഹ്റൈൻ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി.

‎കടുത്ത ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച സാമൂഹിക പ്രവർത്തകൻ അണ്ണാ ഹസാരെ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിൽ തുടരുന്നു. കടുത്ത വൈറൽ അണുബാധയും നിർജ്ജലീകരണവും അനുഭവപ്പെട്ടതിനെ തുടർന്നാണ് അദ്ദേഹത്തെ ഇന്നലെ ആശുപത്രിയിലേക്ക് മാറ്റിയത്.

‎നേപ്പാള്‍ മിന്നല്‍ പ്രളയത്തില്‍ മരണസംഖ്യ ഉയരുന്നു. 1003 മൃതദേഹങ്ങളാണ് ഇതുവരെ കണ്ടെത്തിയത്. മലയാളികള്‍ അടക്കം 4,000 ത്തോളം പേരെയാണ് ഇനിയും കണ്ടെത്താനുള്ളത്. അതേ സമയം നദികളില്‍ ജലനിരപ്പ് ഉയര്‍ന്നതിന് പിന്നാലെ നേപ്പാളില്‍ വീണ്ടും പ്രളയ മുന്നറിയിപ്പ് നല്‍കി.

‎ഔദ്യോഗിക കൃത്യനിർവഹണത്തിലേർപ്പെട്ടിരുന്ന പ്രതിരോധ മന്ത്രാലയത്തിലെ സൈനികനെ ആക്രമിച്ച കേസിൽ കുവൈത്ത് പൗരനെ അറസ്റ്റ് ചെയ്തു. സുലൈബിയ പൊലീസാണ് ഇയാളെ പിടികൂടിയത്.

‎ആപ്പിളിന്റെ’ ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ സ്ഥാനത്തുനിന്ന് ടിം കുക്ക് സ്ഥാനമൊഴിഞ്ഞു. നീണ്ട 15 വര്‍ഷത്തെ വിജയകരമായ സേവനത്തിന് ശേഷമാണ് അദ്ദേഹം സ്ഥാനം ഒഴിയുന്നത്. ആപ്പിളിന്റെ അടുത്ത സി.ഇ.ഒ ആയി കമ്പനിയുടെ ഹാര്‍ഡ്വെയര്‍ എന്‍ജിനീയറിംഗ് വിഭാഗം സീനിയര്‍ വൈസ് പ്രസിഡന്റായ ജോണ്‍ ടേനസ് ചുമതലയേല്‍ക്കും.

‎ഹോര്‍മുസ് കടലിടുക്കില്‍ ഒമാനു സമീപം എണ്ണ ടാങ്കറിനു നേരെ മിസൈല്‍ ആക്രമണം ഉണ്ടായതായി യു കെ മാരിടൈം ട്രേഡ് ഓപ്പറേഷന്‍സ്. ആളപായമോ എണ്ണ ചോര്‍ച്ചയോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല

‎അഫ്ഗാനിസ്ഥാനെതിരായ ടി20 പരമ്പരയ്ക്ക് മുന്നോടിയായി ഇന്ത്യൻ ടീമിലെ ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യയ്ക്ക് പരിക്ക്. കാലിനേറ്റ നേരിയ പരിക്കിനെടർന്ന് ഹാര്‍ദിക്കിനോട് തൽക്കാലം ബൗളിംഗ് പരിശീലനം നിർത്തിവെക്കാൻ സെന്‍റർ ഓഫ് എക്സലൻസിലെ മെഡിക്കല്‍ സംഘം നിർദ്ദേശിച്ചു.


Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *