കുറ്റപത്രം സമർപ്പിച്ച കേസിൽ വിചാരണ തീയതി നിശ്ചയിക്കാനിരിക്കെ നിയമസഭാ കയ്യാങ്കളിക്കേസിൽ തുടരന്വേഷണം നടത്തി അനുബന്ധ കുറ്റപത്രം സമർപ്പിക്കും വരെ വിചാരണ നിർത്തിവെക്കണമെന്ന് തിരുവനന്തപുരം സിജെഎം കോടതിയിൽ പൊലീസ് ആവശ്യപ്പെട്ടു. അതേസമയം തുടരന്വേഷണം നടത്തി അനുബന്ധ കുറ്റപത്രം സമർപ്പിക്കണമെന്ന ആവശ്യത്തിൽ സിജെഎം കോടതി രൂക്ഷ വിമർശനം ഉന്നയിച്ചു. തുടരന്വേഷണത്തിൽ പുതുതായെന്തെങ്കിലും കണ്ടെത്തിയാൽ മാത്രമല്ലേ അനുബന്ധ കുറ്റപത്രത്തിന് പ്രസക്തി ഉള്ളൂ എന്നായിരുന്നു ചോദ്യം.
രൂക്ഷ വിമർശനവുമായി കോടതി
