Posted inപുസ്തകങ്ങൾ

അടിമകേരളത്തിന്റെ അദൃശ്യ ചരിത്രം

ദളിത് പരിപ്രേഷ്യയില്‍ ആധികാരികമായ മറ്റൊരു കേരളചരിത്രം സാധ്യമാണ് എന്ന് തെളിയിക്കുന്ന ഗവേഷണ കൃതിയാണ് ‘അടിമകേരളത്തിന്റെ അദൃശ്യ ചരിത്രം’ എന്ന പുസ്തകം. കേരളത്തിന്റെ സാമൂഹ്യാനുഭവങ്ങളിലും സാമൂഹ്യ പരിണാമങ്ങളിലും ദൃഢമായിരുന്ന അടിമത്തവും അടിമക്കച്ചവടവും എങ്ങനെയെല്ലാമാണ് ആഗോള അടിമക്കച്ചവട ശൃംഖലയുമായി കണ്ണിചേര്‍ക്കേപ്പെട്ടിരുന്നതെന്ന് വ്യക്തമാക്കുന്ന ലേഖനങ്ങളാണ് ഈ പുസ്തകത്തിന്റെ ചരിത്രപരമായ പ്രത്യേകത. വിദേശത്ത് എത്തപ്പെട്ട മലയാളി അടിമകളുടെ ജീവിതവും, കേരളത്തിലെ അടിമചന്തകളും, അടിമകള്‍ നേരിട്ട ക്രൂരതകളും, അടിമകളുടെ ജീവിതലോകവും, അടിമക്കച്ചവടക്കാരുടെ കോടതി വിചാരണകളുമെല്ലാമാണ് ഈ പുസ്തകത്തെ ഇതര കേരളചരിത്ര രചനകളില്‍ നിന്നും വ്യത്യസ്തമാക്കുന്നത്. […]

Posted inആരോഗ്യം

കുട്ടികളുടെ ടിഫിന്‍ ബോക്‌സില്‍ നൂഡില്‍സ് വേണ്ട!

കുട്ടികളുടെ ടിഫിന്‍ ബോക്‌സില്‍ ഒഴിവാക്കേണ്ട ചില ഭക്ഷണങ്ങളുണ്ട്. കൊടുക്കുന്ന ഭക്ഷണം കുട്ടിക്ക് ഇഷ്ടമുളളതും രുചികരവും ഒപ്പം ആരോഗ്യകരവും ആയിരിക്കണം. മാത്രമല്ല ദിവസം മുഴുവന്‍ നിലനില്‍ക്കുന്ന ഊര്‍ജം നല്‍കുന്നതും ആയിരിക്കണം. ലഞ്ച്‌ബോക്‌സില്‍ നിന്ന് ഒഴിവാക്കേണ്ട ഭക്ഷണങ്ങള്‍ ഇവയാണ്. ഇന്‍സ്റ്റന്റ് നൂഡില്‍സിന്റെ രുചി ഇഷ്ടമില്ലാത്ത കുട്ടികളില്ല. എന്നാല്‍ ഇത് മൈദ കൊണ്ട് ഉണ്ടാക്കിയതും പ്രിസര്‍വേറ്റീവുകള്‍ ധാരാളം അടങ്ങിയതുമാണ്. മാത്രമല്ല പോഷകഗുണങ്ങള്‍ വളരെ കുറവുമാണ്. കാലറി കുറഞ്ഞതും നാരുകളും പ്രോട്ടീനും കുറഞ്ഞതുമായ നൂഡില്‍സില്‍ ധാരാളം കൊഴുപ്പും സോഡിയം, കാര്‍ബ്‌സ്, ചില മൈക്രോന്യൂട്രിയന്റുകള്‍ […]

Posted inഷോർട് ന്യൂസ്

രാത്രി വാര്‍ത്തകള്‍

  മഹാരാഷ്ട്രയില്‍ വിമതര്‍ക്കൊപ്പം ചേര്‍ന്ന എംപി അമോല്‍ കോല്‍ഹെ ശരത് പവാര്‍ പക്ഷത്തേക്കു തിരിച്ചെത്തി. വിമത നേതാവ് പ്രഫുല്‍ പട്ടേലിനെയും സുനില്‍ തത്കരെയും പാര്‍ട്ടിയിില്‍നിന്നു പുറത്താക്കിയെന്ന് എന്‍സിപി അധ്യക്ഷന്‍ ശരത് പവാര്‍. അതേസമയം അജിത് പവാറിന്റെ നേതൃത്വത്തിലുള്ള വിമതര്‍ സുനില്‍ തത്കരെയെ എന്‍സിപി അധ്യക്ഷനായി പ്രഖ്യാപിച്ചു. ഔദ്യോഗിക എന്‍സിപി തങ്ങളുടേതെന്ന് അവകാശപ്പെട്ട് തെരഞ്ഞെടുപ്പു കമ്മീഷനും സ്പീക്കര്‍ക്കും കത്തു നല്‍കാനാണ് അവരുടെ തീരുമാനം. ഇതേസമയം, അജിത് പവാര്‍ അടക്കം മന്ത്രിസഭയില്‍ ചേര്‍ന്ന ഒമ്പതു പേരെ അയോഗ്യരാക്കണമെന്ന് ആവശ്യപ്പെട്ട് സ്പീക്കര്‍ക്ക് […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

റേഷൻ കട വഴി തക്കാളി വിതരണം ചെയ്യാനൊരുങ്ങി തമിഴ്നാട് സർക്കാർ

തക്കാളി വില വർധനവിനെ പ്രതിരോധിക്കാനായി റേഷൻ കട വഴി തക്കാളി വിതരണം ചെയ്യാനൊരുങ്ങി തമിഴ്നാട് സർക്കാർ. കിലോയ്ക്ക് 60 രൂപ നിരക്കിലായിരിക്കും റേഷൻ കടയിൽ നിന്ന് തക്കാളി ലഭിക്കുക. വിപണിയിൽ കിലോയ്ക്ക് 160 രൂപയാണ് തക്കാളിക്ക് വില.പച്ചക്കറി വില നിയന്ത്രിക്കുന്നതിനുളള ശ്രമങ്ങൾ സർക്കാർ തുടരുകയാണെന്നും ഭക്ഷ്യ സഹകരണ, ഉപഭോക്തൃ വകുപ്പ് മന്ത്രി വ്യക്തമാക്കി.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

ചമ്പക്കുളത്ത് വള്ളം മറിഞ്ഞുണ്ടായ അപകടത്തിൽ പെട്ട മുഴുവൻ ആളുകളെയും രക്ഷപ്പെടുത്തി

ചമ്പക്കുളത്ത് മൂലം വള്ളംകളിക്കിടെ വള്ളം മറിഞ്ഞുണ്ടായ അപകടത്തിൽ പെട്ട മുഴുവൻ ആളുകളെയും രക്ഷപ്പെടുത്തി. 22 പേരാണ് വള്ളത്തിലുണ്ടായിരുന്നത്. അതിൽ 17 പേരും വനിതകളാണ്. ഇവരെ ചമ്പക്കുളം താലൂക്ക് ആശുപതിയിലേക്ക് മാറ്റിയിരിക്കുകയാണ്. കലക്ടറും എസ്പിയും ആശുപത്രിയിലേക്ക് തിരിച്ചിട്ടുണ്ട്. ചമ്പക്കുളം പഞ്ചായത്തിലെ സിഡിഎസ് പ്രവർത്തകർ തുഴഞ്ഞ കാട്ടിൽ തെക്കെതിൽ വള്ളം ആണ് മുങ്ങിയത്. കൂടുതൽ ബോട്ടുകളും വള്ളങ്ങളും എത്തിയാണ് രക്ഷാപ്രവർത്തനം നടത്തിയത്. അപകടത്തെ തുടർന്ന് മറ്റ് മത്സരങ്ങൾ നിർത്തി വെച്ചു. ചുണ്ടൻവള്ളങ്ങളുടെ ഫൈനൽ മത്സരത്തിന് തൊട്ട് മുൻപാണ് വള്ളം മറിഞ്ഞത്. […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

ഏക സിവിൽ കോഡ് വിരുദ്ധ സമരത്തിനിറങ്ങും മുമ്പ് സി.എ.എ കേസുകൾ പിൻവലിക്കണമെന്ന് വി ഡി സതീശൻ

ഏക സിവിൽ കോഡ് വിരുദ്ധ സമരത്തിനിറങ്ങും മുമ്പ് സി.എ.എ കേസുകൾ സിപിഐഎം പിൻവലിക്കണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. സി.എ.എ വിരുദ്ധ പ്രക്ഷോഭത്തിനൊപ്പം നിന്ന ശേഷം സമരക്കാർക്കെതിരെ കള്ളക്കേസെടുത്തു. ഈ കേസുകൾ ഇതുവരെയും പിൻവലിച്ചിട്ടില്ല. സിപിഎമ്മിന്റെത് ആത്മാർഥതയില്ലാത്ത നിലപാടാണ്.മറുവിഭാഗത്തെ തൃപ്തിപ്പെടുത്താനാണ് സി.ഐ.എ പ്രക്ഷോഭത്തിന്റെ പേരിൽ കേസെടുത്തത്. ഭിന്നിപ്പുണ്ടാക്കുക എന്ന ബി.ജെ.പി രീതിതന്നെയാണ് സിപിഐഎമ്മും പിന്തുടരുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

തിരുവനന്തപുരം അരുവിക്കര ഡാമിന്റെ ഷട്ടറുകൾ ഉയർത്തി

തിരുവനന്തപുരം അരുവിക്കര ഡാമിന്റെ ഷട്ടറുകൾ ഉയർത്തി. രണ്ട് മുതൽ അഞ്ച് വരെയുള്ള ഷട്ടറുകൾ 15 സെന്റീമീറ്റർ വീതമാണ് ഉയർത്തിയിരിക്കുന്നത്. നേരത്തെ ഇതേ ഷട്ടറുകളെല്ലാം 5 സെന്റീമീറ്റർ വീതം ഉയർത്തിയിരുന്നു. ഷട്ടറുകൾ ഉയർത്തിയിരിക്കുന്ന സാഹചര്യത്തിൽ സമീപവാസികൾ ജാഗ്രത പാലിക്കണമെന്നും ജില്ലാ കലക്ടർ അറിയിച്ചു.മണിക്കൂറുകളിൽ വ്യാപക മഴയ്ക്ക് സാധ്യതയെന്നു കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

ജാഗ്രത മുന്നറിയിപ്പുമായി മുഖ്യമന്ത്രി

അഞ്ച് ദിവസം സംസ്ഥാനത്ത് വ്യാപക മഴക്കും അതി തീവ്ര മഴയ്ക്കും സാധ്യതയുള്ളതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മഴയുടെ തീവ്രത കണക്കിലെടുത്ത് എല്ലാ ജില്ലകളിലും കണ്ടോൾ റൂം തുറന്നിട്ടുണ്ട്. ജില്ലാതല, താലൂക്ക് തല എമർജൻസി ഓപ്പറേഷൻ സെന്ററുകൾ 24 മണിക്കൂറും പ്രവർത്തിക്കണമെന്ന് നിർദേശം നൽകിയിട്ടുണ്ടെന്നും മുഖ്യമന്ത്രി വിവരിച്ചു. ഏഴ് ജില്ലകളിൽ ദേശിയ ദുരന്ത പ്രതികരണ സേന സജ്ജമാണെന്നും അദ്ദേഹം പറഞ്ഞു.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

മുന്നറിയിപ്പുമായി എസ്ബിഎസ്‍പി നേതാവ്

നിലവിലെ സാഹചര്യത്തിൽ മഹാരാഷ്ട്രയിലെ അട്ടിമറി ഉത്തർപ്രദേശിലും ആവർത്തിക്കുമെന്ന് എസ് ബി എസ് പി നേതാവ് ഓംപ്രകാശ് രാജ് ഭർ. പ്രധാന പ്രതിപക്ഷ പാർട്ടിയായ സമാജ് വാദി പാർട്ടിയിൽ നിന്ന് ബി ജെ പിയിലേക്ക് ഒഴുക്ക് ഉണ്ടാകുമെന്നും ഇതിന് കാരണം പ്രതിപക്ഷ നേതാവും എസ് പി അധ്യക്ഷനുമായ അഖിലേഷ് യാദവാണെന്നും ഓംപ്രകാശ് രാജ് ഭർ കുറ്റപ്പെടുത്തി.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് അച്ഛൻ

മകളുടെ മരണത്തിൽ സംശയം ഉണ്ടെന്ന് അച്ഛൻ ആരോപിച്ചു. സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് പിതാവ് പൊലീസിൽ പരാതി നല്‍കി. പന്നിയോട് തണ്ണിച്ചാൻകുഴി സ്വദേശി സോനയാണ് ഭർത്താവ് വിപിന്‍റെ വീടിനുള്ളിൽ തൂങ്ങി മരിച്ചത്. ആശുപത്രിയിൽ ചെന്നപ്പോള്‍ മരുമകൻ വിപിൻ പറഞ്ഞത് സോന രാത്രി ഒൻപത് മണിയോടെ കിടന്നുറങ്ങിയെന്നാണ്. എന്നാൽ ഒൻപത് മണി സമയത്ത് മകള്‍ ഉറങ്ങിയിരുന്നില്ല. പത്ത് മണിയോടെ അടുപ്പിച്ച് മകളെ വിളിച്ചിരുന്നു. ഉറങ്ങാത്തത് എന്താണെന്ന് ചോദിച്ചപ്പോള്‍ അമ്മയുമായി സംസാരിച്ച് ഇരിക്കുകയായിരുന്നു എന്നാണ് പറഞ്ഞതെന്നും പിതാവ് ആരോപിക്കുന്നു.