മകളുടെ മരണത്തിൽ സംശയം ഉണ്ടെന്ന് അച്ഛൻ ആരോപിച്ചു. സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് പിതാവ് പൊലീസിൽ പരാതി നല്കി. പന്നിയോട് തണ്ണിച്ചാൻകുഴി സ്വദേശി സോനയാണ് ഭർത്താവ് വിപിന്റെ വീടിനുള്ളിൽ തൂങ്ങി മരിച്ചത്. ആശുപത്രിയിൽ ചെന്നപ്പോള്‍ മരുമകൻ വിപിൻ പറഞ്ഞത് സോന രാത്രി ഒൻപത് മണിയോടെ കിടന്നുറങ്ങിയെന്നാണ്. എന്നാൽ ഒൻപത് മണി സമയത്ത് മകള്‍ ഉറങ്ങിയിരുന്നില്ല. പത്ത് മണിയോടെ അടുപ്പിച്ച് മകളെ വിളിച്ചിരുന്നു. ഉറങ്ങാത്തത് എന്താണെന്ന് ചോദിച്ചപ്പോള്‍ അമ്മയുമായി സംസാരിച്ച് ഇരിക്കുകയായിരുന്നു എന്നാണ് പറഞ്ഞതെന്നും പിതാവ് ആരോപിക്കുന്നു.
സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് അച്ഛൻ
