റഷ്യ-യുക്രൈൻ യുദ്ധം അവസാനിപ്പിക്കാൻ സഹായം വാഗ്ദാനം ചെയ്ത് ഇന്ത്യ. യുക്രൈൻ സന്ദർശനത്തിനിടെ കേന്ദ്ര വിദേശകാര്യ മന്ത്രി എസ്. ജയശങ്കറാണ് യുദ്ധം അവസാനിപ്പിക്കാൻ ഏതുരീതിയിലുള്ള സഹായവും ചെയ്യാൻ ഇന്ത്യ തയ്യാറാണെന്ന് അറിയിച്ചത്. യുദ്ധം അവസാനിപ്പിക്കാൻ ഏതെങ്കിലും വിധത്തിൽ ഇന്ത്യയ്ക്ക് എന്തെങ്കിലും സഹായം ചെയ്യാൻ കഴിയുമെങ്കിൽ തങ്ങൾ അതിന് സജ്ജരാണെന്ന് എസ്. ജയശങ്കർ പറഞ്ഞതായി വാർത്താ ഏജൻസിയായ റോയിട്ടേഴ്സ് റിപ്പോർട്ട്ചെയ്തു.
റഷ്യ-യുക്രൈൻ യുദ്ധം അവസാനിപ്പിക്കാൻ സഹായം വാഗ്ദാനം ചെയ്ത് ഇന്ത്യ
