ചില ഭക്ഷണങ്ങള്‍ക്കൊപ്പം ചായ കുടിക്കുന്നത് അതിന്റെ രുചി കുറയ്ക്കാനും ദഹനപ്രശ്‌നങ്ങള്‍ക്കും കാരണമാകാം. വെളുത്തുള്ളി, സവാള, മുളക് ചേര്‍ത്തവ, ഹോട്ട് സോസ്, എരിവുള്ള കറി തുടങ്ങി മസാല രുചിയും മണവുമുള്ള ഭക്ഷണങ്ങള്‍ ചായയ്‌ക്കൊപ്പം കഴിക്കുന്നത് ഒഴിവാക്കുന്നതാണ് നല്ലത്. ഇവ ചായയുടെ സ്വാഭാവിക സുഗന്ധവും രുചിയും മറച്ചുവയ്ക്കുകയും ചായ ആസ്വദിക്കുന്ന അനുഭവത്തെ ബാധിക്കുകയും ചെയ്യാം. അമിതവണ്ണം കുറയ്ക്കാന്‍ ലെമണ്‍ ടീ മികച്ചതാണ്. എന്നാല്‍ ചായയില്‍ ചെറുനാരങ്ങനീര് ചേര്‍ക്കുകയോ ചായ കുടിച്ച ഉടന്‍ നാരങ്ങ ഉപയോഗിക്കുകയോ ചെയ്യുന്നത് ചിലരില്‍ അസിഡിറ്റിക്കും വയറിളക്കത്തിനും കാരണമായേക്കാം. അസിഡിറ്റി ഉള്ളവരാണെങ്കില്‍ അതിരാവിലെ ലെമണ്‍ ടീ കുടിക്കാതിരിക്കുക. ചോക്ലേറ്റിന്റെ മധുരവും രുചിയും ചായയുടെ യഥാര്‍ഥ സ്വാദിനെ മറച്ചേക്കാം. മഞ്ഞളോ മഞ്ഞള്‍ ചേര്‍ത്ത ഭക്ഷണങ്ങളോ ചായയ്‌ക്കൊപ്പം കഴിക്കുന്നത് ദഹനത്തെ പ്രതികൂലമായി ബാധിച്ചേക്കാം. രണ്ടിലുമുള്ള ചില ഘടകങ്ങള്‍ തമ്മിലുള്ള ഇടപെടല്‍ വയറിന് അസ്വസ്ഥത ഉണ്ടാക്കാന്‍ സാധ്യതയുണ്ടെന്നാണ് വിദഗ്ധരുടെ മുന്നറിയിപ്പ്. ചായയ്‌ക്കൊപ്പം കഴിക്കുന്ന കടലമാവ് ചേര്‍ത്തുള്ള സ്‌നാക്‌സുകളായ പക്കോഡ, ബജി എന്നിവയെല്ലാം കഴിക്കുന്നത് ചിലരില്‍ വയറുവേദനയ്ക്കും മലബന്ധത്തിനും കാരണമാകും. ചായ കുടിച്ച ഉടന്‍ തണുത്ത വെള്ളമോ മറ്റ് തണുത്ത ഭക്ഷണ പാനീയങ്ങളോ കഴിക്കുന്നത് പല്ലുകളുടെ സെന്‍സിറ്റിവിറ്റിക്കും ദഹനപ്രശ്നങ്ങള്‍ക്കും കാരണമാകാം.
ഈ ഭക്ഷണങ്ങള്‍ക്കൊപ്പം ചായ കുടിക്കരുത്!
