ഗ്രേറ്റർ ബാംഗ്ലൂർ അതോറിറ്റി വീടിന് മുന്നിൽ വാഹനം നിർത്തിയിടാൻ പണം ഈടാക്കും. ജിബിഎ നിർദേശങ്ങളിൽ പൊതുജനത്തിനും അഭിപ്രായം അറിയിക്കാം. വാർഷിക ഫീസ് 15,000 മുതൽ 25,000 രൂപ വരെയാണ് ഈടാക്കുക. പൗരന്മാരിൽ നിന്ന് ഗ്രേറ്റർ ബെംഗളൂരു അതോറിറ്റി നിർദേശങ്ങൾ തേടിയിട്ടുണ്ട്. വാണിജ്യ മേഖലകളിൽ പാർക്കിങ്ങിന് പ്രത്യേകം ചാർജ് ഈടാക്കും. കാറുകൾക്ക് മണിക്കൂറിന് 40 മുതൽ 80 രൂപ വരെയായിരിക്കും. ഇരുചക്ര വാഹനങ്ങൾക്ക് മണിക്കൂറിന് 20 മുതൽ 40 രൂപ വരെയും ഈടാക്കും. അതേ സമയം, ഒഴിഞ്ഞു കിടക്കുന്ന ഭൂമി പാർക്കിങ്ങിനായി നൽകുന്നവർക്ക് ഇളവുണ്ടാകും. സ്ഥലമുടമകൾക്ക് 100 ശതമാനം വരെ നികുതിയിളവും പരിഗണയിൽ.
പുതിയ പാർക്കിംഗ് നയവുമായി ഗ്രേറ്റർ ബാംഗ്ലൂർ അതോറിറ്റി
