2 5

ഒരേ ഫോണ്‍ നമ്പര്‍ രണ്ട് ഫോണുകളിലായി ഉപയോഗിക്കാവുന്ന പുതിയ ഫീച്ചറുമായി ആപ്പിള്‍. ഐഫോണ്‍ ഹാന്‍ഡോഫ് എന്ന് വിളിക്കപ്പെടുന്ന ഈ ഫീച്ചര്‍ ഐഫോണിലെ സെറ്റിംഗ്‌സ് ആപ്പിലെ സെല്ലുലാര്‍ എന്ന ഓപ്ഷന്‍ വഴിയാണ് സജ്ജീകരിക്കേണ്ടത്. രണ്ട് ഫോണുകളില്‍ ഒന്ന് പ്രധാന ഉപകരണമായി തിരഞ്ഞെടുക്കണം. ഈ ഫോണിലാണ് ഇ-സിം സജ്ജീകരിക്കുക. രണ്ടാമത്തെ ഫോണില്‍ കമ്പാനിയന്‍ ഇ-സിം ആണുണ്ടാവുക. പ്രൈമറി ഐഫോണിലൂടെയാവും ഈ ഫീച്ചറിന്റെ തുടര്‍ന്നുള്ള സെറ്റിങ്‌സ് നിയന്ത്രിക്കേണ്ടത്. സെറ്റിങ്‌സ് പൂര്‍ത്തിയായാല്‍, നിങ്ങള്‍ ഏത് ഫോണ്‍ ആണോ കയ്യിലെടുത്ത് അണ്‍ലോക്ക് ചെയ്യുന്നത് ആ ഫോണിലേക്ക് നമ്പര്‍ ഓട്ടോമാറ്റിക് ആയി മാറും. ആ ഫോണിലേക്കായിരിക്കും ഫോണ്‍ വിളികളും സന്ദേശങ്ങളും എത്തുക. ഇങ്ങനെ നമ്പര്‍ മാറുമ്പോള്‍ അതിന്റെ അറിയിപ്പ് ഡൈനാമിക് ഐലന്റില്‍ തെളിയും. കൂടാതെ, ഈ സമയത്ത് നിങ്ങള്‍ ഉപയോഗിച്ചുകൊണ്ടിരിക്കുന്ന ഉപകരണത്തെ അടിസ്ഥാനമാക്കിയായിരിക്കും നിങ്ങളുടെ ലൊക്കേഷന്‍ ഷെയറിങ് പ്രവര്‍ത്തിക്കുക. ടെലികോം സേവനദാതാക്കളുടെ പിന്തുണയോടെ മാത്രമേ ഈ ഫീച്ചര്‍ ഉപയോക്താക്കളിലേക്ക് എത്തിക്കാനാവൂ.

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *