അമേരിക്കൻ സമ്പദ് വ്യവസ്ഥയെ കറുത്ത ദിനങ്ങൾ കാത്തിരിക്കുന്നുവെന്നും ഇന്ധനമുൾപ്പടെ കരുതിവെയ്ക്കുന്നതാണ് നല്ലതെന്നും ഇറാന്റെ മുന്നറിയിപ്പ്. പല മേഖലകളിലായി തിരിച്ചടി നൽകുന്ന വിധമുള്ള പ്രതിരോധത്തിലേക്ക് മാറിയതായാണ് ഇറാൻ വൈസ് പ്രസിഡണ്ട് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.
പിഎം ശ്രീയിൽനിന്ന് പിൻമാറാനാകില്ലെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. വിദ്യാഭ്യാസ വകുപ്പിന് കേന്ദ്ര സഹായം കിട്ടില്ലെന്നും സതീശൻ വ്യക്തമാക്കി. പിഎം ശ്രീ നടപ്പാക്കരുതെന്ന് എഐസിസി ജനറൽ സെക്രട്ടറി ദീപ ദാസ് മുൻഷി ആവശ്യപ്പെട്ടിരുന്നു. പാർട്ടിയിൽ കൂടിയാലോചനയില്ലെന്ന ദീപ ദാസ് മുൻഷിയുടെ വിമർശനവും മുഖ്യമന്ത്രി തള്ളി.
പാർട്ടി-സർക്കാർ ഏകോപന സമിതിയുണ്ടാക്കണമെന്ന് എഐസിസി ജനറൽ സെക്രട്ടറി ദീപ ദാസ് മുൻഷി. പിഎംശ്രീ നടപ്പാക്കരുതെന്നും ദീപാദാസ് വ്യക്തമാക്കി. രാഷ്ട്രീയ കാര്യ സമിതിയിലാണ് ദീപ ദാസ് മുൻഷിയുടെ അഭിപ്രായ പ്രകടനം.
സംസ്ഥാനത്ത് ലഹരി മാഫിയകള്‍ക്കെതിരെ പോലീസ് ശക്തമായി മുന്നോട്ടുകൊണ്ടുപോകുന്ന ‘ഓപ്പറേഷന്‍ തൂഫാന്‍’ നടപടികള്‍ക്ക് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ച് സര്‍ക്കാറിന്റെ സുപ്രധാന തീരുമാനങ്ങള്‍. ലഹരിമരുന്ന് കേസുകളുടെ (എന്‍.ഡി.പി.എസ്) വിചാരണ വേഗത്തിലാക്കുന്നതിനും കേസുകള്‍ കെട്ടിക്കിടക്കുന്നത് ഒഴിവാക്കുന്നതിനുമായി സംസ്ഥാനത്ത് മൂന്ന് പുതിയ പ്രത്യേക കോടതികള്‍ ആരംഭിക്കാന്‍ തീരുമാനിച്ചതായി മുഖ്യമന്ത്രി അറിയിച്ചു.
തളിപ്പറമ്പ്, പയ്യന്നൂർ പ്രസംഗങ്ങളിലെ പരാമർശങ്ങളിൽ പിണറായി വിജയനെ ന്യായീകരിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. ജനങ്ങൾ എങ്ങനെ തെറ്റിദ്ധരിക്കപ്പെട്ടു എന്നുള്ള കാര്യങ്ങളാണ് പിണറായി വിശദീകരിച്ചതെന്നും പറഞ്ഞതെല്ലാം ശരിയാണെന്നും എംവി ഗോവിന്ദൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും മോർഫ് ചെയ്ത അശ്ലീല ദൃശ്യങ്ങൾ പ്രചരിപ്പിച്ചതിന് കൊച്ചിയിൽ വിദ്യാർത്ഥിക്കെതിരെ കേസ്. തൃക്കാക്കര ഭാരത്‍മാതാ കോളേജ് വിദ്യാർത്ഥി ശ്രീഹരിക്കെതിരെയാണ് കേസെടുത്തത്. ശ്രീഹരിയെ തൃക്കാക്കര പൊലീസ് കസ്റ്റഡിയിലെടുത്തു.
സര്‍ക്കാരിന്റെ നൂറുദിനം ഗംഭീര വിജയമായിരുന്നെന്ന് ഇന്ദിരാഭവനില്‍ ചേര്‍ന്ന രാഷ്ട്രീയകാര്യ സമിതിയോഗം വിലയിരുത്തിയെന്ന് കെ പി സി സി പ്രസിഡന്റ് സണ്ണി ജോസഫ് പത്രസമ്മേളനത്തില്‍ ചൂണ്ടിക്കാട്ടി. ജനങ്ങള്‍ പൂര്‍ണ തൃപ്തരാണ്. ഓണാഘോഷ പരിപാടികള്‍ ഗംഭീരമാക്കി. ഭക്ഷ്യവസ്തുക്കള്‍ സുലഭമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു.
പിഎം ശ്രീ പദ്ധതി കേരളത്തിന്റെ മതേതര സ്വഭാവം മുൻനിർത്തി നടപ്പാക്കുമെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്. സർക്കാരിന്റെ 100 ദിന പ്രകടനത്തിൽ സംതൃപ്തി രേഖപ്പെടുത്തിയ അദ്ദേഹം, റെയിൽവേ ഡിവിഷൻ സമരം തുടരുമെന്നും സിപിഎം, ബിജെപി നിലപാടുകളെ വിമർശിക്കുകയും ചെയ്തു.
വീടിന് മുന്നിൽ ‘ജീപ്പ് പൊലീസ് സ്റ്റേഷൻ’ പ്രവർത്തിക്കുന്നുവെന്ന വാർത്തകൾ തള്ളി പിണറായി വിജയൻ. സുരക്ഷയുടെ ഭാഗമായുള്ള ഔട്ട്‌പോസ്റ്റ് മാത്രമാണിതെന്നും ഗതാഗതയോഗ്യമല്ലാത്ത ജീപ്പ് അവിടെനിന്ന് മാറ്റാത്തതിന് മറുപടി പറയേണ്ടത് പോലീസാണെന്നും അദ്ദേഹം വ്യക്തമാക്കി.
തിരുവോണ ദിവസം ശബരിമലയിൽ തിരുവോണ സദ്യ മുടങ്ങാൻ കാരണം ദേവസ്വം ബോർഡിന്റെ ആസൂത്രണം ഇല്ലായ്മ. സ്പോൺസർമാരെ ഒഴിവാക്കി തിരുവോണ സദ്യ നടത്തിപ്പ് ദേവസ്വം ബോർഡ് നേരിട്ട് ഏറ്റെടുത്തെങ്കിലും നടത്തിപ്പിൽ വീഴ്ച സംഭവിച്ചതാണ് സദ്യ മുടങ്ങാൻ കാരണം. തിരുവോണ ദിവസം അന്നദാന മണ്ഡപത്തിൽ എത്തിയ ഭക്തർക്ക് പതിവുപോലെ പുലാവ് നൽകി
ആലപ്പുഴയിൽ മോഷ്ടിച്ച ബൈക്കിൽ അമിതവേഗതയിൽ സഞ്ചരിച്ച മൂന്നംഗ സംഘം അപകടത്തിൽപ്പെട്ട് രണ്ട് യുവാക്കൾ മരിച്ചു. മണ്ണഞ്ചേരി അമ്പനാകുളങ്ങര കിഴക്ക് കോളഭാഗം സൂര്യോദയം വീട്ടിൽ കെ ബി പ്രമോദിന്റെ വീട്ടുമുറ്റത്ത് വെച്ചിരുന്ന ബൈക്കിന്‍റെ ഹാന്‍റൽ ലോക്ക് പൊട്ടിച്ച് മോഷ്ടിച്ച് കടന്നുകളയുന്നതിനിടെയാണ് ദുരന്തം.
കാലടി സംസ്കൃത സർവകലാശാല വിസിക്കെതിരായ പ്രതിഷേധത്തിൽ പങ്കെടുത്ത 17 വിദ്യാർത്ഥികളുടെ അറസ്റ്റ് രണ്ടാഴ്ച തടഞ്ഞ് ഹൈക്കോടതി. എസ്എഫ്ഐ പ്രവർത്തകരായ വിദ്യാർത്ഥികൾ നൽകിയ ഹർജിയിലാണ് ഹൈക്കോടതി നടപടി. കേസിൽ പൊലീസ് റിപ്പോർട്ട് ആവശ്യപ്പെട്ട കോടതി ജാമ്യഹർജിയിൽ വിശദമായ വാദം കേൾക്കാൻ മാറ്റി.
സെക്രട്ടറിയേറ്റ് മാർച്ചിനിടെ പൊലീസിനെ ആക്രമിച്ച കേസിൽ ഒരു എസ്എഫ്ഐ പ്രവർത്തകൻ അറസ്റ്റിൽ. തിരുവനന്തപുരം എസ്എഫ്ഐ ജില്ലാ സെക്രട്ടറിയേറ്റ് അംഗം മനേഷിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. വധശ്രമത്തിനാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.
കേരള പോലീസ് ‘വൈറ്റ്ലൈന്‍ – ലൈഫ്ലൈന്‍’ എന്ന പേരില്‍ നടത്തിയ സ്പെഷ്യല്‍ ഡ്രൈവില്‍ സീബ്രാ ക്രോസിംഗ് നിയമലംഘനങ്ങള്‍ക്ക് 1038 വാഹനങ്ങള്‍ക്കെതിരെ നടപടിയെടുത്തു. കാല്‍നടയാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാന്‍ ലക്ഷ്യമിട്ട ഡ്രൈവില്‍ 2,50,631 രൂപ പിഴ ചുമത്തി. സമാനമായ പരിശോധനകള്‍ തുടരുമെന്നും പോലീസ് അറിയിച്ചു.
കാന്തപുരത്തിന്‍റെ സ്ത്രീവിരുദ്ധ പരാമർശത്തിൽ പ്രതികരിക്കാനില്ലെന്ന് തദ്ദേശ വകുപ്പ് മന്ത്രി കെ എം ഷാജി ആവർത്തിച്ചു. മനപ്പൂർവം പ്രകോപനം ഉണ്ടാക്കി പ്രതികരണം നടത്താൻ താല്പര്യമില്ലെന്നും പ്രധാന വിഷയങ്ങൾ ചർച്ച ചെയ്യട്ടെയെന്നും അദ്ദേഹം പറഞ്ഞു
ബാറുടമകളിൽ നിന്ന് കൈക്കൂലി വാങ്ങിയെന്ന പരാതിയിൽ അശോക് കുമാറിനെതിരെ വിജിലൻസ് അന്വേഷണത്തിന് ശുപാർശ. അന്വേഷണം വേണമെന്ന് എക്സൈസ് കമ്മീഷണർ. അശോക് കുമാറിനെതിരെ അന്വേഷണം ആവശ്യപ്പെട്ട് വിജിലൻസ് ഡയറക്ടർക്ക് കത്ത് നൽകി.
ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പങ്കെടുത്ത യോഗത്തിൽ നിന്നും ക്രിമിനൽ കേസിലെ പ്രതിയായ ഡിസിസി ജനറൽ സെക്രട്ടറിയെ പൊലീസ് ഒഴിവാക്കി. നെയ്യാറ്റിൻകര നിയമസഭ മണ്ഡലത്തിൽപ്പെട്ട വിദ്യാർത്ഥികളെ ആദരിക്കുന്ന ചടങ്ങിൽ നിന്നാണ് ഡിസിസി ജനറൽ സെക്രട്ടറിയായ ജോസ് ഫ്ലാങ്ക്ളിനെ ഒഴിവാക്കിയത്.
പൈലറ്റിന് ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ടതോടെ ദോഹ-ബെംഗളൂരു ഇൻഡിഗോ വിമാനം മസ്കറ്റിലേക്ക് വഴിതിരിച്ചുവിട്ടു. വ്യാഴാഴ്ച പുലർച്ചെ ദോഹയിൽനിന്ന് ബെംഗളൂരുവിലേക്ക് യാത്രതിരിച്ച ഇൻഡിഗോയുടെ 6E 1302 എയർബസ് A320NEO വിമാനമാണ് മസ്കറ്റിൽ അടിയന്തരമായി ഇറക്കിയത്.
ഉഷ്ണമേഖലാ പസഫിക് സമുദ്രത്തിലെ അസാധാരണമായ ഉയർന്ന താപനില എൽ നിനോ കൂടുതൽ ശക്തിപ്പെടാനുള്ള അനുകൂല സാഹചര്യമാണ് നിലവിലുള്ളതെന്ന് ലോക കാലാവസ്ഥ സംഘടനയുടെ മുന്നറിയിപ്പ്.
കോക്രോച് ജനതാ പാർട്ടിയിൽ (സിജെപി) ഭിന്നത രൂക്ഷമായതിനെ തുടർന്ന് മനീഷ് ബ്രഹ്മഭട്ടിന്റെ നേതൃത്വത്തിൽ ‘കോക്രോച് ജനതാ പാർട്ടി ഡെമോക്രാറ്റിക്’ എന്ന പേരിൽ പുതിയ പാർട്ടി രൂപീകരിച്ചു. സിജെപി ‘ടീം കെജ്രിവാൾ’ ആയി മാറിയെന്നും ബ്രഹ്മഭട്ട് ആരോപിച്ചു
ഇന്ത്യൻ നയതന്ത്ര പ്രതിനിധികൾ കർണാടകയിൽ ഉന്നതതല കൂടിക്കാഴ്ചകൾ നടത്തി. സാങ്കേതികവിദ്യ, നിക്ഷേപം, ഇന്നൊവേഷൻ തുടങ്ങിയ മേഖലകളിൽ ആഗോള പങ്കാളിത്തം ഉറപ്പാക്കുകയായിരുന്നു ലക്ഷ്യം. സന്ദർശനത്തിലൂടെ കർണാടകയെ യുഎസ് വെസ്റ്റ് കോസ്റ്റ് പോലുള്ള ആഗോള സാങ്കേതിക കേന്ദ്രങ്ങളുമായി ബന്ധിപ്പിക്കാനുള്ള സാധ്യതകൾ ആരാഞ്ഞു.
ചെന്നൈ നഗരത്തിന്റെ മുഖച്ഛായ മാറ്റുന്ന വമ്പൻ പ്രഖ്യാപനങ്ങളുമായി തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ്. ചെന്നൈയിൽ പുതിയ നിയമസഭ-സെക്രട്ടറിയേറ്റ് സമുച്ചയം, ലോകനിലവാരത്തിലുള്ള ഒളിമ്പിക് സിറ്റി, ഫോർമുല വൺ റേസിങ് ഉൾപ്പെടെ നടത്താനായി മോട്ടോർ സ്പോർട്സ് സിറ്റി എന്നിവയാണ് മുഖ്യമന്ത്രി പ്രഖ്യാപിച്ചത്.
കേരള ഹൗസിലെ നിയമഓഫീസിലെ ഔദ്യോഗിക രേഖകൾ മോഷണംപോയെന്ന് പരാതി. ദില്ലി പൊലീസിലാണ് പരാതി നൽകിയിരിക്കുന്നത്. നിയമവിഭാഗം ഡെപ്യൂട്ടി സെക്രട്ടറി ഷണ്മുവതി തിലക് മാർഗ് പോലീസിലാണ് പരാതി നൽകിയത്.
തെലങ്കാന സംസ്ഥാന മന്ത്രിസഭയിൽ നിന്ന് മന്ത്രി കൊണ്ട സുരേഖയെ ഉടൻ പുറത്താക്കാൻ മുഖ്യമന്ത്രി എ രേവന്ത് റെഡ്ഡി തീരുമാനിച്ചു. മുഖ്യമന്ത്രിയെയും മറ്റ് കോൺഗ്രസ് നേതാക്കളെയും വിമർശിച്ച് സുരേഖയുടെ മകൾ നടത്തിയ വിവാദ പരാമർശങ്ങളെ തുടർന്ന് പാർട്ടിക്കുള്ളിൽ ഉടലെടുത്ത കടുത്ത ഭിന്നതയാണ് നാടകീയമായ ഈ നടപടിയിലേക്ക് നയിച്ചത്.
പൈലറ്റിന് ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ടതോടെ ദോഹ-ബെംഗളൂരു ഇൻഡിഗോ വിമാനം മസ്കറ്റിലേക്ക് വഴിതിരിച്ചുവിട്ടു. വ്യാഴാഴ്ച പുലർച്ചെ ദോഹയിൽനിന്ന് ബെംഗളൂരുവിലേക്ക് യാത്രതിരിച്ച ഇൻഡിഗോയുടെ 6E 1302 എയർബസ് A320NEO വിമാനമാണ് മസ്കറ്റിൽ അടിയന്തരമായി ഇറക്കിയത്.
റഷ്യ-യുക്രൈൻ യുദ്ധം അവസാനിപ്പിക്കാൻ സഹായം വാഗ്ദാനം ചെയ്ത് ഇന്ത്യ. യുക്രൈൻ സന്ദർശനത്തിനിടെ കേന്ദ്ര വിദേശകാര്യ മന്ത്രി എസ്. ജയശങ്കറാണ് യുദ്ധം അവസാനിപ്പിക്കാൻ ഏതുരീതിയിലുള്ള സഹായവും ചെയ്യാൻ ഇന്ത്യ തയ്യാറാണെന്ന് അറിയിച്ചത്.
ആഗോള രാഷ്ട്രീയ അസ്ഥിരത കണക്കിലെടുത്ത്, നെതർലാൻഡ്സ് സെൻട്രൽ ബാങ്ക് തങ്ങളുടെ സ്വർണ്ണശേഖരത്തിന്‍റെ ഒരു വലിയ ഭാഗം വടക്കേ അമേരിക്കയിൽ നിന്ന് ലണ്ടനിലേക്ക് മാറ്റി. അടിയന്തര സാഹചര്യങ്ങളിൽ സ്വർണ്ണത്തിന്‍റെ കൈമാറ്റക്ഷമതയും വ്യാപാര സാധ്യതകളും വർദ്ധിപ്പിക്കുകയാണ് ഈ നീക്കത്തിലൂടെ ലക്ഷ്യമിടുന്നത്
കേരള സൈക്ലിംഗ് അസോസിയേഷൻ സംഘടിപ്പിക്കുന്ന 23-ാമത് സംസ്ഥാന മൗണ്ടന്‍ സൈക്ലിങ് ചാംപ്യന്‍ഷിപ് വിളപ്പില്‍ശാലയില്‍ നടക്കും. മുൻപ് മാലിന്യസംസ്‌കരണ പ്ലാന്റ് നിലനിന്നിരുന്ന ഇവിടെ സെപ്തംബര്‍ 5, 6 തീയ്യതികളിലായി നടക്കുന്ന മത്സരത്തിൽ കേരളത്തിലെ വിവിധ ജില്ലകളിൽ നിന്നുള്ള താരങ്ങൾ പങ്കെടുക്കും.
