കുട്ടികളുടെ ടിഫിന്‍ ബോക്സില്‍ ഒഴിവാക്കേണ്ട ചില ഭക്ഷണങ്ങളുണ്ട്. കൊടുക്കുന്ന ഭക്ഷണം കുട്ടിക്ക് ഇഷ്ടമുളളതും രുചികരവും ഒപ്പം ആരോഗ്യകരവും ആയിരിക്കണം. മാത്രമല്ല ദിവസം മുഴുവന്‍ നിലനില്‍ക്കുന്ന ഊര്‍ജം നല്‍കുന്നതും ആയിരിക്കണം. ലഞ്ച്ബോക്സില്‍ നിന്ന് ഒഴിവാക്കേണ്ട ഭക്ഷണങ്ങള്‍ ഇവയാണ്. ഇന്‍സ്റ്റന്റ് നൂഡില്‍സിന്റെ രുചി ഇഷ്ടമില്ലാത്ത കുട്ടികളില്ല. എന്നാല്‍ ഇത് മൈദ കൊണ്ട് ഉണ്ടാക്കിയതും പ്രിസര്‍വേറ്റീവുകള്‍ ധാരാളം അടങ്ങിയതുമാണ്. മാത്രമല്ല പോഷകഗുണങ്ങള്‍ വളരെ കുറവുമാണ്. കാലറി കുറഞ്ഞതും നാരുകളും പ്രോട്ടീനും കുറഞ്ഞതുമായ നൂഡില്‍സില്‍ ധാരാളം കൊഴുപ്പും സോഡിയം, കാര്‍ബ്സ്, ചില മൈക്രോന്യൂട്രിയന്റുകള്‍ എന്നിവയും ഉണ്ട്. അതുകൊണ്ടു തന്നെ നൂഡില്‍സ് ലഞ്ച്ബോക്സില്‍ നിന്ന് ഒഴിവാക്കാം. പലപ്പോഴും തലേന്നത്തെ ചോറോ ബാക്കി വന്ന അത്താഴമോ ഒക്കെ കുട്ടികളുടെ ലഞ്ച്ബോക്സില്‍ നിറയ്ക്കും. ഉച്ചയാകുമ്പോഴേക്കും ഈ ഭക്ഷണം രുചി നഷ്ടപ്പെട്ടതും പലപ്പോഴും കേടാകും എന്നും ഇവര്‍ മനസ്സിലാക്കുന്നില്ല. മാത്രമല്ല ഭക്ഷ്യവിഷബാധയ്ക്കും ഇത് കാരണമാകും. വറുത്ത ഭക്ഷണങ്ങള്‍ രുചികരം തന്നെ. മിക്ക കുട്ടികള്‍ക്കും അവ ഇഷ്ടവുമാണ്. എന്നാല്‍ ആരോഗ്യത്തിന് ഇത് അത്ര നല്ലതല്ല. ഫ്രഞ്ച്ഫ്രൈസ്, ഉരുളക്കിഴങ്ങ് വറുത്തത്, ഫ്രൈഡ് ചിക്കന്‍ നഗ്ഗറ്റ്സ് ഇവയിലെല്ലാം അനാരോഗ്യകരമായ കൊഴുപ്പുകള്‍ അടങ്ങിയിട്ടുണ്ട്. ഇത് ശരീരഭാരം കൂട്ടുകയും ഉദരപ്രശ്നങ്ങള്‍ക്ക് കാരണമാകുകയും ചെയ്യും. മധുരമുള്ള ജെല്ലി, മിഠായികള്‍ ഇവയെല്ലാം കുട്ടികളെ സന്തോഷിപ്പിക്കും. എന്നാല്‍ ഇവയെല്ലാം റിഫൈന്‍ഡ് ഷുഗര്‍ ധാരാളം അടങ്ങിയതാണെന്നു മാത്രമല്ല ആരോഗ്യത്തിനു ഹാനികരമായ രാസവസ്തുക്കള്‍ അടങ്ങിയ പ്രിസര്‍വേറ്റീവുകള്‍ ചേര്‍ന്നതുമാണ്. ഇവയ്ക്കു പകരം ഫ്രഷ് പഴങ്ങളും ബെറിപ്പഴങ്ങളും നല്‍കാം. ഇവയില്‍ പോഷകങ്ങളും നാച്വറല്‍ ഷുഗറും അടങ്ങിയിട്ടുണ്ട്. രാവിലെ കുട്ടികള്‍ക്ക് ടിഫിന്‍ ബോക്സില്‍ കൊടുത്തുവിടാന്‍ ഏറ്റവും എളുപ്പമുള്ളതാണ് സാന്‍ഡ് വിച്ചും സാലഡും മയൊണൈസും. എന്നാല്‍ ഇത് ഉച്ചഭക്ഷണസമയത്തു മാത്രമല്ല പൂര്‍ണമായും അനാരോഗ്യകരമാണ്. കൊഴുപ്പ് വളരെ കൂടുതല്‍ അടങ്ങിയ മയൊണൈസ് ഒരു സ്പൂണില്‍ ഏതാണ്ട് 100 കാലറി ഉണ്ട്. ഇത് എന്തുവന്നാലും ഒഴിവാക്കേണ്ട ഭക്ഷണമാണ്. ടിഫിന്‍ ബോക്സില്‍ എന്താണ് വേണ്ടത്? പഴങ്ങള്‍, പച്ചക്കറികള്‍, ചീസ്, പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണം, ആവിയില്‍ പുഴുങ്ങിയ ഭക്ഷണം ഇവയെല്ലാം ടിഫിന്‍ ബോക്സില്‍ ഉള്‍പ്പെടുത്താം.
കുട്ടികളുടെ ടിഫിന്‍ ബോക്സില്‍ നൂഡില്‍സ് വേണ്ട!
