ലോക റിക്കാര്‍ഡിട്ട് ഗിന്നസ് ബുക്ക് ഓഫ് വേള്‍ഡ് റെക്കോര്‍ഡ്സില്‍ ഇടം പിടിച്ച ഒട്ടേറെ പ്രഗല്ഭരെ നാം കണ്ടിട്ടുണ്ട്. ഇപ്പോഴിതാ ഒരു പശു ലോക റിക്കാര്‍ഡിട്ട് ഗിന്നസ് ബുക്കില്‍ മേയുകയാണ്. ഇന്ത്യന്‍ ഗോമാതാവല്ല. അമേരിക്കയിലെ നെബ്രാസ്കയിലുള്ള പശുവാണ്. ഗോസ്റ്റ് എന്നാണു ഈ പശുവിന്റെ പേര്. വെറും 60 സെക്കന്‍ഡില്‍ വ്യത്യസ്തങ്ങളായ പത്തു കാര്യങ്ങള്‍ ചെയ്യാന്‍ മിടുക്കുള്ള പശു എന്ന നിലയിലാണ് ഗോസ്റ്റ് പശു ലോക റിക്കാര്‍ഡിട്ടത്. അതിഥികളെ സ്വീകരിക്കും, വട്ടംകറങ്ങും, പടിയില്‍ കയറും എന്നിങ്ങനെ ചുംബനം നല്കുന്നതു വരെയുള്ള പത്തു കാര്യങ്ങള്‍ ഒരു മിനിറ്റിനകം ഈ പശു ചെയ്യും. അമേരിക്കയിലെ നെബ്രാസ്കയിലുള്ള മേഗന് റെയ്മാന് എന്ന സ്ത്രീയാണ് ഈ പശുവിന്റെ പരിശീലക. മേഗന് റെയ്മാന്റെ നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ച് ഗോസ്റ്റ് പ്രവര്‍ത്തിക്കുന്നതിന്റെ വീഡിയോയാണ് യൂട്യൂബില്‍ ശ്രദ്ധിക്കപ്പെട്ടത്. ഒരു മിനിറ്റിനുള്ളില്‍ 10 നിര്ദ്ദേശങ്ങളോടാണ് പശു കൃത്യമായി പ്രതികരിക്കുന്ന ഗിന്നസ് ബുക്കിന്റെ വീഡിയോ വൈറലായി. നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ചു പ്രവര്‍ത്തിച്ച ഓരോ തവണയും പശുവിനു മേഗന് റെയ്മാന് പ്രിയപ്പെട്ട ഭക്ഷണം കഴിക്കാന്‍ കൊടുക്കുന്നുതും വീഡിയോയില്‍ കാണാം. പശു പാലും ചാണകവും മാത്രമല്ല ലോക റിക്കാര്‍ഡും തരും.
ലോക റിക്കാര്‍ഡിട്ട പശു
