◾മഹാരാഷ്ട്രയിലെ രാഷ്ട്രീയ അട്ടിമറികളില്‍ അമ്പരന്ന് രാജ്യത്തെ പ്രതിപക്ഷ കക്ഷി നേതാക്കള്‍. എന്‍സിപിയെ പിളര്‍ത്തി പകുതിയിലേറെ എംഎല്‍എമാരുമായി എന്‍സിപി നേതാവ് അജിത് പവാര്‍ ബിജെപി സര്‍ക്കാരില്‍ ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത് ഇന്ത്യന്‍ രാഷ്ട്രീയത്തെ ഒന്നാകെ ഞെട്ടിച്ചു. 29 എംഎല്‍എമാരുമൊത്തു രാജ്ഭവനിലെത്തി സത്യപ്രതിജ്ഞ ചെയ്ത അജിത് പവാറിനൊപ്പം എട്ട് എന്‍സിപി നേതാക്കള്‍ മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു. തനിക്കൊപ്പം 40 എംഎല്‍എമാരുണ്ടെന്നാണ് ശരത് പവാറിന്റെ സഹോദര പുത്രനായ അജിത് പവാര്‍ അവകാശപ്പെടുന്നത്. എന്‍സിപിക്ക് ആകെ 53 എംഎല്‍എമാരാണ് ഉണ്ടായിരുന്നത്. ഭൂരിപക്ഷം എംഎല്‍എമാരും […]
തലസ്ഥാന വിവാദത്തിൽ ഇടപെട്ട് കോൺഗ്രസ്
തലസ്ഥാന വിവാദത്തിൽ ഇടപെട്ട് കോൺഗ്രസ്. സ്വകാര്യ ബില്ലുകളും പ്രമേയങ്ങളും പാർട്ടി അറിയണമെന്ന് എംപിമാർക്ക് കോൺഗ്രസ് നിർദ്ദേശം നല്‍കി. കെ സി വേണുഗോപാലാണ് നിർദ്ദേശം നൽകിയത്. ഹൈബി ഈഡന്റെ ബിൽ വിവാദമായ പശ്ചാത്തലത്തിലാണ് കോൺഗ്രസ് ഇടപെടൽ നടത്തിയിരിക്കുന്നത്. കേരളത്തിന്‍റെ തലസ്ഥാനം തിരുവനന്തപുരത്ത് നിന്നും കൊച്ചിയിലേക്ക് മാറ്റണമെന്ന ഹൈബി ഈഡന്‍ എംപിയുടെ സ്വകാര്യ ബില്ലിലെ ആവശ്യത്തിനെതിരെ കെ.മുരളീധരന്‍ എംപി രംഗത്ത് എത്തിയിരുന്നു.
ജിയോ കേരളത്തില്‍ 49,000 പുതിയ വരിക്കാരെ നേടി!
ടെലികോം റെഗുലേറ്ററി അതോറിറ്റി ഒഫ് ഇന്ത്യയുടെ (ട്രായ്) പുതിയ കണക്കുകള്‍ പ്രകാരം ജിയോ കേരളത്തില്‍ 49,000 വരിക്കാരെ നേടി. അതേസമയം സംസ്ഥാനത്തെ മൊത്തം മൊബൈല്‍ കണക്ഷനുകളുടെ എണ്ണം 1.64 ലക്ഷം കുറഞ്ഞ് 42.24 ദശലക്ഷമായി. ദേശീയതലത്തില്‍ ജിയോ 3.04 ദശലക്ഷത്തിലധികം പുതിയ വരിക്കാരെ സ്വന്തമാക്കി. എയര്‍ടെല്‍ കേരളത്തില്‍ 12,000 പുതിയ വരിക്കാരെയും ദേശീയ തലത്തില്‍ ഏകദേശം 76,000 വരിക്കാരെയും നേടിയിട്ടുണ്ട്. വോഡഫോണ്‍ ഐഡിയക്ക് കേരളത്തില്‍ 1.15 ലക്ഷം ഉപഭോക്താക്കളെയും രാജ്യവ്യാപകമായി 2.99 ദശലക്ഷം ഉപയോക്താക്കളെയും നഷ്ടപ്പെട്ടതായും ട്രായ് […]
‘കിഷ്‌കിന്ധാ കാണ്ഡം’ ഒളപ്പമണ്ണ മനയില്‍
ആസിഫ് അലി നായകനാകുന്ന പുതിയ ചിത്രമാണ് ‘കിഷ്‌കിന്ധാ കാണ്ഡം’. അപര്‍ണ ബാലമുരളിയാണ് ആസിഫിന്റെ നായികയായി ചിത്രത്തില്‍ എത്തുന്നത്. ദിന്‍ജിത്ത് അയ്യ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഇത്. ചേര്‍പ്പുളശ്ശേരിക്കടുത്ത്, വെള്ളിനേഴി ഒളപ്പമണ്ണ മനയില്‍ ആസിഫ് അലിയും അപര്‍ണാ ബാലമുരളിയും പ്രധാന വേഷങ്ങളില്‍ എത്തുന്ന ‘കിഷ്‌കിന്ധാ കാണ്ഡം’ എന്ന ചിത്രത്തിന്റെ ചിത്രീകരണം ആരംഭിച്ചു. ജോബി ജോര്‍ജാണ് ചിത്രം നിര്‍മിക്കുന്നത്. ഗുഡ്‌വില്‍ എന്റര്‍ടൈന്‍മെന്റിന്റെ ഇരുപത്തിയാറാമത്തെ ചിത്രമാണ് ‘കിഷ്‌കിന്ധാ കാണ്ഡം’. ആസിഫ് അലി, അപര്‍ണ്ണാ ബാലമുരളി, അശോകന്‍, വിജയരാഘവന്‍, ജഗദീഷ്, മേജര്‍ രവി, […]
മണിച്ചിത്രത്താഴിന്റെ തമിഴ് പതിപ്പ് ‘ചന്ദ്രമുഖി 2’ റിലീസിന്
ഹൗസായ ലൈക്ക പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സുഭാസ്‌കരന്‍ നിര്‍മ്മിച്ച്, രാഘവ ലോറന്‍സ്, കങ്കണ റണാവത്ത് എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തുന്ന ബിഗ് ബജറ്റ് ചിത്രം ‘ചന്ദ്രമുഖി 2’ റിലീസിന്. സെപ്റ്റംബര്‍ 19 വിനായക ചതുര്‍ഥി ദിനത്തില്‍ ലോകമെമ്പാടും ചിത്രം പ്രദര്‍ശനത്തിനെത്തും. പി.വാസു സംവിധാനം നിര്‍വ്വഹിക്കുന്ന ഈ ചിത്രം 18 വര്‍ഷം മുമ്പ് ബോക്‌സോഫീസില്‍ ചരിത്രം സൃഷ്ടിച്ച ‘ചന്ദ്രമുഖി’യുടെ തുടര്‍ച്ചയാണ്. മലയാളം ചിത്രമായ മണിച്ചിത്രത്താഴിന്റെ തമിഴ് പതിപ്പായിരുന്നു ചന്ദ്രമുഖി. രജനീകാന്ത്, ജ്യോതിക, പ്രഭു, നയന്‍താര എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച ചന്ദ്രമുഖി […]
മാമന്നന്റെ സംവിധായകന് മിനികൂപ്പര്‍ നല്‍കി ഉദയനിധി സ്റ്റാലിന്‍
മാമന്നന്റെ വന്‍ വിജയം ആഘോഷിക്കുന്നതിന്റെ ഭാഗമായി സംവിധായകന്‍ മാരിസെല്‍വരാജിന് മിനിയുടെ ആഡംബര കാര്‍ സമ്മാനമായി നല്‍കി നടനും നിര്‍മാതാവുമായ ഉദയനിധി സ്റ്റാലിന്‍. എക്‌സ്‌ഷോറൂം വില ഏകദേശം 48.10 ലക്ഷം രൂപ വരുന്ന കണ്‍ട്രിമാനാണ് സമ്മാനമായി നല്‍കിയത്. രണ്ടു ലിറ്റര്‍ പെട്രോള്‍ എന്‍ജിന്‍ ഉപയോഗിക്കുന്ന കാറിന് 178 ബിഎച്ച്പി കരുത്തും 280 എന്‍എം ടോര്‍ക്കുമുണ്ട്. നൂറ് കിലോമീറ്റര്‍ വേഗം കടക്കാന്‍ 7.5 സെക്കന്‍ഡ് മാത്രം മതി കരുത്തന്. സൂപ്പര്‍ ഹിറ്റായി മുന്നേറുന്ന ചിത്രത്തില്‍ ഉദയനിധി സ്റ്റാലിന്‍, വടിവേലു, ഫഹദ് […]
ദക്ഷിണാഫ്രിക്കന്‍ യാത്രാപുസ്തകം
2022 ല്‍ യാത്രാവിവരണത്തില്‍ കേരള സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ച കൃതി. പത്രപ്രവര്‍ത്തകനും കഥാകൃത്തുമായ സി അനൂപ് നടത്തിയ യാത്രാപുസ്തകമാണ് ദക്ഷിണാഫ്രിക്കന്‍ യാത്രാപുസ്തകം. ജോഹന്നസ്ബര്‍ഗില്‍ തുടങ്ങി പീറ്റര്‍ മാരിസ്ബര്‍ഗിലൂടെ നാം കേപ് ടൗണിലെത്തുമ്പോള്‍ ‘തെന്നാഫ്രിക്ക’ നമ്മെ അത്ഭുതപ്പെടുത്തും. അധികാരത്തിന്റെ നഖമൂര്‍ച്ചയില്‍ സാധാരണ മനുഷ്യന്റെ രക്തം ഊറ്റിക്കുടിക്കുന്ന അധികാരവര്‍ഗ്ഗം- ഈ രണ്ടവസ്ഥകളുടെയും നേര്‍ക്കാഴ്ച ഈ കൃതിയില്‍ നമുക്ക് കാണാം. നെല്‍സണ്‍ മണ്ഡേല സ്വന്തം ജീവിതം നല്കി ഉദിപ്പിച്ച സൂര്യന്‍ അസ്തമയശോഭയോടെ നില്‍ക്കുമ്പോള്‍ ഇനിയുമൊരു പ്രഭാതം അകലെയെങ്ങാനുമുണ്ടോ എന്ന വിലാപവും […]
അറിയാം, ഉലുവയുടെ ആരോഗ്യ ഗുണങ്ങള്‍!
കറികള്‍ക്ക് രുചി പകരാനും വെള്ളം തിളപ്പിക്കാനുമെല്ലാം ഉലുവ ഉപയോഗിക്കാറുണ്ട്. എന്നാല്‍ അധികമാരും അറിയാത്ത നിരവധി ആരോഗ്യ ഗുണങ്ങളും ഉലുവയ്ക്കുണ്ട്. മനുഷ്യ ശരീരത്തിലെ ചീത്ത കൊളസ്ട്രോളിനെ നിയന്ത്രിക്കാന്‍ ഉലുവ സഹായിക്കും. ശരീരത്തിലെ സോഡിയത്തിന്റെ അളവിനെ നിയന്ത്രിക്കാന്‍ സഹായിക്കുന്ന ഉലുവ ഇതുവഴി രക്തസമ്മര്‍ദ്ദത്തെ കുറയ്ക്കുന്നു. ഉലുവയില്‍ അടങ്ങിയിരിക്കുന്ന കാത്സ്യത്തിന്റെയും വിറ്റാമിനുകളുടെയും ഗുണങ്ങള്‍ കരളിന്റെ ആരോഗ്യത്തിന് ഉത്തമമാണ്. കരള്‍ ശുദ്ധീകരിക്കാനും രക്തം ശുദ്ധമാക്കാനും ഉലുവ സഹായിക്കുന്നു. ഉലുവ അസിഡിറ്റി, നെഞ്ചെരിച്ചില്‍ മുതലായവയ്ക്ക് ഫലപ്രദമായ പ്രതിവിധിയാണ്. ഭക്ഷണത്തിന് മുന്‍പ് ഉലുവപ്പൊടി വെള്ളത്തില്‍ കലര്‍ത്തി […]
കേരളത്തിലും എന്‍സിപി എന്‍ഡിഎയ്‌ക്കൊപ്പം ചേരുമെന്നാണ് പ്രതീക്ഷയെന്ന് കെ സുരേന്ദ്രന്‍
കേരളത്തിലും എന്‍സിപി എന്‍ഡിഎയ്‌ക്കൊപ്പം ചേരുമെന്നാണ് പ്രതീക്ഷയെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്‍. മഹാരാഷ്ട്രയിലെ പുതിയ രാഷ്ട്രീയ നീക്കങ്ങളുടെ സാഹചര്യത്തിലാണ് കെ സുരേന്ദ്രന്റെ അഭ്യര്‍ത്ഥന. എൻസിപി ദേശീയ തലത്തിലെ മാതൃക സ്വീകരിച്ച് ബിജെപിക്കൊപ്പം ചേരണം.എൻസിപിയിൽ ഭിന്നതയുണ്ട്. കേരളത്തിൽ എൻസിപി ചെറിയ പാർട്ടിയാണെങ്കിലും പല മൂല്യങ്ങളും ഉയർത്തിപ്പിടിക്കുന്ന പാർട്ടിയാണ്. അതെല്ലാം നശിപ്പിച്ചുവെന്നാണ് അവർ തന്നെ അവകാശപ്പെടുന്നത്. എൻ ഡി എ പാര്‍ട്ടിയില്‍ നിന്ന് പോയവരെ മടക്കികൊണ്ടുവരാന്‍ നീക്കം നടക്കുന്നുണ്ട്. പാര്‍ട്ടി വിട്ട പലരോടും സംസാരിച്ചു കഴിഞ്ഞെന്നും സുരേന്ദ്രന്‍ പറഞ്ഞു.
ബ്യൂട്ടിപാർലർ ഉടമയായ ഷീല സണ്ണിയെ കള്ളക്കേസിൽ കുടുക്കിയ എക്സൈസ് ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്തു
ചാലക്കുടിയിൽ ബ്യൂട്ടിപാർലർ ഉടമയായ ഷീല സണ്ണിയെ കള്ളക്കേസിൽ കുടുക്കിയ എക്സൈസ് ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്തു. ഇൻസ്പെക്ടർ കെ സതീശനെയാണ് സസ്പെൻഡ് ചെയ്തത്. ഇരിങ്ങാലക്കുടിയിലെ മുൻ എക്സൈസ് ഇൻസ്പെക്ടർ ആണ്. ഷീല സണ്ണിയുടെ ബാഗിൽ നിന്ന് കണ്ടെടുത്തത് ലഹരി സ്റ്റാമ്പ് അല്ലെന്ന് ലാബ് പരിശോധനയിൽ കണ്ടെത്തിയിരുന്നു. വ്യാജ കേസ് ചമയ്ക്കാൻ ഉദ്യോഗസ്ഥൻ കൂട്ടുനിന്നു എന്നാണ് കുറ്റം. എക്സൈസ് കമ്മീഷണറുടെതാണ് സസ്പെൻഷൻ ഉത്തരവ്. എക്സൈസ് ക്രൈംബ്രാഞ്ചിന്റെ അന്വേഷണത്തിനുശേഷം ഉദ്യോഗസ്ഥനെതിരെ കടുത്ത നടപടികൾ വരും.
