കേരളത്തിലും എന്‍സിപി എന്‍ഡിഎയ്ക്കൊപ്പം ചേരുമെന്നാണ് പ്രതീക്ഷയെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്. മഹാരാഷ്ട്രയിലെ പുതിയ രാഷ്ട്രീയ നീക്കങ്ങളുടെ സാഹചര്യത്തിലാണ് കെ സുരേന്ദ്രന്റെ അഭ്യര്‍ത്ഥന. എൻസിപി ദേശീയ തലത്തിലെ മാതൃക സ്വീകരിച്ച് ബിജെപിക്കൊപ്പം ചേരണം.എൻസിപിയിൽ ഭിന്നതയുണ്ട്. കേരളത്തിൽ എൻസിപി ചെറിയ പാർട്ടിയാണെങ്കിലും പല മൂല്യങ്ങളും ഉയർത്തിപ്പിടിക്കുന്ന പാർട്ടിയാണ്. അതെല്ലാം നശിപ്പിച്ചുവെന്നാണ് അവർ തന്നെ അവകാശപ്പെടുന്നത്. എൻ ഡി എ പാര്‍ട്ടിയില്‍ നിന്ന് പോയവരെ മടക്കികൊണ്ടുവരാന്‍ നീക്കം നടക്കുന്നുണ്ട്. പാര്‍ട്ടി വിട്ട പലരോടും സംസാരിച്ചു കഴിഞ്ഞെന്നും സുരേന്ദ്രന് പറഞ്ഞു.
കേരളത്തിലും എന്‍സിപി എന്‍ഡിഎയ്ക്കൊപ്പം ചേരുമെന്നാണ് പ്രതീക്ഷയെന്ന് കെ സുരേന്ദ്രന്
