തലസ്ഥാന വിവാദത്തിൽ ഇടപെട്ട് കോൺഗ്രസ്. സ്വകാര്യ ബില്ലുകളും പ്രമേയങ്ങളും പാർട്ടി അറിയണമെന്ന് എംപിമാർക്ക് കോൺഗ്രസ് നിർദ്ദേശം നല്കി. കെ സി വേണുഗോപാലാണ് നിർദ്ദേശം നൽകിയത്. ഹൈബി ഈഡന്റെ ബിൽ വിവാദമായ പശ്ചാത്തലത്തിലാണ് കോൺഗ്രസ് ഇടപെടൽ നടത്തിയിരിക്കുന്നത്. കേരളത്തിന്റെ തലസ്ഥാനം തിരുവനന്തപുരത്ത് നിന്നും കൊച്ചിയിലേക്ക് മാറ്റണമെന്ന ഹൈബി ഈഡന് എംപിയുടെ സ്വകാര്യ ബില്ലിലെ ആവശ്യത്തിനെതിരെ കെ.മുരളീധരന് എംപി രംഗത്ത് എത്തിയിരുന്നു.
തലസ്ഥാന വിവാദത്തിൽ ഇടപെട്ട് കോൺഗ്രസ്
