മാമന്നന്റെ വന്‍ വിജയം ആഘോഷിക്കുന്നതിന്റെ ഭാഗമായി സംവിധായകന് മാരിസെല്‍വരാജിന് മിനിയുടെ ആഡംബര കാര്‍ സമ്മാനമായി നല്കി നടനും നിര്‍മാതാവുമായ ഉദയനിധി സ്റ്റാലിന്. എക്സ്ഷോറൂം വില ഏകദേശം 48.10 ലക്ഷം രൂപ വരുന്ന കണ്‍ട്രിമാനാണ് സമ്മാനമായി നല്‍കിയത്. രണ്ടു ലിറ്റര്‍ പെട്രോള്‍ എന്ജിന് ഉപയോഗിക്കുന്ന കാറിന് 178 ബിഎച്ച്പി കരുത്തും 280 എന്‍എം ടോര്‍ക്കുമുണ്ട്. നൂറ് കിലോമീറ്റര്‍ വേഗം കടക്കാന്‍ 7.5 സെക്കന്‍ഡ് മാത്രം മതി കരുത്തന്. സൂപ്പര്‍ ഹിറ്റായി മുന്നേറുന്ന ചിത്രത്തില്‍ ഉദയനിധി സ്റ്റാലിന്, വടിവേലു, ഫഹദ് ഫാസില്‍, കീര്‍ത്തി സുരേഷ്, തുടങ്ങിയവരാണ് അഭിനയിക്കുന്നത്. എ ആര് റഹ്മാനാണ് സംഗീതം നല്‍കിയിരിക്കുന്നത്. തമിഴ്നാട്ടില്‍ നിന്ന് മാത്രം ചിത്രം ആദ്യ ദിനത്തില്‍ 9 കോടിയിലധികം കളക്ഷന്‍ നേടിയെന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ സാഹചര്യത്തിലാണ് മാമന്നന്റെ വിജയത്തിന് പിന്നാലെ ചിത്രത്തിന്റെ സംവിധായകന് ഉദയനിധി മിനി കൂപ്പര്‍ കാര്‍ സമ്മാനമായി നല്‍കിയിരിക്കുകയാണ്.
മാമന്നന്റെ സംവിധായകന് മിനികൂപ്പര്‍ നല്കി ഉദയനിധി സ്റ്റാലിന്
