സർക്കാരിന്റെ വാർഷികത്തോട് അനുബന്ധിച്ച് പുറത്തിറക്കിയ 30 പുസ്തകങ്ങളുടെ പുറഞ്ചട്ടയിലാണ് സർക്കാർ പരസ്യം പതിച്ചത്. എഴുത്തുകാരും സാംസ്കാരിക പ്രവർത്തകരും പ്രതിഷേധിച്ചതോടെ പരസ്യം താനറിയാതെയാണെന്നും വിയോജിപ്പുണ്ടെന്നും അക്കാദമി അധ്യക്ഷൻ കെ. സച്ചിദാനന്ദനും അറിയിച്ചു. എന്നാൽ പരസ്യം നൽകിയതിൽ തെറ്റില്ലെന്ന നിലപാടിലാണ് സെക്രട്ടറി. ഉത്തരവാദിത്തം താൻ ഏറ്റെടുക്കുന്നുവെന്നും സെക്രട്ടറി സി.പി.അബൂബക്കർ പറഞ്ഞു.
വിയോജിപ്പ് അറിയിച്ച് സച്ചിദാനന്ദൻ
