പ്രകൃതിരമണീയമായ സ്ഥലങ്ങളില്‍ കറങ്ങി നടക്കുന്നതും അത്തരത്തിലുള്ള സ്ഥലങ്ങളില്‍ ജീവിക്കുന്നതും മനസിന് ഉന്മേഷവും ഉല്ലാസവും പകരുമെന്ന് പുതിയ പഠനം. ദി ജേര്‍ണല്‍ ഓഫ് പോസിറ്റീവ് സൈക്കോളജിയില്‍ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തുന്നത്. ദിവസവും അഞ്ചു മിനിറ്റെങ്കിലും പുറത്ത് ഇഷ്ടമുള്ള സ്ഥലത്ത് ചെലവഴിക്കുന്നത് ഒരാളുടെ മാനസിക സന്തോഷത്തെ മെച്ചപ്പെടുത്തുമെന്നാണ് പഠനത്തില്‍ പറയുന്നത്. പ്രകൃതിയെ അടുത്തറിഞ്ഞുള്ള ജീവിതം മനുഷ്യന്റെ ശാരീരിക ആരോഗ്യത്തിനും ഗുണകരമാണെന്നാണ് പഠനം വ്യക്തമാക്കുന്നത്. മാനസിക ആരോഗ്യത്തിനും ഇതേറെ ഗുണം ചെയ്യുന്നു. ഈ കണ്ടെത്തിലിലേക്കെത്താന്‍ യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥികളുടെ സഹായത്തോടെ രണ്ടു […]
വാടക കൊലയാളി ആരോപണത്തില്‍ പ്രതികരണവുമായി കെ സുധാകരന്‍
ജി.ശക്തിധരന്‍റെ ആരോപണത്തില്‍ കേസ് എടുക്കുമെന്ന് പ്രതീക്ഷയില്ലെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ.വധശ്രമം പലതവണ ഉണ്ടായിട്ടുണ്ട്. ഞാൻ മരിക്കണമെങ്കിൽ ദൈവം വിചാരിക്കണം. ശക്തിധരനെ അറിയില്ല. ഇന്ന് അദ്ദേഹത്തെ വിളിച്ച് നന്ദി പറയുമെന്നും അദ്ദേഹം വ്യക്തമാക്കി.കെ. സുധാകരനെ കൊല്ലാന്‍ വാടക കൊലയാളികളെ സിപിഎം അയച്ചിട്ടുണ്ടെന്ന ജി. ശക്തിധരന്‍റെ വെളിപ്പെടുത്തലിനെ തുടർന്നായിരുന്നു കെ സുധാകരൻ ഇങ്ങനെ പ്രതികരിച്ചത്.
എറണാകുളം ജനറൽ ആശുപത്രിയിൽ ഡോക്ടർക്ക് മർദ്ദനം
എറണാകുളം ജനറൽ ആശുപത്രിയിലെ ഹൗസ് സർജൻ ഹരീഷ് മുഹമ്മദിനാണ് മർദ്ദനമേറ്റത്.പുലർച്ചെ 1.30 നായിരുന്നു സംഭവം നടന്നത്. മട്ടാഞ്ചേരി സ്വദേശികളായ റോഷൻ, ജോസനീൽ എന്നിവർ അറസ്റ്റിലായി. വനിത ഡോക്ടറോട് അപമര്യാദയായി പെരുമാറിയത് ചോദ്യം ചെയ്തതിനെ തുടർന്നായിരുന്നു മർദ്ദനം.
മധ്യാഹ്ന വാര്‍ത്തകള്‍
മഹാരാഷ്ട്രയിലെ ബുല്‍ദാനയില്‍ ഡിവൈഡറില്‍ ഇടിച്ചു മറിഞ്ഞ ബസിനു തീ പിടിച്ച് 25 പേര്‍ വെന്തുമരിച്ചു. എട്ടു പേര്‍ പരിക്കുകളോടെ രക്ഷപ്പെട്ടു. സമൃദ്ധി എക്പ്രസ് ഹൈവേയിലാണ് അപകടം ഉണ്ടായത്. നാഗ്പൂരില്‍നിന്ന് പൂനെയിലേക്ക് പോകുകയായിരുന്ന ബസാണ് അപകടത്തില്‍ പെട്ടത്. 33 യാത്രക്കാരാണ് ബസിലുണ്ടായിരുന്നത്. മണിപ്പൂര്‍ മുഖ്യമന്ത്രി ബീരേന്‍ സിംഗിന്റെ രാജി നാടകത്തില്‍ ബിജെപി കേന്ദ്ര നേതൃത്വത്തിന് അതൃപ്തി. ബീരേന്‍ സിംഗ് രാജി വയ്ക്കാന്‍ തീരുമാനിച്ചിട്ടില്ലായിരുന്നെന്നു ബിജെപി നേതൃത്വം വ്യക്തമാക്കി. ബിജെപി നേതാക്കളുടെ നാടകമാണെന്ന് കോണ്‍ഗ്രസ് വിമര്‍ശിച്ചു. മണിപ്പൂരില്‍ സ്‌കൂളുകള്‍ക്കുള്ള […]
പരിഹാസവുമായി അമിത് ഷാ
പാറ്റ്നയിലെ ബിജെപി പൊതുയോഗത്തിലാണ് കേന്ദ്ര ആഭ്യന്തരമന്ത്രിയുടെ പരാമർശം. രാഹുല്‍ഗാന്ധി പ്രധാനമന്ത്രിയായാല്‍ അഴിമതിയും കുംഭകോണങ്ങളുമാകും ഇന്ത്യയുടെ വിധിയെന്നും നരേന്ദ്രമോദി പ്രധാനമന്ത്രിയായാല്‍ തട്ടിപ്പുകാരെ ജയിലില്‍ അടക്കുമെന്നും അമിത് ഷാ പറഞ്ഞു.പ്രതിപക്ഷ ഐക്യത്തിനായി ഒരുമിച്ച് കൂടിയവർ അഴിമതിയില്‍ പങ്കുള്ളവരാണ്. മക്കളുടെ ഭാവി സുരക്ഷിതമാക്കുകയാണ് അവരുടെ ഉദ്ദേശ്യമെന്നും അമിത് ഷാ കുറ്റപ്പെടുത്തി
വി ഡി സതീശനെതിരെ പ്രാഥമിക അന്വേഷണം ആരംഭിച്ചു
വിഡി സതീശനെതിരെ വിജിലൻസ് അന്വേഷണത്തിന് സംസ്ഥാന സർക്കാർ ഉത്തരവിട്ടിരുന്നു. ഇതേ തുടർന്ന് പ്രാഥമിക അന്വേഷണം തുടങ്ങി ഇഡി. വിജിലൻസ് പ്രാഥമിക അന്വേഷണം തുടങ്ങിയതിന് പിന്നാലെയാണ് ഇഡിയും വിവരണശേഖരണം തുടങ്ങിയത്. വിദേശ സംഭാവന നിയന്ത്രണ നിയമം ലംഘിച്ചിട്ടുണ്ടോ എന്നത് പരിശോധിക്കും. പദ്ധതിയുമായി ബന്ധപ്പെട്ട വി.ഡി സതീശന്റെ വിദേശയാത്ര, പണപ്പിരിവ്, പണത്തിന്റെ വിനിയോഗം എന്നിവയും ഇഡി പരിശോധിക്കും.പുനർജനി പദ്ധതിയെ കുറിച്ചും അന്വേഷിക്കും.
സംസ്ഥാനത്തെ റോഡുകളിലെ പുതുക്കിയ വേഗപരിധി ഇന്ന് നിലവില്‍ വരും
കാറും ബസും ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ക്കെല്ലാം വേഗപരിധി ഉയര്‍ത്തിയും ഇരുചക്ര വാഹനങ്ങള്‍ക്ക് വേഗം കുറച്ചുമാണ് ഗതാഗതവകുപ്പ് വേഗപരിധി പുനര്‍നിശ്ചയിച്ചത്. ഇരുചക്ര വാഹനങ്ങളുടെ പരമാവധി വേഗം 70 കിലോമീറ്ററില്‍ നിന്ന് അറുപത് കിലോമീറ്ററായി കുറയും. ഓട്ടോകള്‍ക്കും സ്കൂള്‍ വാഹനങ്ങള്‍ക്കും 50 കിലോമീറ്ററുമാണ് വേഗപരിധി. നഗരപരിധിയില്‍ 50 കിലോമീറ്ററാണ് എല്ലാ വാഹനങ്ങളുടെയും പരമാവധി വേഗം.
വന്ദനാദാസിന്റെ മാതാപിതാക്കൾ ഹൈക്കോടതിയിൽ
ആശുപത്രിയിൽ വെച്ച് കുത്തേറ്റ ശേഷം വന്ദനാദാസ് നടന്നു തന്നെയാണ് ആംബുലൻസിലേക്ക് പോയത്. അതിന് ശേഷം തൊട്ടടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചപ്പോഴും ആരോഗ്യപ്രശ്നം ഉണ്ടായിരുന്നില്ല. എന്നാൽ ഇവിടെ നിന്ന് തിരുവനന്തപുരത്തേക്ക് കൊണ്ടുപോകാൻ സമയം വൈകിയോ എന്ന കാര്യത്തിൽ സംശയമുണ്ടെന്നാണ് കുടുംബം ഉന്നയിക്കുന്ന ആരോപണം.ഡോക്ടർ വന്ദനാദാസിന്റെ കൊലപാതകത്തിൽ സി.ബി.ഐ. അന്വേഷണം ആവശ്യപ്പെട്ട് കുടുംബം ഹൈക്കോടതിയെ സമീപിച്ചു.
മണിപ്പുരിൽ കരസേന, അര്‍ധസൈനിക വിന്യാസങ്ങളില്‍ കൂടുതല്‍ ഏകോപനം
മണിപ്പുരിൽ കരസേന, അര്‍ധസൈനിക വിന്യാസങ്ങളില്‍ കൂടുതല്‍ ഏകോപനം. സംഘര്‍ഷ സാധ്യതയുള്ള ജില്ലകളുടെ ചുമതല ഓരോ വിഭാഗത്തിനു മാത്രമായി നല്‍കാൻ തീരുമാനിച്ചു. അതിനിടെ, കലാപാന്തരീക്ഷത്തില്‍ മാറ്റമില്ലാത്തതിനാല്‍ സ്കൂളുകൾ തുറക്കുന്നത് ഈ മാസം എട്ടു വരെ നീട്ടി. മൊബൈൽ-ഇന്റർനെറ്റ് സേവന വിലക്കും അഞ്ച് ദിവസം കൂടി നീട്ടി. തമിഴ്നാട് ഗവർണറെ രാഷ്‌ട്രപതി തിരിച്ചുവിളിക്കണമെന്ന് ഡിഎംകെ ആവശ്യപ്പെട്ടു.ആർ എൻ രവി , ബിജെപിയുടെ കുഴലൂത്തുകാരൻ എന്ന് ഡിഎംകെ ഉന്നതധികാരസമിതി അംഗം ടി. കെ. എസ്. ഇളങ്കോവൻ ആരോപിച്ചു.
പ്രഭാത വാര്‍ത്തകള്‍ | ജൂലൈ 1
◾മണിപ്പൂരില്‍ രാജിനാടകവുമായി മുഖ്യമന്ത്രി ബിരേന്‍സിംഗ്. ഗവര്‍ണറെ കാണാനിറങ്ങിയ ബിരേന്‍സിംഗിനെ സ്ത്രീകള്‍ അടക്കമുള്ളവര്‍ തെരുവില്‍ തടഞ്ഞ് രാജിവയ്ക്കരുതെന്ന് ആവശ്യപ്പെട്ടു. മുഖ്യമന്ത്രിയുടെ വസതിക്കു മുന്നില്‍ മനുഷ്യച്ചങ്ങല തീര്‍ത്താണ് തടഞ്ഞത്. ഇതോടെ ബീരേന്‍ സിംഗ് ഗവര്‍ണറുമായുള്ള കൂടിക്കാഴ്ച റദ്ദാക്കി വസതിയിലേക്കു മടങ്ങി. അനുയായികള്‍ക്കൊപ്പമുണ്ടായിരുന്ന എംഎല്‍എ രാജിക്കത്ത് കീറിയെറിഞ്ഞു. ◾ഇന്നു മുതല്‍ ഇരുചക്ര വാഹനങ്ങള്‍ വേഗത കുറച്ചില്ലെങ്കില്‍ പിഴശിക്ഷ. ഇരുചക്ര വാഹനങ്ങളുടെ വേഗപരിധി നഗര റോഡുകളില്‍ 50 കിലോമീറ്ററും മറ്റു റോഡുകളില്‍ അറുപതുമാക്കി കുറച്ച് വിജ്ഞാപനം പുറത്തിറക്കി. ഇന്നു പ്രാബല്യത്തിലാകും. മുച്ചക്ര വാഹനങ്ങള്‍ക്കും […]
