കാറും ബസും ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ക്കെല്ലാം വേഗപരിധി ഉയര്‍ത്തിയും ഇരുചക്ര വാഹനങ്ങള്‍ക്ക് വേഗം കുറച്ചുമാണ് ഗതാഗതവകുപ്പ് വേഗപരിധി പുനര്‍നിശ്ചയിച്ചത്. ഇരുചക്ര വാഹനങ്ങളുടെ പരമാവധി വേഗം 70 കിലോമീറ്ററില്‍ നിന്ന് അറുപത് കിലോമീറ്ററായി കുറയും. ഓട്ടോകള്‍ക്കും സ്കൂള്‍ വാഹനങ്ങള്‍ക്കും 50 കിലോമീറ്ററുമാണ് വേഗപരിധി. നഗരപരിധിയില്‍ 50 കിലോമീറ്ററാണ് എല്ലാ വാഹനങ്ങളുടെയും പരമാവധി വേഗം.
സംസ്ഥാനത്തെ റോഡുകളിലെ പുതുക്കിയ വേഗപരിധി ഇന്ന് നിലവില്‍ വരും
