ജി.ശക്തിധരന്റെ ആരോപണത്തില്‍ കേസ് എടുക്കുമെന്ന് പ്രതീക്ഷയില്ലെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ.വധശ്രമം പലതവണ ഉണ്ടായിട്ടുണ്ട്. ഞാൻ മരിക്കണമെങ്കിൽ ദൈവം വിചാരിക്കണം. ശക്തിധരനെ അറിയില്ല. ഇന്ന് അദ്ദേഹത്തെ വിളിച്ച് നന്ദി പറയുമെന്നും അദ്ദേഹം വ്യക്തമാക്കി.കെ. സുധാകരനെ കൊല്ലാന്‍ വാടക കൊലയാളികളെ സിപിഎം അയച്ചിട്ടുണ്ടെന്ന ജി. ശക്തിധരന്റെ വെളിപ്പെടുത്തലിനെ തുടർന്നായിരുന്നു കെ സുധാകരൻ ഇങ്ങനെ പ്രതികരിച്ചത്.
വാടക കൊലയാളി ആരോപണത്തില്‍ പ്രതികരണവുമായി കെ സുധാകരന്
