ഒരു മാസ കാലമായി താനും കുടുംബവും നേരിട്ടത് വലിയ മാനസിക പ്രയാസം ആണെന്ന് വ്യാജരേഖ കേസ് പ്രതി കെ വിദ്യ പറഞ്ഞു.ഇത് ശരിയാണോ എന്ന് മാധ്യമങ്ങൾ പുനരാലോചന നടത്തണം.തനിക്കെതിരെ മാധ്യമ രാഷ്ട്രീയ അജണ്ടയാണ് നടന്നതെന്നും വിദ്യ. കരിന്തളം ഗവ. കോളജിൽ അധ്യാപക ജോലി ലഭിക്കാൻ വ്യാജ പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റ് ഉണ്ടാക്കിയ കേസിൽ ജാമ്യം കിട്ടിയതിനെ തുടർന്ന് സംസാരിക്കുകയായിരുന്നു വിദ്യ.
തനിക്കെതിരെ മാധ്യമ രാഷ്ട്രീയ അജണ്ടയാണ് നടന്നതെന്ന് കെ വിദ്യ
