5 1

ടൊയോട്ടയുടെ പ്രീമിയം വാഹന ബ്രാന്റായ ലെക്സസിന്റെ എക്സിക്യുട്ടീവ് സെഡാന്‍ മോഡലായ ഇഎസ് 350എച്ചിന്റെ പുതിയ പതിപ്പ് ഇന്ത്യയില്‍ അവതരിപ്പിച്ചു. എക്സ്‌ക്യുസിറ്റ്, ലക്ഷ്വറി എന്നീ രണ്ട് വേരിയന്റുകളില്‍ ഇന്ത്യന്‍ വിപണിയില്‍ എത്തുന്ന ഈ വാഹനത്തിന് യഥാക്രമം 66.10 ലക്ഷം രൂപയും 71.80 ലക്ഷം രൂപയുമാണ് എക്സ്ഷോറൂം വില. ഇന്ത്യയില്‍ തന്നെ പ്രദേശികമായി ഒരുങ്ങിയ വാഹനമെന്ന് സവിശേഷതയോടെയാണ് ഈ വാഹനം എത്തിയിരിക്കുന്നത്. എട്ടാം തലമുറ പതിപ്പാണ് ഇപ്പോള്‍ ഇന്ത്യയിലും എത്തിയിരിക്കുന്നത്. 2.5 ലിറ്റര്‍ നാല് സിലണ്ടര്‍ പെട്രോള്‍ എന്‍ജിനൊപ്പം പുതുതായി വികസിപ്പിച്ച ഹൈബ്രിഡ് സംവിധാനവും ലിഥിയം അയേണ്‍ ബാറ്ററിയുമാണ് നല്‍കിയിട്ടുള്ളത്. പെട്രോള്‍ എന്‍ജിന്‍ 189 ബിഎച്ച്പി പവറും 237 എന്‍എം ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്. 162 ബിഎച്ച്പി പവറാണ് ഇലക്ട്രിക് മോട്ടോര്‍ നല്‍കുന്നത്. 25.22 കിലോമീറ്റര്‍ ഇന്ധനക്ഷമതയാണ് ഈ വാഹനത്തില്‍ ഉറപ്പുനല്‍കിയിരിക്കുന്നത്.

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *